മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024)



മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024)
-----

▶️ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് 

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്. 

* അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: 

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

വയോജന സംരക്ഷണം

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)

കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

തണ്ണീർത്തട സംരക്ഷണം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

 പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

* പരിഗണിക്കാത്ത വിഷയങ്ങൾ:

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ

ലൈഫ് മിഷൻ

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ

വായ്പ എഴുതി തള്ളൽ

പോലീസ് കേസുകൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)

ജീവനക്കാര്യം (സർക്കാർ)

റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.

അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്. 

▶️ പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ്

തിരുവനന്തപുരം ആസ്ഥാനമാക്കി KERA (Kerala Climate Resilient Agri-Value Chain Modernization) പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. മൂന്ന് റീജിയണൽ പ്രോജക്ട് മാനേജ്‌മെന്‍റ് യൂണിറ്റുകൾ കോട്ടയം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ സ്ഥാപിക്കും. കേരള കാർഷിക സർവകലാശാല, വ്യവസായ വാണിജ്യ വകുപ്പിനു കീഴിലെ വ്യവസായ ഡയറക്ടറേറ്റ്, പ്ലാൻ്റേഷൻ ഡയറക്ടറേറ്റ്, കേരള ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്പ്മെന്റ്റ് കോർപ്പറേഷൻ (കിൻഫ്ര), കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലായി നാല് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും സ്ഥാപിക്കും.

സംസ്ഥാന പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിൽ 14 തസ്തികകൾ പുതുതായി സൃഷ്ടിക്കും. മൂന്ന് റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റുകളില്‍ 15 തസ്തികകളും മൂന്ന് പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റുകളില്‍ 7 തസ്തികകളും 
സൃഷ്ടിക്കും. അന്യത്ര സേവന വ്യവസ്ഥയിലാകും നിയമനം.

▶️ ടെണ്ടര്‍ അംഗീകരിച്ചു

കൊല്ലം പുനലൂര്‍‌ നിയോജക മണ്ഡലത്തില്‍ കല്ലറ ആറിന് കുറുകെ കുളത്തൂപുഴ ശ്രീശാസ്താ - അമ്പലക്കടവ് പാലത്തിന്‍റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട് മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിനുളള ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം കൈതമുക്ക് - പേട്ട, സെന്‍റ് സേവിയേഴ്സ് ജംഗ്ഷന്‍ - വലിയതുറ, ഗാന്ധിപാര്‍ക്കിന് ചുറ്റും, കല്‍പക്കടവ് - ചാക്ക, ഈഞ്ചയ്ക്കൽ പുത്തന്‍ റോഡ് ജംഗ്ഷന്‍ - പൊന്നറപാലം റോഡ്, സീവേജ് ഫാം, വിദ്യാഗാര്‍ഡന്‍, എയര്‍പോര്‍ട്ട് - ശ്രീലാന്തിമുക്ക് റോഡ്, ഈഞ്ചയ്ക്കൽ - കാഞ്ഞിരവിളാകം, കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍ - വെസ്റ്റ് ഫോര്‍ട്ട്, പാസ്പോര്‍ട്ട് ഓഫീസ് - ഇരുമ്പ് പാലം - തേങ്ങാപ്പുര- കവറടി, വള്ളക്കടവ് - ആറാട്ട് ഗെയ്റ്റ് ജനറല്‍ സിവില്‍ വര്‍ക്ക് എന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

▶️ കരട് അംഗീകരിച്ചു

2024ലെ കേരള സ്പോര്‍ട്സ് ഭേദഗതി ബില്ലിന്‍റെ കരട് അംഗീകരിച്ചു

▶️ ധനസഹായം

മലപ്പുറം മേല്‍മുടി മുട്ടിപ്പടിയില്‍ 20/06/2024ന് വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് അഷറഫ് - സാജിത ദമ്പതികളുടെ മൂന്ന് മക്കള്‍ക്കും കൂടി ആകെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. മൈനറായ കുട്ടികളെ വനിതാ - ശിശുവികസന വകുപ്പിന്‍റെ അനുയോജ്യമായ പദ്ധതിയില്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കും.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023