കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍.
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാടുള്ള റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ കമ്മിഷണറും ഉത്തർപ്രദേശ് സ്വദേശിയുമായ അജീറ്റ് കുമാറിനെ 20,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് (22.11.2024) സംസ്ഥാന വിജിലൻസ് പിടികൂടി.
പരാതിക്കാരൻ മാനേജരായി ജോലി നോക്കി വരുന്ന പ്രൈവറ്റ് സ്ഥാപനത്തിലെ തൊഴിലാളികളെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലേക്ക് ജോലിക്ക് പ്രവേശിപ്പിക്കാനുള്ള എൻട്രി പാസ്സിനുവേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസിനായി സെപ്തംബർ മാസം പതിനെട്ടാം തിയതി റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. തുടർന്ന് അസിസ്റ്റന്റ് ലേബർ കമ്മിഷണറായ അജീറ്റ് കുമാറിനെ പലതവണ നേരിൽ കണ്ടിട്ടും മൈഗ്രന്റ് പാസ്സ് നൽകാതെ, പാസ് അനുവദിക്കുന്നതിന് 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി, പരാതിക്കാരനിൽ നിന്നും 20,000/- രൂപ കൈക്കൂലി വാങ്ങവെ അസിസ്റ്റന്റ് ലേബർ കമ്മിഷണറുടെ ഓഫീസിൽ വച്ച് അജീറ്റ് കുമാറിനെ ഇന്ന് (22.11.2024) ഉച്ചക്ക് 12:30 മണിക്ക് കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
Comments