ചേലക്കര ഉപതിരഞ്ഞെടുപ്പ്; പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.
ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിന് തന്നെ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്‌സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ - 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വ്വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്.
പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
Comments