പോലീസ് ചമഞ്ഞു പിടിച്ചുപറി നടത്തിയ കേസിലെ പ്രതി പിടിയിൽ. 28
മലപ്പുറം : പോലീസ് ചമഞ്ഞു പിടിച്ചുപറി നടത്തിയ കേസിലെ പ്രതി പിടിയിൽ.
ഈ മാസം മൂന്നിന് രാത്രി ഒന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ എത്തിച്ചു ബൈക്കിൽ മടങ്ങുകയായിരുന്ന അരുൺജിത്തിനെ നാലംഗസംഘം പോലീസ് ആണെന്ന് പറഞ്ഞു തടഞ്ഞു നിർത്തി. തുടർന്ന് അരുൺജിത്തിനെ മർദിച്ചു പരിക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും എ ടി എം കാർഡുകളും കൈവശപ്പെടുത്തി കടന്നുകളയുകയായിരുന്നു. തുടർന്ന് തിരൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ തൃശൂർ വടക്കേക്കാട് സ്വദേശി സുബിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അരുൺജിത്തിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്.
Comments