യുവതിയിൽ നിന്നും ഓൺലൈൻ വഴി 45 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. 29
യുവതിയിൽ നിന്നും ഓൺലൈൻ വഴി 45 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട് നെയ് വേലി സ്വദേശിയായ കാർത്തി രാജഗോപാലിനെയാണ് കോയമ്പത്തൂർ ശരവണംപട്ടിയിൽ നിന്നും ജില്ലാ സൈബർ പോലിസ് അറസ്റ്റ് ചെയ്തത്.
ഫെഡക്സ്കൊറിയറിൽ പുത്തുർ സ്വദേശിയായ യുവതിയുടെ പേരിൽ മയക്കുമരുന്ന് വിദേശത്തേക്ക് അയച്ചത് മുംബൈ പോലീസിൻ്റെ നർക്കോട്ടിക് വിഭാഗം പിടികൂടിയെന്നും, മുംബൈ പോലീസ് മേധാവി എന്ന വ്യാജേന സംസാരിച്ച് ,യുവതിയുടെ പേരിൽ നിയമ നടപടി തുടങ്ങി എന്നും കേസിൽ നിന്നും രക്ഷിക്കാമെന്നും പറഞ്ഞാണ് 45 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസിൽ ദിണ്ടിക്കൽ സ്വദേശികളായ ബാലാജി രാഘവൻ, ഇന്ദ്രകുമാർ, ചെന്നൈ സ്വദേശി മോഹൻകുമാർ എന്നിവരെ നേരത്തെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കാർത്തി രാജഗോപാലിൻ്റെ വിവിധ ബാങ്ക് അക്കൗണ്ടിലേക്കും, അയാൾ പറയുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണം നിക്ഷേപിക്കുന്നത് .ദുബായിൽ നിന്ന് തമിഴ്നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് കുമാർ ജെ .എസ്, സബ് ഇൻസ്പെക്ടർ രമേഷ്.സി.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹിറോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബുദീൻ, ഉല്ലാസ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കോയമ്പത്തൂർ ശരവണം പട്ടിയിലുള്ള വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Comments