കണ്ണൂർ : വാരം ടി.ടി അബ്ദുൾ അസീസ് (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുക്സാന,
റിഹാബ്, റഈസ്. ജാമാതാക്കൾ: അലീമ, റഫ്സീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് എളയാവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
കണ്ണൂർ : രണ്ടരപതിറ്റാണ്ട് സൗദി അറേബ്യയിലെ റിയാദ് അൽ ഖർജിൽ പ്രവാസിയായി ജീവിതം നയിക്കവെ ഇപ്പോൾ രോഗം പിടിപെട്ട് അവശനിലയിലായ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയായ അഷ്റഫിനെ വേണ്ടന്ന് ഭാര്യയും മകളും. സൗദി അൽ ഖർജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു കുട്ടിയം മക്കാനകത്ത് വീട്ടിൽ അഷ്റഫ്. നീണ്ട ഇരുപത്തിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹത്തിന് അസുഖം പിടിപെട്ടത് തുടർന്ന് ഒരു കാല് മുട്ടിന് മുകളിൽ നിന്നും മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. കാല് നഷ്ടപ്പെട്ടതോട് കൂടി അഷ്റഫിൻ്റെ ദൈനംദിന ജീവിതം തന്നെ തകരാറിലാകുകയും ഇദ്ദേഹത്തിൻ്റെ വേദനിക്കുന്ന ജീവിതം മനസ്സിലാക്കിയ കെ.എം സി.സി അൽ ഖർജ് കമ്മറ്റി ഇടപെടുകയും സഹായത്തിനെത്തുകയുമായിരുന്നു. കെ.എം.സി.സിയുടെ നേതാക്കൾ കുടുംബവുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ഇനി ഇദ്ദേഹത്തെ ആര് സംരക്ഷിക്കുമെന്ന് അന്വേഷിച്ചു നടക്കുന്ന വേളയിലാണ് കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച് സെൻ്ററിനെ കുറിച്ച് അറിയുന്നത്. തുടർന്ന് കെ.എം.സി.ഭാരവാഹികൾ മട്ടന്നൂർ പി.ടി.എച്ച്. ചീഫ് കോർഡിനേറ്റർ അബൂട്ടി ശിവപുരം മുഖാന്തിരം എളയാവൂർ സി
കണ്ണൂർ : കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം ആനയിടുക്ക് റിഫ്ത്ത ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ വെച്ച് മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ കലാ പരിപാടികൾ ഗെയിംസ് മത്സരങ്ങൾ അരങ്ങേറി. മാക്കൂലകത്ത് സമാന്റെ നേതൃത്വത്തിൽ കണ്ണൂർ ഷാഫിയുടെ ഗാനമേളയിൽ കുടുംബാംഗങ്ങൾ കൂടി പങ്കെടുത്തു. സമാൻ, ഗഫൂർ മാക്കൂലകത്ത്, സൻഫർ, നൗഫി, ഫെമിന, ഫർസി, ഷഹസാദ്. എം, മുഹമ്മദ് അലി, എം,ഇർഷാദ്. കെ, ഇർഷാദ്. എം , ഫൈസൽ മാക്കൂലകത്ത് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് ഫോട്ടോ സേഷനോട് കൂടി പരിപാടി സമാപിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
കണ്ണൂർ : മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കോര്‍പ്പറേഷനില്‍ സ്ഥാപിച്ച ക്യാമറ ശൃംഖലയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു. ക്യാമറ ശൃംഖലക്ക് Eye24 എന്ന നാമകരണവും എം.പി നിർവഹിച്ചു. കോര്പ്പറേഷന് ധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയോഗിച്ചാണ് 2 കോടി രൂപ ചെലവില്‍ 80 ലൊക്കേഷനുകളിലായി 90 ക്യാമറകള്‍ സ്ഥാപിച്ചത്. സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുക. വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. ഇതിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത് ഡോ.പി സൂരജിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടീമാണ്. നിക്ഷാന്‍ ഇലക്ട്രോണിക്സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. 6 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി കോര്പ്പറേഷന് ഓഫീസില്‍ രണ്ടു മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം ഇതിനായി സ്ഥാപിച്ച സര്‍വ്വര്‍ റൂമിലും കൃത്യമായ നിരീക്ഷണം നടക്കും. മാലിന്യ നിക്ഷേപകരെ കണ്ടുപിടിക്കുന്നതിന് പുറമേ പോലീസിന
Comments