കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു; മയക്കുമരുന്ന് വിൽപ്പനയിലൂടെ നേടിയ സ്വത്തും വാഹനവും കണ്ടുകെട്ടി.
കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. കോഴിക്കോട് കല്ലായി സ്വദേശിയായ കളരിക്കൽ വീട്ടിൽ നന്ദകുമാർ (28) ലഹരി വില്പന വഴി സമ്പാദിച്ച പ്രതിയുടെ പേരിലുള്ള KL-11-BN-9006 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് Narcotic Drugs and Psychotropic Substance നിയമപ്രകാരം കണ്ടുകെട്ടൽ നടപടി സ്വീകരിച്ചത്. 2024 ഒക്ടോബർ മാസം ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ഫാറൂഖ് കോളേജിന് സമീപം അടിവാരത്ത് വച്ച് വിൽപ്പനക്കായി കൈവശം വച്ച 92.94 ഗ്രാം എംഡിയും, തൂക്കാൻ ഉപയോഗിക്കുന്ന ത്രാസുമായി പിടിയിലായ സംഭവത്തിൽ പ്രതിയുടെ പേരിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഫറോക്ക് പോലീസ് കണ്ടു കെട്ടിയത്. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾ പണവും വാഹനവും എല്ലാം സമ്പാദിച്ചതും ആഡംബര ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ തുടർന്നാണ് നടപടി. പോലീസിന്റെ നടപടികളുടെ സ്ഥിരീകരണത്തിനായി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) ബന്ധപ്പെട്ട രേഖകൾ അയച്ചിട്ടുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫറോക്ക് പോലീസാണ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ എടുത്തിരുന്നു. കോഴിക്കോട് ഫറൂഖ് കോളേജ് റോഡിലുള്ള അടിവാരം എന്ന സ്ഥലത്ത് വച്ച് 12-10-24 തീയ്യതി ഫറോക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടറും സംഘവും വാഹനപരിശോധന നടത്തുമ്പോൾ പ്രതി ഓടിച്ചു വന്ന KL-26–K-2122 മഹീന്ദ്ര കമ്പനിയുടെ മരാസോ മോഡൽ കാർ പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച പ്ളാസ്റ്റിക് ബോക്സിൽ നിന്നാണ് എം ഡി എം എ പിടിച്ചത്. ബാംഗ്ലൂരിൽ നിന്നും മൊത്തവിൽപ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് പ്രതിയെ ഫറോക്ക് പോലീസ് പിടികൂടിയത്. നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ കേസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. എൻഡിപിഎസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. എംഡി എം എ കടത്താൻ ഉപയോഗിച്ച് വാഹനം കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകിട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളും സ്വീകരിക്കാം. ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത്. ടി.എസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട് ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട് അവരെ സഹായിക്കുന്നവരെയും അടക്കം നിയമം കൊണ്ട് പൂട്ടാനാണ് പോലീസിനെ നീക്കം. ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത് മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവടയിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ എക്സൈസ് വകുപ്പുമായി ചേർന്ന് മറ്റു സംസ്ഥാനങ്ങളെ ഏജൻസികളുമായി സഹകരിച്ചും പ്രവർത്തിക്കുന്നതാണെന്ന് നാർക്കോട്ടിക് സെൽ അസി. പോലീസ് കമ്മീഷണർ കെ. എ ബോസ് അറിയിച്ചു.
Comments