നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി; നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരുന്നുണ്ട്. 31
കണ്ണൂർ : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം കാപ്പ (KAAPA) നിയമ പ്രകാരം നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷന് പരിധിയില്‍ ചെണ്ടയാട് പുത്തൂർ അമൽ രാജ് (23) നെയാണ് നാടുകടത്തിയത്. ഇയാൾക്കെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രപം ഏൽപ്പിച്ചതിനും, കൂട്ട കവർച്ച നടത്തിയതിനും, പള്ളൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രപം എൽപ്പിച്ചതിനും മൂന്ന് കേസുകൾ നിലവിലുണ്ട് .
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കും. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരുന്നുണ്ട്.
Comments