കള്ളക്കേസുകള്‍ക്കെതിരേ പോലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി പിണറായി ഭരണത്തില്‍ പോലീസ് സംവിധാനം പരിഹാസ്യമാകുന്നു: അഡ്വ. മാര്ട്ടിന് ജോര്‍ജ്ജ്. News
കണ്ണൂര്‍: ഒരു കാലത്ത് കുറ്റാന്വേഷണത്തിലും കാര്യക്ഷമതയിലും പേരു കേട്ട കേരള പോലീസിനെ പിണറായി ഭരണത്തില്‍ പാര്‍ട്ടി അടിമകളും ആസ്ഥാന വിദൂഷകന്മാരുമാക്കി മാറ്റിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്. പിണറായി വിജയന് പ്രസംഗിക്കുമ്പോള്‍ മൈക്ക് പോലും പണിമുടക്കുന്നു. അതിന്റെ പേരില്‍ മൈക്കിനേയും ആംപ്ലിഫെയറിനേയും കസ്റ്റഡിയിലെടുത്ത പോലീസ് ഏറ്റവും ഒടുവില്‍ എറണാകുളം നെട്ടൂരിൽ കുട്ടികള്‍ കളിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പോലീസ് വണ്ടിയുടെ മേല്‍ പന്ത് പതിച്ചതിന് പന്ത് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. നിയമം പാലിക്കേണ്ട പോലീസ് നിയമ ലംഘനങ്ങളും മറ്റു തുടര്‍ച്ചയായി നടത്തുന്നു. ഇതുപോലൊരു നാണം കെട്ട പോലീസ് സംവിധാനം കേരളത്തിലുണ്ടായിട്ടില്ലെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും എതിരായ കള്ളക്കേസുകളിലും പോലീസിന്റെ പക്ഷപാതപരമായ സമീപനത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സിറ്റി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടുകഥകള്‍ മെനഞ്ഞ് നേതാക്കളെ കുറ്റവാളികളാക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്,സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളും, കെടുകാര്യസ്ഥതയും പൊതുസമൂഹത്തില്‍ നേതാക്കള്‍ തുറന്ന് കാട്ടിയപ്പോഴാണ് രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. പിണറായി വിജയനെയും ഭരണത്തെയും വിമര്‍ശിക്കുന്നവര്‍ക്ക് ഒരു നീതിയും, ഭരണപക്ഷത്തിന് വേറൊരു നീതിയുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിലെ വിദ്വേഷ പ്രസംഗങ്ങളിലെ പോലീസിന്റെ സമീപനം. പരസ്യമായി വിദ്വേഷ പ്രസംഗങ്ങളും കൊലവിളിയും മുഴക്കുന്ന സിപിഎമ്മിന്റേയും ,ബിജെപിയുടേയും നേതാക്കന്മാര്ക്കെതിരേ കേസില്ല. യുവമോര്‍ച്ചക്കാരെ മോര്ച്ചറിയിലെത്തിക്കുമെന്ന് പ്രസംഗിച്ച പി ജയരാജന്റെ പേരിലോ ജയരാജനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാര്‍ നേതാക്കന്മാരുടെ പേരിലോ കേസില്ല. പകരം ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ പോലീസ് സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ചെലവും ഇന്നാട്ടിലെ സാധാരണക്കാരായ ആളുകള്‍ സഹിക്കേണ്ട സ്ഥിതിയാണ്. കേരള പോലീസിനുണ്ടായിരുന്ന പേരും പെരുമയുമൊക്കെ തകര്‍ത്ത് പോലീസ് സംവിധാനത്തെ സിപിഎമ്മിന്റെ അടിമകളാക്കി നിയന്ത്രിക്കുന്ന ദയനീയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. കണ്ണർ സിറ്റി പോലീസ് സ്റ്റേഷൻ - അഡ്വ; മാർട്ടിൻ ജോർജ്ജ് (ഡിസിസി പ്രസിഡൻ്റ്)
വളപട്ടണം പോലീസ് സ്റ്റേഷൻ - അഡ്വ; ടി ഒ മോഹനൻ (മേയർ ) ,പെരിങ്ങോം പോലീസ് സ്റ്റേഷൻ - റിജിൽ മാക്കുറ്റി , പയ്യന്നൂർ പോലീസ് സ്റ്റേഷൻ - പി ടി മാത്യു , പഴയങ്ങാടി പോലീസ് സ്റ്റേഷൻ - കൊയ്യം ജനാർദ്ദനൻ
കണ്ണപുരം പോലീസ് സ്റ്റേഷൻ - എം പി ഉണ്ണികൃഷ്ണൻ , തളിപ്പറമ്പ്പോലീസ് സ്റ്റേഷൻ- കെ സി മുഹമ്മദ് ഫൈസൽ ,മയ്യിൽ പോലീസ് സ്റ്റേഷൻ - മുഹമ്മദ് ബ്ലാത്തൂർ ,ഉളിക്കൽ പോലീസ് സ്റ്റേഷൻ - ഡോ. കെ വി ഫിലോമിന , ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ - അഡ്വ; സോണി സെബാസ്റ്റ്യൻ , ആലക്കോട് പോലീസ് സ്റ്റേഷൻ - അഡ്വ സജീവ് ജോസഫ് എം. എൽ.എ ,ഇരിട്ടി പോലീസ് സ്റ്റേഷൻ - കെ പി സാജു ,പേരാവൂർ പോലീസ് സ്റ്റേഷൻ - ചാക്കോ പാലക്കലോടി , മട്ടന്നൂർ പോലീസ് സ്റ്റേഷൻ - രാജീവൻ എളയാവൂർ ,കണ്ണവം പോലീസ് സ്റ്റേഷൻ - ലിസി ജോസഫ് ,കൂത്തുപറമ്പ പോലീസ് സ്റ്റേഷൻ - സജീവ് മാറോളി , തലശ്ശേരി പോലീസ് സ്റ്റേഷൻ - വി എ നാരായണൻ ,ന്യൂ മാഹി പോലീസ് സ്റ്റേഷൻ - വി രാധാകൃഷ്ണൻ മാസ്റ്റർ ,
എടക്കാട് പോലീസ് സ്റ്റേഷൻ - അഡ്വ : വി പി അബ്ദുൾ റഷീദ് , ചക്കരക്കൽ പോലീസ് സ്റ്റേഷൻ - ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ വിവിധ ബ്ലോക്കുകൾ മാർച്ച് ഉദ്ഘാടനം ചെയ്തു
Comments