ജി.എസ്.ടി : 5 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് നാളെ മുതൽ ഇ - ഇൻവോയ്‌സിങ്; ഇ - ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. News
അഞ്ച് കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ - ഇൻവോയ്‌സിങ് നിർബന്ധമാക്കി. 2017-2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ, അതായത് 2022-23 വരെ , 5 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ - ഇൻവോയ്‌സ് തയാറാക്കണം. ഇ - ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ - ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതൽ 5 കോടി രൂപയായി കുറച്ചത്. ഇ - ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ഇ-ഇൻവോയ്‌സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് 'യൂസർ ക്രെഡൻഷ്യൽസ് ' കൈപ്പറ്റേണ്ടതാണ്. ഇ-വേ ബിൽ പോർട്ടലിൽ ''യൂസർ ക്രെഡൻഷ്യൽസ് ' ഉ