എം.ഡി.എം.എ വിതരണം ; പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. News crime
കാസർക്കോട് : കാസർക്കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യാന്‍ ബംഗളൂരൂ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ നൈജീരിയന്‍ സ്വദേശി മോസസ് മോണ്ടെയെ (33) ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ വ്യാഴാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് എത്തിച്ചു. ജില്ലയില്‍ ഇയാള്‍ നിരവധി തവണ സംഘം മയക്കുമരുന്ന്് വിതരണം ചെയ്തിരുന്നുവെന്നും മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. നേരത്തെ കൊക്കെയ്ന്‍ കേസില്‍ മോസസ് മോണ്ടെയ്ക്കെതിരെ ബംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ഇയാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടരുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസില്‍ നൈജീരിയന്‍ യുവതിയായ ഹഫ്സ റിഹാനത്ത് ഉസ്മാനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ കേന്ദ്രം ബംഗളൂരുവാണെന്നും മോസസ് മോണ്ടെയുടെ ഇടപാടുകളും പൊലീസ് തിരിച്ചറിഞ്ഞത്
Comments