പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മിനി മാരത്തോൺ സംഘടിപ്പിച്ചു.
കണ്ണൂർ : കർത്തവ്യ നിർവ്വഹണത്തിനിടെ കൊല്ലപ്പെടുന്ന പോലീസ് സേനാംഗങ്ങളുടെ ഓർമ്മ പുതുക്കുന്ന പോലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മിനി മാരത്തോൺ സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തോണിൽ പോലീസ് സേനാംഗങ്ങൾ, അഞ്ചരക്കണ്ടി ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ. പോലീസ് ഫ്രൻലി കാഡറ്റുകൾ എന്നിവർ പങ്കെടുത്തു. കണ്ണൂർ ടൗൺ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ഏ. ബിനുമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. റിസർവ്വ് ഇൻസ്പെക്ടർ ഇൻചാർജ് ധന്യ കൃഷ്ണൻ, എസ്.പി.സി അസി. ജില്ലാ നോഡൽ ഓഫീസർ കെ.രാജേഷ്, സബ്ബ് ഇൻസ്പക്ടർ മരിയാ ജോസ്, രാജേന്ദ്രൻ.പി, എസ്.പി.സി പ്രോജക്ട് അസിസ്റ്റൻറ് ജയദേവൻ സി.എം. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിജിത്ത്. സി.കെ. വിജിന .എം, ഏ.എസ്.ഐ രാജേഷ് .കെ എന്നിവർ നേതൃത്വം നൽകി. ദിനാചരണത്തോടനുബന്ധിച്ച് എസ്.പി.സി കേഡറ്റുകൾക്ക് പോലീസ് സേന ഉപയോഗിക്കുന്ന ആയുധങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തി.എസ്.പി.സി കേഡറ്റുകളെ ഉൾപ്പെടുത്തി വിമുക്തി മിഷനുമായി സഹകരിച്ച് കണ്ണൂർ കോട്ടയിൽ വെച്ച് ലഹരി ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചു.
Comments