കണ്ണൂരിൽ രാഷ്ട്രീയ കലാപം അഴിച്ചുവിടാൻ സിപിഎം - ബിജെപി ശ്രമം: അഡ്വ.മാർട്ടിൻ ജോർജ്ജ്. News
കണ്ണൂർ: കഴിഞ്ഞ കുറേ നാളുകളായി സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കലാപത്തിനുള്ള നീക്കമാണ് സി പി എം, ബി ജെ പി നേതാക്കൾ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. സ്പീക്കർ എ.എൻ ഷംസീർ നടത്തിയ അനവസരത്തിലുള്ള പരാമർശവും അതേറ്റു പിടിച്ച് ബി ജെ പി യുവമോർച്ച നേതാക്കളും സി പി എം നേതാവ് പി.ജയരാജനും നടത്തിയ കൊലവിളി പ്രസംഗങ്ങളും ആശങ്ക ഉയർത്തുകയാണ്. അണികളെ കലാപത്തിനു പ്രേരിപ്പിക്കുന്ന ആഹ്വാനങ്ങളാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശനും സി പി എം നേതാവ് പി.ജയരാജനും പൊതുവേദിയിൽ നടത്തിയത്. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുക്കണം. കണ്ണൂരിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും വിദ്വേഷ പ്രാസംഗികരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്നും അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു
Comments