ഭാര്യയെ മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പിടികൂടിയത് പറമ്പിക്കുളം ടൈഗർ റിസർവ്വ് വനാന്തരത്തിനുള്ളിൽ നാൽപ്പത്തെട്ട് മണിക്കൂറിലേറെനീണ്ട ദുരിതപൂർണ്ണമായ തിരച്ചിലിനൊടുവിൽ, പിടിയിലായത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി. Crime
ചാലക്കുടി: അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് കാടർ കോളനിയിലെ യുവതിയെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവം കോളനി ഭാസ്കരന്റെ മകൻ സുരേഷ് (39) ആണ് പിടിയിലായത്.അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങൽക്കുത്ത് കാടർകോളനിയിലെ ഗീതയെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപോയ ഭർത്താവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പറമ്പിക്കുളം ടൈഗർ റിസർവ്വ് വനാന്തരത്തിനുള്ളിൽ നാൽപ്പത്തെട്ട് മണിക്കൂറിലേറെനീണ്ട ദുരിതപൂർണ്ണമായ തിരച്ചിലിനൊടുവിൽ പിടികൂടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായത് . നിബിഡ വനാന്തരത്തിലുള്ളിലെ 48 മണിക്കൂറിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. രണ്ട് ദിവസം മുമ്പ് പുലർച്ചെയാണ് ഗീതയെ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ അടിയും വെട്ടുമേറ്റാണ് മരണപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞു. മരണപ്പെട്ടത് ഗോത്രവിഭാഗത്തിൽപ്പെട്ട യുവതിയായതിനാൽ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ അടിയും വെട്ടുമേറ്റാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിരുന്നു. വിശദമായ പരിശോധനയിൽ യുവതിയുടെ ഭർത്താവ് അപ്രത്യക്ഷനായതായി കണ്ടെത്തുകയും കൃത്യം നടത്തിയത് ഇയാളാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഇയാളെ കണ്ടെത്തി പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസ് ചാലക്കുടി ഡിവൈഎസ് ടി.എസ് സിനോജ്, അതിരപ്പിള്ളി സി.ഐ ലൈജുമോൻ സി.വി, വെള്ളിക്കുളങ്ങര സി.ഐ സുജാതൻ പിള്ള , ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, റെജി എ.യു, ഷിജോ തോമസ്, മലക്കപ്പാറ എസ്ഐ ജയ്സൺ, അതിരപ്പിള്ളി എസ്.ഐ നാരായണൻ, എഎസ്ഐ സുരേന്ദ്രൻ, സീനിയർ സിപിഒമാരായ ഷാജു ചാതേലി, സിപിഒമാരായ സജി, രഞ്ജിത്, ഫിജോ, മാർട്ടിൻ, പോൾസൺ ജിജോ, പ്രവീൺ, രങ്കേഷ് ഡിവൈഎസ്പിയുടെ സ്ട്രൈക്കിങ് ഫോഴ്സിലെ പോലീസുകാരായ ആർ. വിജേഷ്, സി.എസ് സജിത്, എം. മണികണ്ഠൻ, വൈശാഖ് കൃഷ്ണ, ബി.വിനീത്, ജി. ഗോകുൽ, പി.എ അക്ഷയ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ കുറ്റമറ്റ അന്വേഷണത്തിലാണ് പ്രതി ഘോരവനത്തിനുള്ളിൽ നിന്നും പിടിയിലായത്. വളർത്തു നായകളുടെ സംരക്ഷണയിലാണ് ഇയാൾ കാട്ടിനു വെളിയിൽ സഞ്ചരിക്കാറുള്ളത്. വനത്തിനുള്ളിൽ പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ സുരേഷ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് അതിസാഹസീകമായി പിടികൂടുകയായിരുന്നു. കുപ്രസിദ്ധ ചന്ദനമര കൊള്ളക്കാരായ വീരപ്പൻ ജോയിയുടെ സംഘാംഗമാണ് സുരേഷ്. ഈ കേസിൽ പാലക്കാട് ജയിലിൽ നിന്നു അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. ചന്ദനമരമോഷണക്കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ് സുരേഷ്. ഇതിനുമുൻപും ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഘോരവനത്തിനുള്ളി നിന്നും അതിസാഹസീകമായി പ്രതിയെ പിടികൂടാനായത് അന്വേഷണ സംഘത്തിന്റെ നേട്ടമായി.
Comments