മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞടുപ്പു ദിവസം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നുവെന്നും സുധാകരൻ.




ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരൻ പറഞ്ഞു. പുസ്തകം താൻ ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി രണ്ടും കൽപ്പിച്ചാണെന്ന് കെ സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര് ഡിസിസിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനം പൂർണമായും : 

* *ആത്മകഥ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണ്*

* *പിണറായിക്ക് കാലം നല്‍കിയ മറുപടിയാണ് ഇപി*

* *ഇപിയുടെയും സിപിഎമ്മിന്റെയും വാദം യുക്തിസഹമല്ല;ശുദ്ധ അസംബന്ധം ജനംവിലയിരുത്തും*


മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയും പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സിബിഐക്കു വിടുകയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സിബിഐക്കു വിടുകയും ചെയ്തത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്കുന്ന തിരിച്ചടിയാണ് ഇപി ജയരാജന്റെ പുസ്തക വിവാദം.കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സിപിഎമ്മിന് തിരിച്ചുകിട്ടുകയാണ്.

ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടുകയാണ്. സിപിഎമ്മിലും എല്‍ഡിഎഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. അതിന് തെളിവാണ് ഇപ്പോഴത്തെ സംഭവം. ഇപി ജയരാന്‍ സിപിഎമ്മിന് അകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയെന്ന രീതിയില്‍ പുറത്തുവന്ന പുസ്തകത്തിലെ വരികള്‍. ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്നും കെ.സുധാകരന്‍ പറഞ്ഞു. 

തന്റെ പേരിലുള്ള പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് ഇപി ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും ഇപിയുടെയും വിശദീകരണം യുക്തിസഹമല്ല. നിയമനടപടിയെ കുറിച്ചൊക്കെ പറയുന്നത് ജനത്തെ പറ്റിക്കാനാണ്. സിപിഎം നേതാക്കളുടെ വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയില്ല. ബന്ധുനിയമനത്തിലും വൈദേകം റിസോര്‍ട്ട് ഇടപാടിലും ജാവദേക്കര്‍ കൂടിക്കാഴ്ച്ചയിലും വിമാനത്തിലെ കയ്യേറ്റ ശ്രമത്തിലും ഇപി പറഞ്ഞതും പിന്നീടുള്ള യാഥാര്‍ത്ഥ്യവും നാം കണ്ടതും കേട്ടതുമാണ്.

ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ ഡിസി ബുക്‌സ് കാര്യങ്ങള്‍ വിശദീകരിക്കണം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. അതിന് പരിഹാരം കാണാതെ ഇപി നിശബ്ദനും തൃപ്തനുമാകില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും കോണ്‍ഗ്രസ് നേടും. വയനാടും പാലക്കാടും മികച്ച ഭൂരിപക്ഷം നേടുമ്പോള്‍ ചേലക്കര ഇത്തവണ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് മുന്‍ മന്ത്രിയും മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ജയരാജന്‍ പറഞ്ഞത്. ഇക്കാര്യം ഉപതെരഞ്ഞെടുപ്പു ദിവസം ജനം വിലയിരുത്തും. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന യുഡിഎഫിന്റെ ആവശ്യമാണ് ഇപി ജയരാജനും ചൂണ്ടിക്കാട്ടുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. ഇടതുഭരണത്തില്‍ സാധാരണ ജനങ്ങള്‍ അസംതൃപ്തരാണ്. ഈ ഭരണത്തില്‍ ഇടതുപക്ഷക്കാര്‍ക്ക് പോലും തൃപ്തിയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
പാലക്കാട്ട് ഇടതുസ്ഥാനാര്‍ത്ഥി പി സരിന്‍ അവസരവാദിയാണെന്ന് ജയരാജനെങ്കിലും തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ഇത്രയും നാള്‍ മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയാളെ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി.അതില്‍ സിപിഎമ്മുകാര്‍ക്ക് പ്രതിഷേധമുണ്ട്.അതിന്റെ പ്രതിഫലനം പാലക്കാട് തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023