Posts

Showing posts from October, 2023

തലശ്ശേരിയിൽ മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ. 31

Image
കണ്ണൂർ തലശ്ശേരിയിൽ മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ തലശ്ശേരി കൊടുവള്ളിയിൽ നിന്നാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10.85 ഗ്രാം മയക്കുമരുന്ന് ഗുളികകൾ പിടികൂടിയത്. പ്രതി കാവുംഭാഗം സ്വദേശി വൈശാഖിനെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പങ്കജാക്ഷന്‍.സി , സിവിൽ എക്സൈസ് ഓഫീസർ ഷാൻ ടി.കെ, എക്സൈസ് ഡ്രൈവർ സജീഷ് എന്നിവർ ഉണ്ടായിരുന്നു.  #KeralaExcise #SayNoToDrugs • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ വാരം സ്വദേശി അബുദാബിയിൽ നിര്യാതനായി.

Image
അബുദാബി/കണ്ണൂർ : വാരം ഐ.എം.ടി. സ്കൂളിന് സമീപം കൊല്ലന്റെ വളപ്പിൽ ഫാഹിദ് (45) അബുദാബിയിൽ നിര്യാതനായി. പിതാവ്: മൂസ പുറത്തീൽ. മാതാവ്: അസ്മ. ഭാര്യ: ഫാനിഷ. മക്കൾ: ഫാസ്‌ മുഹമ്മദ്‌, ഫയ്‌ഹ. സഹോദരങ്ങൾ: ഫസൽ (അബുദാബി), ഫർസാന, ഫഹ്‌മ. ഖബറടക്കം അബുദാബി ബനിയാസ് ഖബ്ർസ്ഥാനിൽ നടക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കഞ്ചാവ് കൈവശം വെച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും.

Image
കല്‍പ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍) കോടതി ശിക്ഷിച്ചത്. ബഹു :നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലീസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരൻ ആയിരുന്നു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌കുമാര്‍ ഹാജരായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUk

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി; നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരുന്നുണ്ട്. 31

Image
കണ്ണൂർ : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം കാപ്പ (KAAPA) നിയമ പ്രകാരം നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെണ്ടയാട് പുത്തൂർ അമൽ രാജ് (23) നെയാണ് നാടുകടത്തിയത്. ഇയാൾക്കെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രപം ഏൽപ്പിച്ചതിനും, കൂട്ട കവർച്ച നടത്തിയതിനും, പള്ളൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രപം എൽപ്പിച്ചതിനും മൂന്ന് കേസുകൾ നിലവിലുണ്ട് . കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കും. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂ

കുതിപ്പിന് ശേഷം താഴേക്കിറങ്ങി സ്വർണവില ; പവന് 400 രൂപ കുറഞ്ഞു. 31

Image
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45360 രൂപയാണ്. ഇന്നലെ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4700 രൂപയുമാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്.

Image
കോട്ടയം: അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ ലഹരി മരുന്ന് വേട്ട : കണ്ണൂർ സിറ്റി തയ്യിലിൽ വെച്ച് ഹാഷിഷും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ; അറസ്റ്റിലായ മുഹമ്മദ് സഫീർ കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി.

Image
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ വെച്ച് ഹാഷിഷും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തയ്യിൽ - കുറുവ റോഡിൽ തയ്യിൽ വെച്ച് മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനും ഹാഷിഷുമായി യുവാവിനെ പിടികൂടി. കണ്ണൂർ തയ്യിൽ കുറുവ റൈസ് മില്ലിന് സമീപം പണ്ടാരവളപ്പ് സി.മുഹമ്മദ് സഫീറിനെ (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 15 ഗ്രാമോളം മെത്താംഫിറ്റാമിനും, ഒന്നര ഗ്രാമോളം ഹാഷിഷും, മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും എക്സൈസ് കണ്ടെടുത്തു. കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ മുഹമ്മദ് സഫീറെന്ന് എക്സൈസ് പറഞ്ഞു. തൊണ്ടിമുതലുകളും കസ്റ്റഡിയിൽ എടുത്ത് കേസ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരംകേസ് രജിസ്റ്റർ ചെയ്തു. കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷമീനഎം.പി, ഷൈമ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി, അനീഷ് ടി, ഗണേഷ് ബാബു, സജിത്ത് എം, രജിത്ത് കുമാർ എൻ, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി, പ്രിവൻറീവ

കരണിയിലെ കൊലപാതക ശ്രമം തമിഴ് നാട്ടിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. 30

Image
മീനങ്ങാടി : കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള കൊട്ടേഷൻ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസ് നിയോഗിച്ച സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ തേനിയിൽ നിന്നും തൃച്ചിയിൽ നിന്നുംനിന്നും സാഹസികമായി പിടികൂടിയത്. തേനി കോട്ടൂർ സ്വദേശി വരതരാജൻ(34) തേനി അല്ലിനഗരം സ്വദേശി അശ്വതമൻ@ അച്ചുതൻ (23) ത്രിച്ചി കാട്ടൂർ അണ്ണാ നഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരെയാണ് മീനങ്ങാടി ഇൻസ്പെക്ടർ ബിജു ആൻറണി, സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ എം.എ സന്തോഷ്, എസ്. ഐ ഹരീഷ് കുമാർ, എ.എസ്.ഐ ബിജു വർഗീസ് എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘം പിടികൂടിയത്. വരതരാജനും അശ്വതമനും തമിഴ് നാട്ടിലെ ജെല്ലിക്കെട്ടു, കോഴിപ്പോര് എന്നിവയുമായി ബന്ധപ്പെട്ടും മറ്റുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്. കഴിഞ്ഞ 13-ന് പുലർച്ചെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി രാത്രിയിൽ വീട് ചവിട്ടിപൊളിച്ചു പിതാവിനെ കെട്ടിയിട്ട് കരണി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.   എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി

കളമശ്ശേരി സംഭവം: സർക്കാർ സ്വീകരിച്ച നടപടികൾക്ക് സർവ്വകക്ഷി യോഗത്തിൽ പൂർണ പിന്തുണ; ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കും. 30

Image
തിരുവനന്തപുരം : കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണ. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും സർക്കാരിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.   ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശ്ശേരി സംഭവത്തിൽ പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങളിൽ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നിൽ കണ്ട് ജാഗ്രത പുലർത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. കേരളത്തിൻറെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എല്ലാവരും ശ്രദ്

സംഗമം പലിശ രഹിത അയൽക്കൂട്ടായ്മ, വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ഊർജം നൽകുന്ന മാതൃക : കണ്ണൂർ മേയർ ടി.ഒ മോഹനൻ.

Image
കണ്ണൂർ: പരസ്പരം ഫണ്ട് സ്വരൂപിച്ച് തങ്ങൾക്കിടയിൽ പലിശ രഹിതമായി വായ്പ നൽകുകയും, തൊഴിൽ സംരംഭങ്ങൾക്ക് ഫണ്ട് നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹവും മാതൃകാ പരവുമാണെന്ന് മേയർ അഡ്വ.ടി.ഒ. മോഹനൻ പറഞ്ഞു. സംഗമം അയൽ കൂട്ടായ്മകളുടെ ദശ വാർഷികാഘോഷത്തിനോടനുബന്ധിച്ച് വാരം പ്രദേശത്ത് പ്രവർത്തിക്കുന്ന സംഗമം അയൽക്കൂട്ടായ്മകൾ സംഘടിപ്പിച്ച വാർഷിക ആഘോഷ പരിപാടികൾ വാരം ഐ.എം.ടി സ്കൂൾ ഗ്രൗണ്ടിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് തന്നെ മാതൃകയായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങർക്കാണ് കണ്ണൂർ കോർപ്പറേഷൻ നേതൃത്വം കൊടുത്തതെന്നും, ഇത് പരിപൂർണ്ണ വിജയത്തിലെത്തിക്കാൻ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളോട് വീട്ടന്മമാരും അയൽ കൂട്ടം പ്രവർത്തകരും സഹകരിക്കണമെന്നും, മേയർ കൂട്ടിച്ചേർത്തു. സംഗമം പലിശ രഹിത കൂട്ടായമയുടെ പ്രവർത്തന ങ്ങൾ അത്ഭുതകരമാണെന്നും ഇത് ഏറെ അഭിനന്ദനർഹമാണെന്നും ചടങ്ങിൽ ആശംസ നേർന്നു കൊണ്ട് സംസാരിച്ച കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.പി. വൽസലൻ അഭിപ്രായപ്പെട്ടു. കണ്ണൂർ വിങ്സ് ചാപ്റ്റർ പ്രസിഡണ്ട് യു.വി.സുബൈദ, എടക്കാട് നന്മ വെൽഫയർ സൊസെറ്റി പ്രസിഡണ്ട് എ.പി. അബ്ദുൾ റഹീം എന്ന വർ വിഷയാവതരണം നടത്

വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി.

Image
വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി. 75 ഗ്രാമം എംഡി എം എയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്. റാമി ഇസുൽ ദിൻ ആദം അബ്ദുല്ല എന്ന സുഡാൻ സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.   ഈ മാസം എട്ടിന് ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരവിപുരം പട്ടാണിതങ്ങൾ നഗർ നിവാസിയായ ബാദുഷയെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമീപത്തു നിന്ന് 75 ഗ്രം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇതിനെത്തുടർന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫി ന്റെ നിർദ്ദേശ പ്രകാരം കൊല്ലം എസിപി പ്രദീപിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സംഘത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്.  മയക്കുമരുന്ന് വ്യാപാരത്തിന് ഇടനിലക്കാരിയായി പ്രവർത്തിച്ച ആഗ്നസ് എന്ന യുവതിയെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിനാലാണ് റാമിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.  ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മ

കളമശ്ശേരി സ്ഫോടനം; പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദർശിച്ചു.

Image
കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററിൽ കളമശ്ശേരി സെന്‍റ് പോൾസ് കോളേജ് മൈതാനത്തിറങ്ങിയ മുഖ്യമന്ത്രി ആദ്യമെത്തിയത് കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. സ്ഫോടനത്തിൽ പൊള്ളലേറ്റ് മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളോടും മുഖ്യമന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുമാരിയുടെ മകൻ ശ്രീരാജ്, മരുമകൾ ദിവ്യ, ബന്ധു ജിന്‍സ്, ലിയോണ പൗലോസിന്റെ മകൻ ബാബു പോൾ എന്നിവരോടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചികിത്സയിൽ കഴിയുന്ന ഗ്രേസി, രാഹുൽ, അമൽ എന്നിവരെയും സന്ദർശിച്ചു. പാലാരിവട്ടത്ത് എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ട മുഖ്യമന്ത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ ആരാഞ്ഞു. 50 ശതമാനവും 32 ശതമാനവും പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ബാക്കി രണ്ട് പേരുടെ കാര്യത്തിൽ പുരോഗതിയുണ്ട്. ജോസ്ന ജോബി (28) , സാബിയോ സജി (15), മോളി സിറിയാക് (58), വീനസ് ഷാജു (16) എന്നിവരാണ് ഇവിടെ ചികിത്സയിൽ കഴിയുന്ന

ഹൈക്കോടതി അവധി ദിനങ്ങൾ. 30

Image
കേരള ഹൈക്കോടതിയുടെ 2024ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു. 2024 ഏപ്രിൽ 15 മുതൽ മേയ് 17 വരെയാണു വേനലവധി. സെപ്റ്റംബർ 14 മുതൽ 22 വരെ ഓണാവധിയും ഡിസംബർ 23 മുതൽ 31 വരെ ക്രിസ്മസ് അവധിയുമായിരിക്കും. ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള മറ്റ് അവധി ദിനങ്ങൾ ചുവടെ; ജനുവരി 2 - മന്നം ജയന്തി, ജനുവരി 26 - റിപ്പബ്ലിക് ദിനം, മാർച്ച് 8 – ശിവരാത്രി, മാർച്ച് 28 - പെസഹാ വ്യാഴം, മാർച്ച് 29 – ദുഃഖവെള്ളി, ഏപ്രിൽ 10 – ഈദ്-ഉൽ-ഫിത്തർ (റംസാൻ), മേയ് 1 – മേയ് ദിനം, ജൂൺ 17 – ബക്രീദ്, ജൂലൈ 16 – മുഹറം, ആഗസ്റ്റ് 3 – കർക്കിടക വാവ്, ആഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 20 – ശ്രീനാരായണഗുരു ജയന്തി, ആഗസ്റ്റ് 26 – ശ്രീകൃഷ്ണ ജയന്തി, ആഗസ്റ്റ് 28 – അയ്യൻകാളി ജയന്തി, സെപ്റ്റംബർ 16 – മൂന്നാം ഓണം / മിലാഡ്-ഇ-ഷെരീഫ്, സെപ്റ്റംബർ 17 – നാലാം ഓണം, സെപ്റ്റംബർ 21 – ശ്രീനാരായണഗുരു സമാധി ദിനം, ഒക്ടോബർ 2 – ഗാന്ധി ജയന്തി, ഒക്ടോബർ 31 – ദീപാവലി, ഡിസംബർ 25 – ക്രിസ്തുമസ്. സിവിൽ കോടതികളുടെ അവധി വേനലവധി - ഏപ്രിൽ 15 മുതൽ മേയ് 17 വരെ, ഓണാവധി - സെപ്റ്റംബർ 14 മുതൽ 22 വരെ. ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ 31 വരെ. • 'NEWSOFKERALAM / ന്യൂസ

ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ സഹായകരമാകും : മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌; 2026 ഓടെ സംസ്ഥാനത്ത് മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി. 30

Image
കോഴിക്കോട് : ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ സഹായകരമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവഴി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികാസവും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതിനോടകം 683 കിലോമീറ്റർ മലയോര ഹൈവേ യാഥാർത്ഥ്യമായിട്ടുണ്ട്. ആകെയുള്ള പ്രവൃത്തിയുടെ 50 ശതമാനമാണിത്. 293 കിലോ മീറ്റർ പ്രവൃത്തി പുരോഗമിക്കുകയാണ്. 735 കിലോമീറ്റർ മലയോര ഹൈവേയുടെ പ്രവൃത്തിക്ക് സാമ്പത്തിക അനുമതി ലഭിച്ച് പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2985 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. 2026 ഓടെ സംസ്ഥാനത്ത് മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 50 കോടി രൂപ ചിലവഴിച്ച് നിർമിക്കുന്ന തലയാട് മുതൽ മലപുറം വരെയുള്ള റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തീകരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂ

കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 30

Image
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,760 രൂപയായി. ഒരു ഗ്രാമിന് 5,720 രൂപയാണ് വില. ശനിയാഴ്ച 480 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45920 രൂപയായിരുന്നു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മിനി മാരത്തോൺ സംഘടിപ്പിച്ചു.

Image
കണ്ണൂർ : കർത്തവ്യ നിർവ്വഹണത്തിനിടെ കൊല്ലപ്പെടുന്ന പോലീസ് സേനാംഗങ്ങളുടെ ഓർമ്മ പുതുക്കുന്ന പോലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മിനി മാരത്തോൺ സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തോണിൽ പോലീസ് സേനാംഗങ്ങൾ, അഞ്ചരക്കണ്ടി ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ. പോലീസ് ഫ്രൻലി കാഡറ്റുകൾ എന്നിവർ പങ്കെടുത്തു. കണ്ണൂർ ടൗൺ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ഏ. ബിനുമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. റിസർവ്വ് ഇൻസ്പെക്ടർ ഇൻചാർജ് ധന്യ കൃഷ്ണൻ, എസ്.പി.സി അസി. ജില്ലാ നോഡൽ ഓഫീസർ കെ.രാജേഷ്, സബ്ബ് ഇൻസ്പക്ടർ മരിയാ ജോസ്, രാജേന്ദ്രൻ.പി, എസ്.പി.സി പ്രോജക്ട് അസിസ്റ്റൻറ് ജയദേവൻ സി.എം. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിജിത്ത്. സി.കെ. വിജിന .എം, ഏ.എസ്.ഐ രാജേഷ് .കെ എന്നിവർ നേതൃത്വം നൽകി. ദിനാചരണത്തോടനുബന്ധിച്ച് എസ്.പി.സി കേഡറ്റുകൾക്ക് പോലീസ് സേന ഉപയോഗിക്കുന്ന ആയുധങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തി.എസ്.പി.സി കേഡറ്റുകളെ ഉൾപ്പെടുത്തി വിമുക്തി മിഷനുമായി സഹകരിച്ച് കണ്ണൂർ കോട്ടയിൽ വെച്ച് ലഹരി ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു; മരിച്ചത് തൊടുപുഴ സ്വദേശി കുമാരി.

Image
കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരിച്ചു. ഇതോടെ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ വാരം എളയാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.

Image
കണ്ണൂർ : കണ്ണൂർ വാരം എളയാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. എളയാവൂർ പുളിക്കൽ പറമ്പിൽ മാടപ്പുരയിൽ ജസീൽ (51) ആണ് ഖത്തറിൽ നിര്യാതനായത്. ദീർഘകാലം ജിദ്ദയിലും പ്രവാസിയായിരുന്നു. മാതാവ്: മാടപ്പുരയിൽ റംല. പിതാവ്: പരേതനായ എ.ബി മുഹമ്മദ് ഹസ്സൻ. ഭാര്യ: നൂറ പി.സി (അൽഹുദ മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിന് സമിപം കാഞ്ഞിരോട്). മക്കൾ : മുഹമ്മദ് ഷാസ് (വിദ്യാർത്ഥി കോൺക്കോട് കോളേജ് നായാട്ടുപാറ), മെഹസ് (വിദ്യാർത്ഥി സെന്റ്മൈക്കിൾ, കണ്ണൂർ), അസാൻ (വിദ്യാർത്ഥി ശ്രീപുരം സ്കൂൾ കണ്ണൂർ). സഹോദരങ്ങൾ: ജംഷീർ. ജലീസ് (ഖത്തർ)). ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.30ന് കാഞ്ഞിരോട് പുതിയ പള്ളി ഖബർസ്ഥാനിൽ. - ന്യൂസ് ഓഫ് കേരളം. - • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കളമശ്ശേരിയില്‍ ഞായറാഴ്ച ഉണ്ടായ സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. 29

Image
കളമശ്ശേരിയില്‍ ഞായറാഴ്ച ഉണ്ടായ സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍.     21 അംഗ പ്രത്യേക അന്വേഷണസംഘത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക

യുവതിയിൽ നിന്നും ഓൺലൈൻ വഴി 45 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. 29

Image
യുവതിയിൽ നിന്നും ഓൺലൈൻ വഴി 45 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട് നെയ് വേലി സ്വദേശിയായ കാർത്തി രാജഗോപാലിനെയാണ് കോയമ്പത്തൂർ ശരവണംപട്ടിയിൽ നിന്നും ജില്ലാ സൈബർ പോലിസ് അറസ്റ്റ് ചെയ്തത്. ഫെഡക്സ്കൊറിയറിൽ പുത്തുർ സ്വദേശിയായ യുവതിയുടെ പേരിൽ മയക്കുമരുന്ന് വിദേശത്തേക്ക് അയച്ചത് മുംബൈ പോലീസിൻ്റെ നർക്കോട്ടിക് വിഭാഗം പിടികൂടിയെന്നും, മുംബൈ പോലീസ് മേധാവി എന്ന വ്യാജേന സംസാരിച്ച് ,യുവതിയുടെ പേരിൽ നിയമ നടപടി തുടങ്ങി എന്നും കേസിൽ നിന്നും രക്ഷിക്കാമെന്നും പറഞ്ഞാണ് 45 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസിൽ ദിണ്ടിക്കൽ സ്വദേശികളായ ബാലാജി രാഘവൻ, ഇന്ദ്രകുമാർ, ചെന്നൈ സ്വദേശി മോഹൻകുമാർ എന്നിവരെ നേരത്തെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കാർത്തി രാജഗോപാലിൻ്റെ വിവിധ ബാങ്ക് അക്കൗണ്ടിലേക്കും, അയാൾ പറയുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണം നിക്ഷേപിക്കുന്നത് .ദുബായിൽ നിന്ന് തമിഴ്നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് കുമാർ ജെ .എസ്, സബ് ഇൻസ്പെക്ടർ രമേഷ്.സി.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹിറോഷ്, സിവ

കളമശ്ശേരി സ്ഫോടനം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി: സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പങ്കു വെക്കുക. 29

Image
കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. സോഷ്യൽമീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പങ്കു വെക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. 29

Image
പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. പട്ടാമ്പി സ്വദേശി മുസ്തഫയെ അറസ്റ്റ് ചെയ്തു. ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റ് ഇൻസ്പക്ടർ പി.ജെ ടോംസി, കെമു യൂണിറ്റ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ ആർ സന്തോഷ് എന്നിവരടങ്ങിയ ടീമിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ.വി, സി.ഇ.ഒ സ്റ്റാലിൻ പി.എസ്, കെമു യൂണിറ്റ് ഡ്രൈവർ കൃഷ്ണകുമാർ, സി.ഇ.ഒ മാരായ അജീഷ് .ടി .വി, അജിത്ത് കുമാർ എസ് എന്നിവർ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുതുമോടിയിൽ അണിഞ്ഞൊരുങ്ങി സി എച്ച് മേൽപ്പാലം; മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു, കോഴിക്കോട് നഗരം ടൂറിസ്റ്റ് സിറ്റിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആകർഷകമാകുന്ന തരത്തിൽ പാലങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി. 29

Image
കോഴിക്കോട് : നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കോഴിക്കോട് സി എച്ച് മേല്‍പ്പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു. വികസന പ്രവർത്തനത്തിന് മാതൃകയാകുന്ന സഹന കൂട്ടായ്മയായി സി.എച്ച് മേൽപ്പാലത്തിന്റെ പ്രവ‍ൃത്തി മാറിയതായി മന്ത്രി പറഞ്ഞു. പ്രവൃത്തിയുമായി സഹകരിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. നിശ്ചയിച്ച സമയത്തേക്കാളും നേരത്തെ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരം ടൂറിസ്റ്റ് സിറ്റിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആകർഷകമാകുന്ന തരത്തിൽ പാലങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എകെജി ഫ്ലെെ ഓവർ ഉൾപ്പെടെയുള്ള ചില പാലങ്ങൾ പുനരുദ്ധാരണവും നവീകരണവും നടത്തും. ഫറോക്ക് പഴയ പാലം പാരിസ് മോഡലിൽ ദീപാലംങ്കൃതമാക്കി 2024 ൽ കോഴിക്കോടിന് സമ്മാനമായി നൽകുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. കോരപ്പുഴപ്പാലവും ദീപാലംകൃതമാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. 4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് മേൽപ്പാലത്തിൽ

കളമശേരി സ്‌ഫോടനം: അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനുശേഷം പിന്നീട് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി. 29

Image
തിരുവനന്തപുരം: അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ഗൗരവമായി തന്നെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ സ്‌ഫോടനത്തില്‍ മരണപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റ് ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനുശേഷം പിന്നീട് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി; അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി, 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐ.സി.യുവിലാണ്. 29

Image
കൊച്ചി : കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐ.സി.യുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കിഎന്നും മന്ത്രി. • 'NEWSOFKERALAM / ന്യൂസ് ഓഫ്

കാസർക്കോട് വിദ്യാർത്ഥിയുടെ മുടി സ്കൂളിൽ മുറിപ്പിച്ച സംഭവം : ഞെട്ടിക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതുമെന്ന് വിദ്യാഭ്യാസ മന്ത്രി; വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി. 29

Image
കാസർക്കോട് : കാസർക്കോട് വിദ്യാർത്ഥിയുടെ മുടി സ്കൂളിൽ മുറിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്. സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതുമാണ്. പോലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. 29

Image
കൊച്ചി: കളമശേരിക്ക് സമീപം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് വിവരം. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിനടുട്ട സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എളയാവൂർ കണ്ണഞ്ചാൽ ബദർ പള്ളിക്ക് സമീപം കെ.സി. മഹലിൽ ഹംസ കെ.വി നിര്യാതനായി.

Image
കണ്ണൂർ : എളയാവൂർ കണ്ണഞ്ചാൽ ബദർ പള്ളിക്ക് സമീപം കെ.സി. മഹലിൽ ഹംസ കെ.വി (60) നിര്യാതനായി. പരേതരായ കമാലിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: കെ.കെ മൈമൂന. മക്കൾ: നിസാമുദ്ദീൻ (ദുബൈ), നിഹാല, സിനാൻ (കുവൈത്ത്), സന, അജ്മൽ (വിദ്യാർത്ഥി). മരുമക്കൾ : ഷാഹിദ് (അബൂദാബി), സിയ, ഹനീഫ് (ബിസിനസ്). എളയാവൂർ മഹൽ ഖബർസ്ഥാനിൽ ഖബറടക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. 28

Image
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാംശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.  ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടന്ന് പോകാന്‍ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്

പോക്സോ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

Image
കല്പറ്റ :പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും. നടവയൽ സ്വദേശിയായ മധു (37) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. ആർ.സുനിൽകുമാർ ശിക്ഷിച്ചത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പറഞ്ഞത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.ബബിത ഹാജരായി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ, എ. എസ്. ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മേഴ്‌സി അഗസ്റ്റിൻ തുടങ്ങിയവരും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്

ഇബ്രാഹിം വെങ്ങരക്ക് ആദരവ്.

Image
കണ്ണൂർ: ഹരിതം ചരിത്ര പഠന കേന്ദ്രം നടത്തിയ സി.എച്ച് സ്മൃതിയോടനുബന്ധിച്ച്  യുഗപ്രഭാവനായ സി എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ ചരിത്രം തലമുറക്ക് പകർന്നു നൽകിയ പ്രഗത്ഭരെ ആദരിക്കുന്നതിന്റെ ഭാഗമായി സി.എച്ച് എഴുതിയ 'വഴിയമ്പലം' എന്ന ലഘുനാടകത്തിനു ദൃശ്യാവിഷ്കാരം നൽകി രംഗത്ത് അവതരിപ്പിച്ച പ്രശസ്ത നാടകാചാര്യൻ ഇബ്രാഹിം വെങ്ങരയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ഹരിതം ചരിത്ര പഠന കേന്ദ്രം പ്രവർത്തകർ ആദരവ് സമർപ്പിച്ചു. ഗ്ലോബൽ കെ.എം.സി.സി. കണ്ണൂർ ജില്ല പ്രസിഡണ്ട് ടി.പി. അബ്ബാസ് ഹാജി ഷാളണിയിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ആബിദ ടീച്ചർ ബഹുമതി പത്രം സമർപ്പിച്ചു. ചടങ്ങിൽ ഹരിതം ചരിത്ര പഠന കേന്ദ്രം വർക്കിംഗ് ചെയർമാൻ അശ്റഫ് ബംഗാളി മുഹല്ല, ജനറൽ കൺവീനർ ഒ.കെ. സമദ്, കൺവീനർ എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി, കെ.വി. ഇബ്രാഹിം കുട്ടി, ഉപേന്ദ്രൻ ശ്രീരാഗം, എസ്.എ.പി. മൂസാൻ, ബി.എസ്. മഹമൂദ് വി.പി.മുഹമ്മദലി മാസ്റ്റർ, മഹമൂദ് മാട്ടൂൽ എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ

പോലീസ് ചമഞ്ഞു പിടിച്ചുപറി നടത്തിയ കേസിലെ പ്രതി പിടിയിൽ. 28

Image
മലപ്പുറം : പോലീസ് ചമഞ്ഞു പിടിച്ചുപറി നടത്തിയ കേസിലെ പ്രതി പിടിയിൽ. ഈ മാസം മൂന്നിന് രാത്രി ഒന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ എത്തിച്ചു ബൈക്കിൽ മടങ്ങുകയായിരുന്ന അരുൺജിത്തിനെ നാലംഗസംഘം പോലീസ് ആണെന്ന് പറഞ്ഞു തടഞ്ഞു നിർത്തി. തുടർന്ന് അരുൺജിത്തിനെ മർദിച്ചു പരിക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും എ ടി എം കാർഡുകളും കൈവശപ്പെടുത്തി കടന്നുകളയുകയായിരുന്നു. തുടർന്ന് തിരൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ തൃശൂർ വടക്കേക്കാട് സ്വദേശി സുബിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അരുൺജിത്തിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ വിഴിഞ്ഞം സീ പോര്‍ട്ട് വരെ എത്തിനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി. 28

Image
കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ വിഴിഞ്ഞം സീ പോര്‍ട്ട് വരെ എത്തിനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നവ കേരള സദസ്സ് തൃശ്ശൂര്‍ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനങ്ങളുമായാണ് കേരളം മുന്നോട്ടുപോകുന്നത്. പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്ത് വികസനം ഉറപ്പാക്കി. കേരളം കോവിഡിനെ നേരിട്ടതില്‍ ഉള്‍പ്പെടെയുള്ള പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. നവ കേരള സദസ്സിലൂടെ ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം 2001 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയര്‍മാനായി തൃശ്ശൂര്‍ നിയോജക മണ്ഡലം എംഎല്‍എ പി ബാലചന്ദ്രനെയും രക്ഷാധികാരികളായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്, മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രന്‍, മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, മുന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍

പോലീസ് സ്മൃതിദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Image
മാനന്തവാടി: പോലീസ് സ്മൃതിദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എം.എം. അബ്ദുൽ കരീം നിർവഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബിപിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ രാജേഷ്, ആർ.എം.ഒ ഡോക്ടർ അർജുൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് സ്വാഗതവും സംസ്ഥാന നിർവാഹകസമിതി അംഗം എൻ. ബഷീർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 30 ഓളം പോലീസ് ഉദ്യോഗസ്ഥർ രക്തദാനം ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം : സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി.

Image
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെടുന്നു. പരാതിക്കടിസ്ഥാനമായ സംഭവം ഇന്നലെയാണ് കോഴിക്കോട് നടന്നത്. അല്‍പസമയം മുമ്പാണ് മാധ്യമ പ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തു. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്ത

കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്വതത്തിൽ 50 മത് സ്ഥാപക ദിനം ആചരിച്ചു.

Image
കണ്ണൂർ :  കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്വതത്തിൽ 50 മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി അബ്ദുള്ള സ്ഥാപക ദിന സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ഉണ്ണികൃഷ്ണൻ, ജോയി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം അസീബു, ജില്ലാ ജോയന്റ് സെക്രട്ടറി രത്നേഷ് എൻകെ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി സത്യൻ സ്വാഗതവും ജില്ലാ ട്രഷറർ വി ആർ സുധീർ നന്ദിയും പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്വതത്തിൽ 50 മത് സ്ഥാപക ദിനം ആചരിച്ചു. കണ്ണൂർ കളക്ട്രേറ്റ് പരിസരത്തു ബ്രാഞ്ച് പ്രസിഡന്റ് ബാലകൃഷ്ണൻ പി പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ഉണ്ണികൃഷ്ണൻ, ജോയി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം അസീബു, ജില്ലാ പ്രസിഡന്റ് മഹേഷ്‌ കെ വി, ജില്ലാ ട്രഷറർ വി ആർ സുധീർ,ജില്ലാ ജോയന്റ് സെക്രട്ടറി രത

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു.,

Image
കോഴിക്കോട് : കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു. നേരത്തെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കണ്ണൂർ സ്വദേശിയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. 26

Image
കണ്ണൂർ : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ എട്ടാമത്തെ പ്രതിമയുടെ അനാച്ഛാദനം ചേലോറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. നേരത്തെ മുഴത്തടം ഗവ.യു പി സ്കൂള്‍, പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, താവക്കര യു പി സ്കൂള്‍, ആനയിടുക്ക് എല്‍ പി സ്കൂള്‍, പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂള്‍, എന്നിവിടങ്ങളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിരുന്നു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ പ്രദീപന്‍, മിനി അനില്‍ കുമാര്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഇന്ദു , ഹെഡ് മാസ്റ്റര്‍ സുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും