സംഗമം പലിശ രഹിത അയൽക്കൂട്ടായ്മ, വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ഊർജം നൽകുന്ന മാതൃക : കണ്ണൂർ മേയർ ടി.ഒ മോഹനൻ.
കണ്ണൂർ: പരസ്പരം ഫണ്ട് സ്വരൂപിച്ച് തങ്ങൾക്കിടയിൽ പലിശ രഹിതമായി വായ്പ നൽകുകയും, തൊഴിൽ സംരംഭങ്ങൾക്ക് ഫണ്ട് നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹവും മാതൃകാ പരവുമാണെന്ന് മേയർ അഡ്വ.ടി.ഒ. മോഹനൻ പറഞ്ഞു. സംഗമം അയൽ കൂട്ടായ്മകളുടെ ദശ വാർഷികാഘോഷത്തിനോടനുബന്ധിച്ച് വാരം പ്രദേശത്ത് പ്രവർത്തിക്കുന്ന സംഗമം അയൽക്കൂട്ടായ്മകൾ സംഘടിപ്പിച്ച വാർഷിക ആഘോഷ പരിപാടികൾ വാരം ഐ.എം.ടി സ്കൂൾ ഗ്രൗണ്ടിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് തന്നെ മാതൃകയായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങർക്കാണ് കണ്ണൂർ കോർപ്പറേഷൻ നേതൃത്വം കൊടുത്തതെന്നും, ഇത് പരിപൂർണ്ണ വിജയത്തിലെത്തിക്കാൻ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളോട് വീട്ടന്മമാരും അയൽ കൂട്ടം പ്രവർത്തകരും സഹകരിക്കണമെന്നും, മേയർ കൂട്ടിച്ചേർത്തു. സംഗമം പലിശ രഹിത കൂട്ടായമയുടെ പ്രവർത്തന ങ്ങൾ അത്ഭുതകരമാണെന്നും ഇത് ഏറെ അഭിനന്ദനർഹമാണെന്നും
ചടങ്ങിൽ ആശംസ നേർന്നു കൊണ്ട് സംസാരിച്ച കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.പി. വൽസലൻ അഭിപ്രായപ്പെട്ടു.
കണ്ണൂർ വിങ്സ് ചാപ്റ്റർ പ്രസിഡണ്ട് യു.വി.സുബൈദ, എടക്കാട് നന്മ വെൽഫയർ സൊസെറ്റി പ്രസിഡണ്ട് എ.പി. അബ്ദുൾ റഹീം എന്ന വർ വിഷയാവതരണം നടത്തി സംസാരിച്ചു. വെൽഫയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ മുഖ്യ ഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ. എം മഖ്ബൂൽ മാസ്റ്റർ, വനിത ലീഗ് നേതാവ് ബിസ്മില്ലാ ബീവി, സൈക്കോളജിസ്റ്റ് ജംഷീറ പി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഗമത്തിൽ വിവിധ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റാളുകൾ ശ്രദ്ധേയമായി.
അയൽക്കൂട്ടം കുടുംബാംഗങ്ങളുടെ , കളരിപ്പയറ്റ്, സംഗീത ശില്‌പം, ഒപ്പന, നാടൻ പാട്ടുകകൾ, , അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ് , തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി
കൃഷിദീപം അവാർഡ് ജേതാവ് റുബീന ശാസ്താംകോട്ട, പ്രസിദ്ധ സിനിമാ പിന്നണി ഗായിക അനന്യ മോൾ എന്നിവരെ മേയർ ചടങ്ങിൽ വെച്ച് ആദരിച്ചു. ആശിഫാ തൻവീർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഗം ചെയർമാൻ കല്ലേൻ ശൈലജ അദ്ധ്യക്ഷത വഹിച്ചു. എൽ.സി സുമയ്യ ടീച്ചർ സ്വാഗതം പി ഷാഹിദ നന്ദിയും പറഞ്ഞു.
Comments