ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നയാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി.
കണ്ണൂര്‍: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നയാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി. തൃശൂര്‍ അവിയൂർഎടക്കര വില്ലേജ് ഓഫീസിന് സമീപം കൂവ കാട്ടിൽ ഹൗസിൽ ബഷീർ എന്ന കെ. കുഞ്ഞിമോന്‍ അബ്ദുല്ല (53) യാണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയെ മകളുടെ കല്യാണത്തിന് സഹായിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് കണ്ണൂരില്‍ എത്തിച്ച് 4 പവന്‍ സ്വര്‍ണം തട്ടിയ കേസിലാണ് അറസ്റ്റ്. സംസ്ഥാന വ്യാപയായി സമാന രീതിയില്‍ പ്രതിക്കെതിരെ പരാതിയുണ്ട്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ.സി.പി സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.എം. അജയന്‍, സജീവന്‍, ഷാജി, എ.എസ്.ഐ സ്‌നേഹേഷ്, നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈസൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്.. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ഇയാൾക്കെതിര കേസുണ്ട്.
- അബൂബക്കർ പുറത്തിൽ, ന്യൂസ് ഓഫ് കേരളം.
Comments