കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. News
കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്.
27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമാണുള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്. കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപ കൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം.
സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും , നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം - കാസർഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക...
#ksrtcswift
Comments