ജി.എസ്.ടി : 5 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് നാളെ മുതൽ ഇ - ഇൻവോയ്‌സിങ്; ഇ - ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. News



 അഞ്ച് കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ - ഇൻവോയ്‌സിങ് നിർബന്ധമാക്കി. 2017-2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ, അതായത് 2022-23 വരെ , 5 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ - ഇൻവോയ്‌സ് തയാറാക്കണം.    ഇ - ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ - ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതൽ 5 കോടി രൂപയായി കുറച്ചത്.  ഇ - ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ഇ-ഇൻവോയ്‌സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് 'യൂസർ ക്രെഡൻഷ്യൽസ് ' കൈപ്പറ്റേണ്ടതാണ്. ഇ-വേ ബിൽ പോർട്ടലിൽ ''യൂസർ ക്രെഡൻഷ്യൽസ് ' ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം.    ജി.എസ്.ടി. നിയമത്തിലെ 51 -ാം വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ് (TDS) കിഴിവ് നടത്തുന്നതിനു വേണ്ടി എടുത്ത ടി.ഡി.എസ് (TDS) രജിസ്‌ട്രേഷൻ മാത്രമുള്ള, സർക്കാർ/അർദ്ധ-സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇ-ഇൻവോയ്‌സ് ബാധകമായ സപ്ലയർ നികുതി വിധേയമായ സാധനങ്ങളോ , സേവനങ്ങളോ സപ്ലൈ ചെയ്യുമ്പോൾ ആയത് ബിസിനസ് - ടു - ബിസിനസ് സപ്ലൈ ആയി പരിഗണിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളുടെ ടി .ഡി .എസ് (TDS) രജിസ്‌ട്രേഷൻ നമ്പറിൽ ഇ-ഇൻവോയ്‌സ് നൽകേണ്ടതാണ് . പ്രസ്തുത സ്ഥാപനത്തിന് റഗുലർ രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ ഇ-ഇൻവോയ്‌സ് നൽകേണ്ടത് റഗുലർ രജിസ്‌ട്രേഷൻ നമ്പറിൽ തന്നെയാണ്.  ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്‌സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ- ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023