കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്വതത്തിൽ 50 മത് സ്ഥാപക ദിനം ആചരിച്ചു.





കണ്ണൂർ :  കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്വതത്തിൽ 50 മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി അബ്ദുള്ള സ്ഥാപക ദിന സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ഉണ്ണികൃഷ്ണൻ, ജോയി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം അസീബു, ജില്ലാ ജോയന്റ് സെക്രട്ടറി രത്നേഷ് എൻകെ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി സത്യൻ സ്വാഗതവും ജില്ലാ ട്രഷറർ വി ആർ സുധീർ നന്ദിയും പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്വതത്തിൽ 50 മത് സ്ഥാപക ദിനം ആചരിച്ചു. കണ്ണൂർ കളക്ട്രേറ്റ് പരിസരത്തു ബ്രാഞ്ച് പ്രസിഡന്റ് ബാലകൃഷ്ണൻ പി പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ഉണ്ണികൃഷ്ണൻ, ജോയി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം അസീബു, ജില്ലാ പ്രസിഡന്റ് മഹേഷ്‌ കെ വി, ജില്ലാ ട്രഷറർ വി ആർ സുധീർ,ജില്ലാ ജോയന്റ് സെക്രട്ടറി രത്നേഷ് എൻ കെ, പ്രഭാകരൻ പിലാക്കൽ, ലതേഷ്, ഷിജു തോമസ് എന്നിവർ സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷമിൽ എ സ്വാഗതവും ട്രഷറർ അനിൽ കുമാർ കുന്നത്ത് നന്ദിയും പറഞ്ഞു. കണ്ണൂർ താലൂക്ക്, പി ഡബ്ല്യൂ ഡി കോംപ്ലക്സ്, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം കണ്ണൂർ , ജില്ലാ മൃഗാശുപത്രി എന്നിവിടങ്ങളിൽ പതാക ഉയർത്തി സ്ഥാപക ദിനം ആചരിച്ചു. പോരാവൂർ ബ്രാഞ്ച് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തൊണ്ടിയിൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലും, പേരാവൂർ ട്രഷറിയിലും സംഘടനാപതാക ഉയർത്തി ആഘോഷിച്ചു. പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു.കെ, സ്വാഗതം നിർവ്വഹിച്ചു, പ്രസിഡന്റ് ചന്ദ്രൻ. പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസിഡന്റ് ശ്രീകാന്ത്. കെ ഉദ്ഘാടനം ചെയ്തു., മുൻ ജില്ലാ വൈ.പ്രസിഡന്റ് (റിട്ട), ലത്തീഫ്. യു കെ, ബ്രാഞ്ച് വൈ. പ്രസിഡന്റുമാരായ ജയകൃഷ്ണൻ, ലക്ഷ്മണൻ, വനിതാ കൺവീനർ റീനാ ടി തോമസ്,ജോ. സെക്രട്ടറി ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബ്രാഞ്ച് ട്രഷറർ പുഷ്പം അവർകൾ നന്ദി പറഞ്ഞു.
കൂത്തുപറമ്പ് ട്രഷറി പരിസരത്ത് കൂത്തുപറമ്പ് ബ്രാഞ്ച് പ്രസിഡണ്ട് ജിലേഷിന്റെ നേതൃത്വത്തിൽ ജില്ലാ ജോയിൻ സെക്രട്ടറി പ്രദീപൻ പി. പതാക ഉയർത്തിയ ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. മുരളി, പത്മനാഭൻ ,ബിന്ദു, ദീപക്, ലിജിൻ, പ്രദീപൻ ചെറുവാഞ്ചേരി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പവിത്രൻ നന്ദി പറഞ്ഞു.
ശ്രീകണ്ഠാപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ താലൂക് ആശുപത്രി പരിസരത്ത് ബ്രാഞ്ച് പ്രസിഡന്റ് കെ.ടി നിഷാന്ത് പതാക ഉയർത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം ടി.പി ശ്രീനിവാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പതാക ദിന സന്ദേശം നൽകുകയും ചെയ്തു. പ്രസിഡന്റ്‌ നിഷാന്ത് കെ.ടി-യുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ്‌ സെറീന സി സ്വാഗതവും ട്രെഷറർ പവിത്രൻ സി.എം നന്ദിയും അർപ്പിച്ച ചടങ്ങിൽ വിനോദ് കുമാർ ഇ, പ്രദീപ് കുമാർ, നാസർ, മനോജ്‌ കുമാർ,മിഗ്ദാദ്, എം മനോജ്‌ എന്നിവർ സംബന്ധിച്ചു.
ശ്രീകണ്ഠാപുരം ബ്രാഞ്ചിലെ ഏരുവേശി പി.എച്ച്.സി പരിസരത്ത് സ്ഥാപകദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ്ബാബു കെ, ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ സി.വി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 
കണ്ണൂർ സൗത്ത് ബ്രാഞ്ച് പ്രസിഡന്റ്‌ രജീഷ് അണിയാരം പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ശ്രീ വി.സി. സത്യൻ സ്ഥാപക ദിന സന്ദേശം നൽകി. വനിത ഫോറം ജില്ലാ കൺവീനർ ശ്രീമതി ജയശ്രീ, . ജോയിന്റ് കൺവീനർ മെറിൻ സെലീന, സെക്രട്ടേറിയറ്റ് അംഗം ശ്രീനാഥ്‌, ജില്ലാ കമ്മിറ്റി അംഗം ജലജ, ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ നന്ദനൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ബ്രാഞ്ച് സെക്രട്ടറി നൗഷാദ് ചേരിക്കൽ സ്വാഗതവും, ട്രെഷർ രാജീവൻ കെ.പി നന്ദിയും പ്രകാശിപ്പിച്ചു.
തലശ്ശേരി ബ്രാഞ്ച് കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലും സിവിൽ സ്റ്റേഷനിലും പതാക ഉയർത്തുകയും ജീവകാരുണ്യ പ്രവർത്തനമായ രക്തദാന കേമ്പും നടത്തി . ബ്രാഞ്ച് സെക്രട്ടറി സജീവൻ മണപ്പാട്ടി സ്വാഗതം പറയുകയും ബ്രാഞ്ച് പ്രസിഡന്റ്‌ രൂപേഷ്.കെ അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയിൽ നജ്മ, സതീശൻ നാൽപ്പാടി, ഉണ്ണികൃഷ്ണൻ.എ എന്നവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
പയ്യന്നുർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നുർ സിവിൽ സ്റ്റേഷനിൽ ബ്രാഞ്ച് പ്രസിഡന്റ്‌ എം കെ മധു സൂദനൻ സംഘടന പതാക ഉയർത്തി. ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻകുട്ടി മനിയേരി, പ്രകാശ്ബാബു കെ വി,ഷെറിൻ എസ്,ഷിജിത്ത് എ കെ എന്നിവർ സംസാരിച്ചു. വിജിന കെ, തമ്പാൻ കെ വി, ഹരിദാസൻ കെ, ദിലീപൻഎൻ വി,രജീഷ്‌കുമാർ കെ, കമലാ ക്ഷൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.
മാടായി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ബ്രാഞ്ച് പ്രസിഡന്റ് ലതിഷ് കെ എം പതാക ഉയർത്തി ബ്രാഞ്ച് സെക്രട്ടറി കെ.വി അശോകൻ , ഒ ഗോപാലൻ എന്നിവർ സംസാരിച്ചു.
കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ പതാകദിനം ബ്രാഞ്ച് പ്രസിഡന്റ് എം സനീഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾ റഷീദ് സ്ഥാപക ദിന സന്ദേശം നൽകി. അഷ്റഫ് ഇരിവേരി, ജസ്റ്റിൻ വർഗീസ്, വി ശ്രീകാന്ത്, തുടങ്ങിയവർ സംസാരിച്ചു. സാബു പി സി, മിസ്‌രിയ, വിനോദ് പി വി, കെ പി സി ഹാരിസ്, അബ്ദുൾ നാസർ, പ്രിയ എം ഇ കെ, പ്രശാന്തൻ കെ വി തുടങ്ങിയവർ നേതൃത്വം നൽകി. എൻജി ഒ അസോസിയേഷൻ സ്ഥാപകദിനത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൻ കോളേജ് ബ്രാഞ്ച് കമ്മിറ്റി പതാക ഉയർത്തി. പി.ഐ ശ്രീധരൻ യു.കെ മനോഹരൻ, കെ.വി ദിലീപ് കുമാർ .കെ ശാലിനി. എന്നിവർ നേതൃത്വം നൽകി.

ഇരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ മുറ്റത്ത് ബ്രാഞ്ച് പ്രസിണ്ടന്റ് ഇ. അനിഷ് കുമാർ പതാക ഉയർത്തി. സംസ്ഥാന വൈ.പ്രസിണ്ടന്റ് ഉമാശങ്കർ പതാകദിന സന്ദേശം നൽകി. കൂടാതെ മട്ടന്നൂർ മേഖലയിൽ സബ്ബ് ട്രഷറിയിലും പതാക ഉയർത്തി. മട്ടന്നൂർ മേഖലയിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കെ പി സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് നാരായണൻ അധ്യക്ഷത വഹിച്ചു. പുഷ്പ, ഡയാന, ദിവ്യ, മുഫീദ, നിഷമോൾ, ഷൈജു, ഷമ്മി, ബിജു, ഹരി, സതീഷ്, രതീഷ് എന്നിവർ പങ്കെടുത്തു.
എൻജിഒ അസോസിയേഷൻ അൻപതാമത് സ്ഥാപകദിനം കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കൊടിമരത്തിൽ ബ്രാഞ്ച് പ്രസിഡണ്ട് സുജേഷ് കെ കെ പതാക ഉയർത്തി സംസ്ഥാന സെക്രട്ടറി എൻ പി ഷനിജ് സ്ഥാപകദിന സന്ദേശം നൽകി ബ്രാഞ്ച് ട്രഷറർ ബിനോയി വി പി സ്വാഗതം ആശംസിച്ചു.ജില്ലാ ആശുപത്രി,ഫോറസ്റ്റ് ഓഫീസ് കോംപ്ലക്സ് .ഫിഷറീസ് ഓഫീസ് .എന്നിവിടങ്ങളിലും പതാക ഉയർത്തി.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023