സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി.
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച (14.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5720 രൂപയും പവന് 720 രൂപ കുറഞ്ഞ് 45,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
ആറ് ദിവസത്തിനിടെ സ്വർണം പവന് 2800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7045 രൂപയിലും പവന് 56,360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 5810 രൂപയും പവന് 240 രൂപ കുറഞ്ഞ് 46,480 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച വെള്ളി വില വർധിച്ചിരുന്നു.
Comments