Posts

Showing posts from November, 2024

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായരുന്ന ആംബുലന്‍സിന് വഴി തടസ്സം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു..

Image
നവംബര്‍ 21 ന് കാസര്‍കോട് കെയല്‍വെല്‍ ഹോസ്പിറ്റലില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായരുന്ന കെ.എല്‍ 59 എം 6423 ആബുംലന്‍സിനെ കെ.എല്‍ 48 കെ 9888 എന്ന ഹ്യുണ്ടായി ഐ 20 കാര്‍ ഓടിച്ച ഡ്രൈവര്‍ പി. മുഹമ്മദ് മുസമ്മില്‍ തടസ്സം സൃഷ്ടിക്കുകയും കിലോമീറ്ററുകള്‍ ഓളം രോഗിയുമായി പോകുന്ന ആംബുലന്‍സിനെ വഴി തടസ്സപ്പെടുത്തി എന്നും ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ച മുഹമ്മദ് മുസ്ലമില്ലിനെ നേരിട്ട് ഹാജരായതില്‍ കുറ്റം സമ്മതിക്കുകയും മോട്ടോര്‍ വാഹന നിയമം 19 പ്രകാരം മുഹമ്മദ് മുസമ്മലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും 9000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇടപ്പാളിലെ ഐ.ഡി.ടി.ആര്‍ ല്‍ അഞ്ച് ദിവസത്തെ റോഡ് സുരക്ഷ ക്ലാസ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള നിര്‍ദ്ദേശവും കാസര്‍കോട് എന്‍ഫോസ്മെന്റ് ആര്‍.ടി.ഒ പി രാജേഷ് നല്‍കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം

ചേലക്കര ഉപതിരഞ്ഞെടുപ്പ്; പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.

Image
ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിന് തന്നെ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്‌സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ - 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വ്വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍.

Image
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാടുള്ള റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ കമ്മിഷണറും ഉത്തർപ്രദേശ് സ്വദേശിയുമായ അജീറ്റ് കുമാറിനെ 20,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് (22.11.2024) സംസ്ഥാന വിജിലൻസ് പിടികൂടി. പരാതിക്കാരൻ മാനേജരായി ജോലി നോക്കി വരുന്ന പ്രൈവറ്റ് സ്ഥാപനത്തിലെ തൊഴിലാളികളെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലേക്ക് ജോലിക്ക് പ്രവേശിപ്പിക്കാനുള്ള എൻട്രി പാസ്സിനുവേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസിനായി സെപ്തംബർ മാസം പതിനെട്ടാം തിയതി റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. തുടർന്ന് അസിസ്റ്റന്റ് ലേബർ കമ്മിഷണറായ അജീറ്റ് കുമാറിനെ പലതവണ നേരിൽ കണ്ടിട്ടും മൈഗ്രന്റ് പാസ്സ് നൽകാതെ, പാസ് അനുവദിക്കുന്നതിന് 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യഫല സൂചനകൾ അൽപസമയത്തിനുള്ളിൽ, ചങ്കിടിപ്പോടെ മുന്നണികൾ.

Image
പാലക്കാട്: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും. സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ഹോം വോട്ടുകളാണ്. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാം. പാലക്കാടും ചേലക്കരയിലും നിയമസഭയിലേക്കും വയനാട്ടില്‍ പാര്‍ലമെന്റിലേക്കുമാണ് വോട്ടെണ്ണല്‍. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബി.എസ്.സി നഴ്സിംഗ് ബിരുദന്തര ചടങ്ങും കോളേജ് ദിനാഘോഷവും കണ്ണൂർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നാളെ.

Image
കണ്ണൂർ:  കോളേജ് ഓഫ് നഴ്സിംഗ്, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, ബി.എസ്.സി നഴ്സിംഗ് ബിരുദന്തര ചടങ്ങും കോളേജ് ദിനാഘോഷവും  കണ്ണൂർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ  നാളെ നടക്കും.  കോളേജ് ഓഫ് നഴ്സിംഗ് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി ബി സ് സി നഴ്സിംഗ് 2019 ബാച്ചിന്റെ ബിരുദന്തര ചടങ്ങും കോളേജ് ദിനാകാഘോഷമായ INAARA 2.0, ഉം നവംബർ 23 ശനിയാഴ്ച കോളേജ് ക്യാമ്പസിൽ വെച്ച് നടക്കുന്നു. പ്രൊഫ. ഡോ. സോനാ പി.എസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശ്ഷ്‌ട അതിഥിയായി അഞ്ചേല ഗ്നനാധദുരൈ പങ്കെടുക്കുന്നു, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും റാപ്പർ എം എച് ആറിന്റെ ഡി.ജെ  നൈറ്റും അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മരക്കാർക്കണ്ടി വേളാങ്കണ്ണി ഹൗസിൽ പേഴ്സി മാത്യൂസ് നിര്യാതനായി

Image
കണ്ണൂർ സിറ്റി : മരക്കാർക്കണ്ടി വേളാങ്കണ്ണി ഹൗസിൽ പേഴ്സി മാത്യൂസ് (71) നിര്യാതനായി. ഭാര്യ : ബ്രിജിത്ത് മാത്യുസ്.  മക്കൾ : വീറ്റസ് മാത്യുസ്, വീണ മാത്യുസ്. മരുമക്കൾ : ലിതിഷ. സഹോദരങ്ങൾ : ഡെയ്‌സി, ഡോറ, വിനിറ്റ, ലീനറ്റ്, ഡൈനീഷ്, ജെയ്സൺ, റോയ്, ഷീന. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ആന്റെനീസ് ചർച്ച് സെമിത്തേരിയിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി..

Image
അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ നിന്നും പുലര്‍ച്ചെ 5 മണിക്ക് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 16 നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി പോണത്ത് സുബ്രമണ്യന്‍ മകന്‍ അജയന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളവും അതിലെ എറിയാട് സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. രാവിലെ 8 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നിര്‍ദ്ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എം ഷൈബു, വി.എന്‍ പ്രശാന്ത്കുമാര്‍, ഇ.ആര്‍ ഷിനില്‍കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, വിബിന്‍, ബോട്ട് സ്രാങ്ക് റസ്സാക്ക

മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്.

Image
കണ്ണൂർ : വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടടുപ്പിച്ചു രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് പാർട്ടിയുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്ന് ഓടി പിടിച്ചു. തലശ്ശേരി കടൽ പാലം പരിസരത്തു വെച്ചാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഷാഹിൻ ഷബാബ് സി.കെ (25) നെയാണ് എം ഡിഎംഎയും കഞ്ചാവുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ടി സുബിൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും 7.3ഗ്രാം കഞ്ചാവും, 2.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം തലശ്ശേരി ജെ.എഫ്സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. തലശ്ശേരി, മുഴപ്പിലങ്ങാട്, മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഇയാളെ ചോദ്യം ചെയ്തതിൽ 4,5 മാസങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ പോയി എം ഡി എം എ വാങ്ങിച്ചിട്ടുണ്ടെന്നു മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എക്സൈസ് ശ്രമം ആരംഭിച്ചു. 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിൽ

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു.

Image
കൊല്ലം :  മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് പിടിയില്‍.

Image
കണ്ണൂര്‍: കണ്ണൂർ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ആണ് പിടിയിലായത്. ദിവ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ വളപട്ടണം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ് പ്രതി രാജേഷ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024)

Image
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024) ----- ▶️ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത്  താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.  * അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:  ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും) സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി) വയോജന സംരക്ഷണം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷൻകാർഡ് (

മഞ്ചേരിയിൽ അന്ധവിശ്വാസത്തിന്റെ മറവിൽ ചൂഷണം: വനിത കമ്മീഷൻ റിപ്പോർട്ട് തേടി.

Image
മലപ്പുറം മഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതിയിൽ കേരള വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൻമേലാണ് മഞ്ചേരി പോലീസ്, മലപ്പുറം ജില്ല വനിത പ്രൊട്ടക്ഷൻ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി സതീദേവി ആവശ്യപ്പെട്ടത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു; മയക്കുമരുന്ന് വിൽപ്പനയിലൂടെ നേടിയ സ്വത്തും വാഹനവും കണ്ടുകെട്ടി.

Image
കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. കോഴിക്കോട് കല്ലായി സ്വദേശിയായ കളരിക്കൽ വീട്ടിൽ നന്ദകുമാർ (28) ലഹരി വില്പന വഴി സമ്പാദിച്ച പ്രതിയുടെ പേരിലുള്ള KL-11-BN-9006 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് Narcotic Drugs and Psychotropic Substance നിയമപ്രകാരം കണ്ടുകെട്ടൽ നടപടി സ്വീകരിച്ചത്. 2024 ഒക്ടോബർ മാസം ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ഫാറൂഖ് കോളേജിന് സമീപം അടിവാരത്ത് വച്ച് വിൽപ്പനക്കായി കൈവശം വച്ച 92.94 ഗ്രാം എംഡിയും, തൂക്കാൻ ഉപയോഗിക്കുന്ന ത്രാസുമായി പിടിയിലായ സംഭവത്തിൽ പ്രതിയുടെ പേരിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഫറോക്ക് പോലീസ് കണ്ടു കെട്ടിയത്. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾ പണവും വാഹനവും എല്ലാം സമ്പാദിച്ചതും ആഡംബര ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ തുടർന്നാണ് നടപടി. പോലീസിന്റെ നടപടികളുടെ സ്ഥിരീകരണത്തിനായി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) ബന്ധപ്പെട്ട രേഖകൾ അയച്ചിട്ടുള്ള

ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.

Image
ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. അന്തരിച്ച നടൻ ബാലൻ കെ നായരുടെ മകനാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരണം. ഷൊർണൂരിലായിരുന്നു താമസം. ഹരിഹരൻ സംവിധാനം ചെയ്ത വിഖ്യാത മോഹൻലാൽ ചിത്രം പഞ്ചാഗ്നിയായിരുന്നു ആദ്യ ശ്രദ്ധേയ ചിത്രം. ചെങ്കോൽ എന്ന സിബിമലയിൽ ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധേയമായി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നിരാശ്രയനായ വികലാംഗൻ്റെ വേഷവും മേഘനാഥന് ഏറെ ജനപ്രീതി നൽകി. പഞ്ചാഗ്നി, ചെങ്കോൽ, ചമയം ,ഈ പുഴയും കടന്ന് ,ഒരു മറവത്തൂർ കനവ് ,തച്ചിലേടത്ത് ചുണ്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമൻ ,താന്തോന്നി , സൺഡേ ഹോളിഡേ, തുടങ്ങിയവ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സുസ്മിതയാണ് ജീവിതപങ്കാളി. ഇവർക്ക് പാർവതി എന്നൊരു മകളുണ്ട്. മൃതദേഹം പാലക്കാട് ഷൊർണൂരിലെ തറവാട്ടിലേക്ക് കൊണ്ടുവരും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനോടുള്ള അംഗീകാരമായാണ് മെസ്സിപ്പട അടുത്ത വർഷം കേരളത്തിലെത്തുന്നതെന്ന് മുഖ്യമന്ത്രി; മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാമെന്നും മുഖ്യമന്ത്രി.

Image
കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനോടുള്ള അംഗീകാരമായാണ് മെസ്സിപ്പട അടുത്ത വർഷം കേരളത്തിലെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.  മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് 70 ശതമാനം കടന്നു.

Image
ഉപതിരഞ്ഞെടുപ്പ്; 70.51 ശതമാനം പോളിങ് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിര‍ഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി.  66,596 പുരുഷന്മാരും (70.53%) 70,702 സ്ത്രീകളും (70.49%) നാലു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് (100%)  സമ്മതിദാനാവകാശം വിനിയോഗിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. ആകെ വോട്ടര്‍മാര്‍ - 194706 പോള്‍ ചെയ്തത്-  137302 പോളിങ് ശതമാനം- 70.51 വോട്ടു ചെയ്ത പുരുഷന്മാര്‍- 66596 വോട്ടു ചെയ്ത സ്ത്രീകള്‍ - 70702 വോട്ടു ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്- 4 മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്) 8 മണി- 6.87% 9 മണി- 13.68% 10 മണി- 20.58% 11 മണി- 27.18% 12 മണി- 34.52% 1 മണി- 41.59% 2 മണി- 48.17% 3 മണി- 54.66% 4 മണി- 60.70% 5 മണി- 66.35% 6 മണി- 70.05% അവസാന പോളിങ് നില- 70.51% • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്

മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി.

Image
കണ്ണൂർ സിറ്റി : മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി. ഡാനോ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വിജയാരവവും ഇശൽ വിരുന്നും ഉദ്ഘാടനം തുറമുഖ പുരാവസ്തു പുരാ രേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എക്സൈസ് ഓഫീസർ സമീർ കെ.കെ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയിൽ ഗായകൻ ഷഫീഖ് തൂഷി യെ ആദരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ പിടികൂടി.

Image
  കോഴിക്കോട് :  പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി. ഫറോക്ക് വെസ്റ്റ് നെല്ലൂർ സ്വദേശി മനോജ് കുമാർ (58) എന്നയാളെ ആണ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തികാരുടെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന 75000 രൂപയോളം വില വരുന്ന നാല് മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ച കടന്നു കളയുകയായിരുന്നു. ശാന്തി മഠം റൂമിൽ മൊബൈൽ ഫോൺ വെച്ച് പൂജാദികർമ്മങ്ങൾ ചെയ്തു തിരിച്ചുവന്നു നോക്കിയപ്പോൾ ആണ് മൊബൈൽ ഫോൺ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തവേ ക്ഷേത്രത്തിൻറെ അകത്തും പുറത്തും ഉള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തുള്ള ഷോപ്പുകളിലെ സി സി ടി വി ദൃശ്യങ്ങൾളും പരിശോധിച്ചതിൽ കസബ പോലീസ് പ്രതിയെ തിരിച്ചറിയുകയുകയായിരുന്നു. സംഭവശേഷം ഒളവിൽ പോയ പ്രതിയെ ഇന്നലെ തൃശ്ശൂർജില്ലയിലെ ചാലക്കുടിയുള്ള ഒരു ബാറിൽ വച്ച് കസ്റ്റഡി യിൽഎടുക്കുകയായിരുന്

ശബരിമലയിലെത്തുന്ന കുട്ടികൾകളുടെ സുരക്ഷാക്കായി ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്; തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും.

Image
പത്തനംതിട്ട : ശബരിമലയിലെത്തുന്ന കുട്ടികൾകളുടെ സുരക്ഷാക്കായി ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കലയുടെ ഉത്സവത്തിന് കാലത്തിനൊപ്പം വഴികാട്ടിയായി കോഴിക്കോട് സിറ്റി പോലീസും.

Image
കോഴിക്കോട് : 2024 നവംബർ 19 മുതൽ 23 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ 20 വേദികളിലേക്കും ഫുഡ് കോർട്ടിലേക്കും വളരെ എളുപ്പത്തിൽ ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് വഴി തെറ്റാതെ എത്തിച്ചേരാൻ വേണ്ടി കോഴിക്കോട് സിറ്റി സൈബർ സെല്ലും, സിറ്റി ട്രാഫിക് പോലീസും സംയുക്തമായി നിർമ്മിച്ച QR code സംവിധാനം നിലവിൽ വന്നു. നമ്മുടെ സംസ്ഥാനത് തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു റവന്യു സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ കേരള പോലീസിൻ്റെ QR code സംവിധാനം നിലവിൽ വരുന്നത്. പ്രസ്തുത QR code നിങ്ങളുടെ സ്മാർട് ഫോണിൽ സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ… • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... htt

പുത്തൂര്‍ സമാന്തര പാലത്തിന്റെയും മോഡല്‍ റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ ഏഴിന്.

Image
തൃശൂർ : കുട്ടനെല്ലൂര്‍ മുതല്‍ പയ്യപ്പിള്ളിമൂല വരെയുള്ള മോഡല്‍ റോഡിന്റെയും പുത്തൂരില്‍ നിലവിലുള്ള പാലത്തിനു സമാന്തരമായുള്ള പുതിയ പാലത്തിന്റെയും നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഡിസംബര്‍ ഏഴിന് നടക്കും. സ്ഥലം എംഎല്‍എയും റവന്യൂ മന്ത്രിയുമായ കെ. രാജന്റെ അധ്യക്ഷതയില്‍ വൈകീട്ട് 4 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കുട്ടനല്ലൂര്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ പയ്യപ്പിള്ളിമൂല വരെ അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയിലെ നാന്നൂറിലേറെ സ്ഥാപനങ്ങളുടെ കൈവശം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇതില്‍ 223 സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് എംഎസ്ടിസി വഴി ടെണ്ടര്‍ അയച്ചു. ബാക്കിയുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കുന്നത് സ്പോട്ട് ടെണ്ടര്‍ നടപടികളിലൂടെയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രത്യേക ഉത്തരവുപ്രകാരം അനുവാദം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തിയാക്കും. റോഡിന്റെ നിര്‍മ്മാണം ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സും പാലത്തിന്റെ നിര്‍മ്മാണം കെവിജെ കണ്‍സ്ട്രക്ഷന്‍സുമാണ് ഏറ്റെടുത്ത

പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി.

Image
കണ്ണൂർ : പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിജിൽ കുമാർ.എം ന്റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. പാനൂർ സ്വദേശിയായ നജീബ്.എം (54) എന്നയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിൽപ്പനയ്ക്കായാണ് ഇയാൾ മുംബൈയിൽ നിന്നും ബ്രൗൺ ഷുഗർ എത്തിച്ചത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി.പി.സി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രോഷിത്ത്.പി, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീഷ്.പി, പ്രനിൽ കുമാർ.കെ.എ, ശജേഷ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന.എം എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പാലക്കാട്ടെ കൊട്ടിക്കലാശം അവസാനിച്ചു; നാളെ നിശബ്ദ പ്രചാരണം; മറ്റന്നാൾ പാലക്കാടൻ ജനതയുടെ വിധിയെഴുത്ത്

Image
പാ​ല​ക്കാ​ട്: ആ​വേ​ശം വാ​രി വി​ത​റി​യ ക​ലാ​ശ​ക്കൊ​ട്ടോ​ടെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കും. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ ബി​ജെ​പി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും റോ​ഡ് ഷോ ​ആ​രം​ഭി​ച്ചി​രു​ന്നു. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രാ​ൽ പാ​ല​ക്കാ​ട്ടെ വീ​ഥി​ക​ളെ​ല്ലാം നി​റ​ഞ്ഞി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ റോ​ഡ് ഷോ ​ഒ​ല​വ​ക്കോ​ട് നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. നീ​ല ട്രോ​ളി ബാ​ഗു​മാ​യി​ട്ടാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നെ​ത്തി​യ​ത്. സ​ന്ദീ​പ് വാ​ര്യ​രും ര​മേ​ശ് പി​ഷാ​ര​ടി​യും റോ​ഡ്ഷോ​യി​ല്‍ രാ​ഹു​ലി​നൊ​പ്പം പ​ങ്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​പി.​സ​രി​ന്‍റെ റോ​ഡ്ഷോ വൈ​കു​ന്നേ​രം നാ​ലോ​ടെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ചു. പി.​സ​രി​നൊ​പ്പം എം.​ബി.​രാ​ജേ​ഷും റോ​ഡ്ഷോ​യി​

വാഹന ഗതാഗതം നിരോധിച്ചു.

Image
                                   കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കിഫ്ബി-മലയോര ഹൈവേ-തൊട്ടില്‍പ്പാലം-തലയാട് റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പടിക്കല്‍ വയല്‍ മുതല്‍ തലയാട് അങ്ങാടി വരെയുള്ള ഭാഗത്തെ റോഡിലൂടെയുള്ള വാഹന ഗതാഗതം നവംബര്‍ 20 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു. കക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പടിക്കല്‍ വയലില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു തുവ്വക്കോട് പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞു തലയാട് ബസ് സ്റ്റാന്റ് ഭാഗത്തേക്കും തിരിച്ചും പോകണം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന് പോലും അറിയാതെ പകച്ചുനിന്ന സ്വാമിമാരുടെ സംഘത്തിന് നഷ്ടമായ പണം ഒരു മണിക്കൂറിനകം കണ്ടെത്തി തിരികെ നല്‍കി സന്നിധാനത്തെ പോലീസ്.

Image
പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തിനായി എത്തിയ കര്‍ണാടകയില്‍ നിന്നുള്ള സ്വാമിമാരുടെ സംഘത്തിന്‍റെ പണം സൂക്ഷിച്ചിരുന്ന പേഴ്സ് സന്നിധാനത്തുവച്ച് നഷ്ടമായി. വൈകുന്നേരം ആറര മണി കഴിഞ്ഞപ്പോഴാണ് സംഘം പണം നഷ്ടമായത് പോലീസിനോട് പരാതിപ്പെട്ടത്. സംഘത്തിന്‍റെ മുഴുവന്‍ പണവും ഒരുമിച്ച് പ്രശാന്ത് എന്ന സ്വാമിയുടെ പേഴ്സിലാണ് സൂക്ഷിച്ചിരുന്നത്. ഏകദേശം 60,000 രൂപ പേഴ്സില്‍ ഉണ്ടായിരുന്നു. തിരികെ പോകാന്‍ പോലും കയ്യില്‍ പണമില്ലാതെ പരിഭ്രമിച്ചാണ് സ്വാമിമാര്‍ പോലീസിനടുത്ത് സഹായം തേടി എത്തിയത്. അരവണ കൗണ്ടറിന് സമീപം നഷ്ടപ്പെട്ടതായേക്കാം എന്നൊരു സംശയം മാത്രമാണ് സ്വാമിമാര്‍ പറഞ്ഞത്.  സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ അനൂപ് ചന്ദ്രനും എസ് സി പി ഒ അരുണ്‍ കുമാറും ചേര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ പേഴ്സ് വീണു കിടക്കുന്നയിടം കണ്ടെത്താനായി. എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന് പോലും അറിയാതെ പകച്ചുനിന്ന സ്വാമിമാരുടെ സംഘത്തിന് നഷ്ടമായ പണം ഒരു മണിക്കൂറിനകം പോലീസ് കണ്ടെത്തി നല്‍കി. പണം തിരികെ കിട്ടിയ സന്തോഷത്തിനേക്കാള്‍ കൂടുതല്‍ കേരള പോലീസിന്‍റെ കരുതലിലും കാര്യക്ഷമതയിലും മനംനിറഞ്ഞാണ്

അനധികൃത മത്സ്യബന്ധനം; ബോട്ട് പിടിച്ചെടുത്ത് പിഴചുമത്തി; ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി തുടര്‍ന്നും സ്വീകരിക്കും.

Image
തൃശൂർ : കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ചും, നിയമാനുസൃതമല്ലാത്ത രീതിയില്‍ ലൈറ്റുകള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് - കോസ്റ്റല്‍ പോലീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംയുക്ത സംഘം പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് പാലിക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയില്‍ പള്ളിപ്പുറം ദേശത്ത് പനക്കല്‍ വീട്ടില്‍ ക്ലീറ്റസ് മകന്‍ ഔസ്സോ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'വ്യാകുലമാതാ' എന്ന മത്സ്യബന്ധന ബോട്ടാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.  നിയമപരമായ അളവില്‍ അല്ലാതെ കണ്ട (12 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള) ഏകദേശം 4000 കിലോ കിളിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ്ങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെയും അഴിക്കോട് കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എ അനൂപിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടി

ശ്രീനിവാസൻ്റെയും സഞ്ജിത്തിൻ്റെയും കൊലയാളികളുടെ കുടുംബത്തെ വി ഡി സതീശൻ കണ്ടതിൻ്റെ പിറ്റേ ദിവസമാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തിരഞ്ഞെടുത്തത് : കെ. സുരേന്ദ്രൻ; പാലക്കാട്ടെ വോട്ടർമാർ ഇത് ശരിയായ നിലയിൽ വിലയിരുത്തും. സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കില്ലെന്നും കെ.സുരേന്ദ്രൻ

Image
ശ്രീനിവാസൻ്റെയും സഞ്ജിത്തിൻ്റെയും കൊലയാളികളുടെ കുടുംബത്തെ വി ഡി സതീശൻ കണ്ടതിൻ്റെ പിറ്റേ ദിവസമാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തിരഞ്ഞെടുത്തത്. പാലക്കാട്ടെ വോട്ടർമാർ ഇത് ശരിയായ നിലയിൽ വിലയിരുത്തും. സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ.സുരേന്ദ്രൻ പറഞ്ഞു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്ന് ഇറങ്ങി; സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുന്നു’; ബിജെപി വിടാനുള്ള കാരണം കെ സുരേന്ദ്രനെന്ന് സന്ദീപ് വാര്യര്‍.

Image
പാലക്കാട്: ബി.ജെ.പിയില്‍ ചവിട്ടി മെതിക്കപ്പെട്ടെന്നും സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിലെത്തിയശേഷമായിരുന്ന സന്ദീപിന്റെ പ്രതികരണം. ''വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍.  സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു താങ്ങല്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍നിന്നും പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്നും ഏറെ കാലം സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.  ഒരു സംഘടനയില്‍പ്പെട്ട സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ച പിന്തുണ, സ്‌നേഹം, കരുതല്‍ ലഭിക്കാതെ ഒരു സിസ്റ്റത്തില്‍ പെട്ടുപോയ അവസ്ഥയിലായിരുന്നു ഞാന്‍. ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു.  സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഒരു നിലപാട് പറയാനോ സ്വാതന്ത്ര്യം പോലുമില്ലാതെ അച്ചടക്ക നടപടി

മുങ്ങാന്‍ പോകുന്ന കപ്പലിലാണ് കയറിയത്: വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നത്; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി പത്മജ വേണുഗോപാല്‍.

Image
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. സന്ദീപ് വാര്യര്‍ കയറിയത് മുങ്ങാന്‍ പോകുന്ന കപ്പലിലാണെന്നും സ്‌നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും പത്മജ വേണുഗോപാല്‍ കുറ്റപ്പെടുത്തുന്നു.വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.  പത്മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :  കഷ്ടം സന്ദീപേ ,നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല .ഇനിഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ്‌ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാൽ മതി.സന്ദീപേ ആ ഇരിക്കുന്നതിൽ 2. പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട് .ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല .മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ?സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ് എടുത്തത് .വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത് .അതു കാലം തെളിയ

വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ.

Image
പന്നിയങ്കര: മീഞ്ചന്ത വട്ടക്കിണർ ഒ.ബി റോഡിൽ താമസിക്കുന്ന വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ അമീഷ് അലി (19), നോർത്ത് ബേപ്പൂർ കയറ്റിച്ചിറ പറമ്പ് ബി.വി നിവാസിൽ അബൂബക്കർ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിൽ പന്നിയങ്കര ഇൻസ്പെക്ടർ രാംജിത് പി.ജി. സബ് ഇൻസ്‌പെക്ടർ ബിജു. എം.,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് കെ.സി. ഷിനിൽ ജിത്ത്, ജയന്തി, ബിനോയ് വിശ്വം, അനൂജ് സിവിൽ പോലീസ് ഓഫീസർ ദിലീപ് ടി.പി. എന്നിവർ അടങ്ങിയ സംഘമാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നഷ്ടപ്പെട്ട മൂന്നു പവനോളം വരുന്ന താലിമാല വീട്ടമ്മക്ക് തിരികെ നൽകി തലശ്ശേരി ട്രാഫിക് പോലീസ്.

Image
കണ്ണൂർ: നഷ്ടപ്പെട്ട മൂന്നു പവനോളം വരുന്ന താലിമാല വീട്ടമ്മക്ക് തിരികെ നൽകി തലശ്ശേരി ട്രാഫിക് പോലീസ്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ നിന്നും താലിമാല കിട്ടിയ എരഞ്ഞോളി ചുങ്കം നക്ഷത്ര ഹൗസിൽ സതീശ് കുമാർ തന്റെ സുഹൃത്തായ ട്രാഫിക്ക് എസ്.സി.പി.ഒ രഞ്ജിത്തിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് തലശ്ശേരി ട്രാഫിക്ക് പോലീസ് ഉടമയെ കണ്ടെത്തുകയും എസ്.ഐ സുനിൽ പോയിൽ, എ.എസ്.ഐ നേവൽ ഫെർണാണ്ടസ്, എസ്.സി.പി.ഒ രഞ്ജിത്ത് തുടങ്ങിയവർ മാല അന്യേഷിച്ചു തലശ്ശേരി പോലീസ് സ്റ്റഷനിൽ എത്തിയ ഉടമ കുണ്ടുചിറ പൊന്ന്യംവെസ്റ്റ് ഷീജയെ ട്രാഫിക്ക് സ്റ്റേഷനിൽ എത്തിച്ചു തിരികെ നൽകുകയായിരുന്നു. മാല കിട്ടി സ്റ്റേഷനിൽ ഏൽപ്പിച്ച സതീശ് കുമാറിനുo തലശ്ശേരി ട്രാഫിക്ക് പോലീസിനും നന്ദി പറഞ്ഞ് മാല വാങ്ങി മടങ്ങുകയായിരുന്നു. • വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. വാർത്തകൾ അയക്കാൻ : +91 8111 9888 77 newsofkeralam@gmail.com • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം; 12 പേർക്ക് പരിക്ക്.

Image
കണ്ണൂര്‍ കേളകം മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ (59) എന്നിവരാണ് മരിച്ചത്. കെ എൽ 21 എ 6632 നമ്പർ കായംകുളം ദേവ കമ്മ്യൂണികേഷൻസ് നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. കടന്നപ്പള്ളിയിൽ നിന്നും നാടകം കഴിഞ്ഞ ശേഷം സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍. ബസില്‍ 14 പേരാണ് ഉണ്ടായിരുന്നത്.   - ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.

Image
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഒക്ടോബർ 28-ന് അർദ്ധരാത്രിയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൊന്നങ്കെ പടിഞാറയിൽ നിസാർ നിര്യാതനായി.

Image
കണ്ണൂർ : കക്കാട് അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന്ന് സമീപം പൊന്നങ്കെ പടിഞാറയിൽ നിസാർ (55) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ് : പരേതനായ അബ്ദു‌ൾ ഖാദർ. മാതാവ് : മറിയം. ഭാര്യ : സുലൈഖ. മക്കൾ : നദീറ, സ്വാലിഹ, സഹോദരങ്ങൾ : സൈനബ, റംല, ദാവൂദ് (ഗൾഫ്), ഫാറൂഖ്, പരേതനായ ബഷീർ. ഖബറടക്കം വ്യാഴാഴ്ച 6 മണിക്ക് അത്താഴക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.

Image
തൃശൂർ : കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഹസീബിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച പ്രതി മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Image
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. *14/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്* *15/11/2024 : ആലപ്പുഴ, തൃശ്ശൂർ* *16/11/2024 : എറണാകുളം* എന്നീ ജില്ലകളിലാണ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. *പുറപ്പെടുവിച്ച സമയം: 01.00 PM; 14/11/2024*  *IMD-KSEOC-KSDMA* • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി.

Image
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച (14.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ്  5720 രൂപയും പവന് 720 രൂപ കുറഞ്ഞ് 45,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്. ആറ് ദിവസത്തിനിടെ സ്വർണം പവന് 2800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7045 രൂപയിലും പവന് 56,360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 5810 രൂപയും പവന് 240 രൂപ കുറഞ്ഞ് 46,480 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച  വെള്ളി വില വർധിച്ചിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്

ജവഹർലാൽ നെഹ്റു ജന്മ ദിനം ആഘോഷിച്ചു. 14/11/2024

Image
കണ്ണൂർ : ജവഹർലാൽ നെഹ്റു ജന്മ ദിനം ആഘോഷിച്ചു. ജവഹർലാൽ നെഹറുവിന്റെ 135-ആം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റേഡിയം കോർണ്ണറിലെ നെഹ്റു സ്തൂപത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . അനുസ്മരണ സമ്മേളനം മുൻ എം എൽ എ പ്രൊഫ. എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ.ബാലചന്ദ്രൻ കീഴോത്ത് മുഖ്യപ്രഭാഷണം നടത്തി. ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ, കെ പ്രമോദ്, എൻ പി ശ്രീധരൻ, രാജീവൻ എളയാവൂർ,അമ്യത രാമകൃഷ്ണൻ,ശ്രീജ മഠത്തിൽ, സി ടി ഗിരിജ , അഡ്വ.റഷീദ് കവ്വായി , എം സി അതുൽ , കെ സി ഗണേശൻ , ടി ജയകൃഷ്ണൻ , അജിത് മാട്ടൂൽ, രജിത്ത് നാറാത്ത് , എം പി വേലായുധൻ ,ലക്ഷ്മണൻ തുണ്ടിക്കോത്ത്,കൂക്കിരി രാജേഷ്, കെ പി ശശിധരൻ,കൂട്ടീനേഴത്ത് വിജയൻ ,നൗഷാദ് ബ്ലാത്തൂർ , ഫർഹാൻ മുണ്ടേരി, കല്ലിക്കോടൻ രാഗേഷ്,കാട്ടാമ്പള്ളി രാമചന്ദ്രൻ ,മുണ്ടേരി ഗംഗാധരൻ , ഉഷാകുമാരി

കെകെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Image
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സി പി എമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളതെന്നും എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി മുന്നോട്ടുപോകുമെന്നും രത്നകുമാരി പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാരം ടി.ടി അബ്ദുൾ അസീസ് നിര്യാതനായി.

Image
കണ്ണൂർ : വാരം ടി.ടി അബ്ദുൾ അസീസ് (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുക്സാന, റിഹാബ്, റഈസ്. ജാമാതാക്കൾ: അലീമ, റഫ്സീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് എളയാവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 72.22 ശതമാനം പോളിങ് പൂര്‍ത്തിയായി.

Image
രാത്രി 8 വരെയുള്ള അപ്‌ഡേഷന്‍ (അവസാന കണക്ക് ആയിട്ടില്ല) *ചേലക്കര നിയമസഭാ മണ്ഡലത്തില്‍ 72.77 ശതമാനം പോളിങ്* ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 72.77 ശതമാനം പോളിങ്. 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. 101903 പുരുഷ വോട്ടര്‍മാരില്‍ 72319 പേരും (70.96 %) 111197 സ്ത്രീ വോട്ടര്‍മാരില്‍ 82757 പേരും (74.42 %) വോട്ട് ചെയ്തു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും (33.33%) സമ്മതിദാനവകാശം വിനിയോഗിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എറണാകുളം റൂറൽ ജില്ലാ പോലീസ് കായിക മേളയിൽ ഡിഎച്ച് ക്യു കളമശേരി ജേതാക്കളായി.

Image
എറണാകുളം റൂറൽ ജില്ലാ പോലീസ് കായിക മേളയിൽ ഡിഎച്ച് ക്യു കളമശേരി ജേതാക്കളായി. പുത്തൻകുരിശ് സബ്‌ ഡിവിഷനാണ് രണ്ടാംസ്ഥാനം. അത്താണി മാർ അത്തനേഷ്യസ് സ്കൂൾ മൈതാനിയിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന മാർച്ച് പാസ്റ്റിന് അഭിവാദ്യം സ്വീകരിച്ച് സമ്മാനവിതരണം നിർവ്വഹിച്ചു. പെരുമ്പാവൂർ ഏ.എസ് പി ശക്തി സിംഗ് ആര്യ, അഡീഷണൽ എസ്പി എം.കൃഷ്ണൻ, ഡിവൈഎസ്പിമാരായ എം.എ അബ്ദുൾ റഹിം, ടി.ആർ രാജേഷ്, വി.ടി.ഷാജൻ,പി.എം ബൈജു, ടി.എം വർഗീസ്, എസ്. ജയകൃഷ്ണൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് വിനോദ് വി മാത്യു , വിവിധ സ്റ്റേഷനുകളിലെ പോലീസു ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബേസിൽ അഖിൽ, സന്തോഷ് കുമാർ, ഫെബിൻ ജോസഫ്, പ്രതീക്ഷ, ടി.ജെ ഐസിമോൾ എന്നീ പോലീസുദ്യോഗസ്ഥരാണ് മികച്ച അത് ലറ്റുകൾ, മികച്ച മാർച്ച് പാസ്റ്റിംഗിനുള്ള ട്രോഫി മുനമ്പം സബ് ഡിവിഷൻ കരസ്ഥമാക്കി. കഴിഞ്ഞ 7 ന് ആരംഭിച്ച കായിക മേള അഞ്ച് സബ്ഡിവിഷനുകളിലായാണ് നടന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്

എം എല്‍ എ റോഡില്‍ ഗതാഗത നിയന്ത്രണം.

Image
തിരുവനന്തപുരം എം എല്‍ എ റോഡില്‍ ( മൂലത്തിങ്കല്‍ - മടത്തുനട റോഡ് ) നവംബര്‍ 14, 15 ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടും. ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞടുപ്പു ദിവസം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നുവെന്നും സുധാകരൻ.

Image
ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരൻ പറഞ്ഞു. പുസ്തകം താൻ ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി രണ്ടും കൽപ്പിച്ചാണെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര് ഡിസിസിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനം പൂർണമായും :  * *ആത്മകഥ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണ്* * *പിണറായിക്ക് കാലം നല്‍കിയ മറുപടിയാണ് ഇപി* * *ഇപിയുടെയും സിപിഎമ്മിന്റെയും വാദം യുക്തിസഹമല്ല;ശുദ്ധ അസംബന്ധം ജനംവിലയിരുത്തും* മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നയാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി.

Image
കണ്ണൂര്‍: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നയാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി. തൃശൂര്‍ അവിയൂർഎടക്കര വില്ലേജ് ഓഫീസിന് സമീപം കൂവ കാട്ടിൽ ഹൗസിൽ ബഷീർ എന്ന കെ. കുഞ്ഞിമോന്‍ അബ്ദുല്ല (53) യാണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയെ മകളുടെ കല്യാണത്തിന് സഹായിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് കണ്ണൂരില്‍ എത്തിച്ച് 4 പവന്‍ സ്വര്‍ണം തട്ടിയ കേസിലാണ് അറസ്റ്റ്. സംസ്ഥാന വ്യാപയായി സമാന രീതിയില്‍ പ്രതിക്കെതിരെ പരാതിയുണ്ട്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ.സി.പി സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.എം. അജയന്‍, സജീവന്‍, ഷാജി, എ.എസ്.ഐ സ്‌നേഹേഷ്, നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈസൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്.. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ഇയാൾക്കെതിര കേസുണ്ട്. - അബൂബക്കർ പുറത്തിൽ, ന്യൂസ് ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvU