ജവഹർലാൽ നെഹ്റു ജന്മ ദിനം ആഘോഷിച്ചു. 14/11/2024



കണ്ണൂർ : ജവഹർലാൽ നെഹ്റു ജന്മ ദിനം ആഘോഷിച്ചു.
ജവഹർലാൽ നെഹറുവിന്റെ 135-ആം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റേഡിയം കോർണ്ണറിലെ നെഹ്റു സ്തൂപത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . അനുസ്മരണ സമ്മേളനം മുൻ എം എൽ എ പ്രൊഫ. എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ.ബാലചന്ദ്രൻ കീഴോത്ത് മുഖ്യപ്രഭാഷണം നടത്തി. ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ, കെ പ്രമോദ്, എൻ പി ശ്രീധരൻ, രാജീവൻ എളയാവൂർ,അമ്യത രാമകൃഷ്ണൻ,ശ്രീജ മഠത്തിൽ, സി ടി ഗിരിജ , അഡ്വ.റഷീദ് കവ്വായി , എം സി അതുൽ , കെ സി ഗണേശൻ , ടി ജയകൃഷ്ണൻ , അജിത് മാട്ടൂൽ, രജിത്ത് നാറാത്ത് , എം പി വേലായുധൻ ,ലക്ഷ്മണൻ തുണ്ടിക്കോത്ത്,കൂക്കിരി രാജേഷ്, കെ പി ശശിധരൻ,കൂട്ടീനേഴത്ത് വിജയൻ ,നൗഷാദ് ബ്ലാത്തൂർ , ഫർഹാൻ മുണ്ടേരി, കല്ലിക്കോടൻ രാഗേഷ്,കാട്ടാമ്പള്ളി രാമചന്ദ്രൻ ,മുണ്ടേരി ഗംഗാധരൻ , ഉഷാകുമാരി , പദ്‌മജ തുടങ്ങിയവർ സംസാരിച്ചു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023