കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട:പിടികൂടിയത് ഒരു കോടി രണ്ടു ലക്ഷം രൂപ വിലവരുന്ന 1704.36 ഗ്രാം സ്വർണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി രണ്ടു ലക്ഷം രൂപ വിലവരുന്ന 1704.36 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രവന്റീവ് ഓഫിസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോഴിക്കോട് കൈതപ്പൊയിൽ വി ഷാജർ (36) ആണ് സ്വർണവുമായി പിടിയിലായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർമാരായ ഇ. വികാസ്, പി. സി ചാക്കോ, സൂപ്രണ്ടുമാരായ എൻ. സി പ്രശാന്ത്, പി. കെ ഹരിദാസ്, ഇൻസ്‌പെക്ടർ രാജൻ റായ്, ഹവിൽദാർമാരായ സജിത്ത്, ബാലൻ കെ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്. ഒരിടവേളക്ക് ശേഷം ആദ്യമായാണ് കോടിക്ക് മുകളിൽ സ്വർണം പിടികൂടുന്നത്. I891 ഗ്രാം സ്വർണ്ണം പിടി കൂടിയതിൽ 1300 ഗ്രാം രണ്ട് പാക്കറ്റ് കളായി സോക്സിന്റെ ഉളളിലും ബാക്കിയുള്ളത് രണ്ടു് കാപ്സുളുകൾ ആക്കി മലദ്വാരത്തിൽ വച്ചുമാണ് സ്വർണം കടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്തു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം..
Comments