കഞ്ചാവ് കൈവശം വെച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും.




കല്‍പ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍) കോടതി ശിക്ഷിച്ചത്. ബഹു :നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലീസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരൻ ആയിരുന്നു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌കുമാര്‍ ഹാജരായി.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023