Posts

Showing posts from November, 2023

മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി അന്തരിച്ചു.

Image
മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെയും സംഗീതത്തിലൂടെയും ശ്രദ്ധേയയായ ബഹുമുഖ പ്രതിഭയായിരുന്നു ആർ സുബ്ബലക്ഷ്മി. ചെറിയ പ്രായം മുതൽ സംഗീതം പഠിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ സംഗീത അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. ആകാശവാണിയിലും ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സിനിമാ രംഗത്തേക്കെത്തിയത്. നന്ദനം, കല്യാണ രാമൻ, രാപ്പകൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ ആലപിച്ച ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ മമ്പറം പൊയനാട് സ്വദേശിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

Image
കണ്ണൂർ :  മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ മമ്പറം പൊയനാട് സ്വദേശിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മമ്പറം - മൈലുള്ളി മെട്ടയിൽ വെച്ച് 156.744 ഗ്രാം മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മമ്പറം പൊയനാട് സ്വദേശിയായ പടിക്കൽ ഹൗസിൽ ഇബ്രാഹിം മകൻ ഇസ്മയിൽ പി.പി (36) യെ ആണ് വടകര എൻ.ഡി.പി.എസ്. കോടതി സ്പെഷ്യൽ ജഡ്ജ് സുരേഷ്ബാബു വി.പി.എം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. 2022 ഒക്ടോബർ മാസം 30-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം മൈലുള്ളിമെട്ടയിൽ വെച്ചാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനു. കെ.പി, ജിനേഷ് നരിക്കോടൻ, ഉമേഷ് കെ,സ്മിനീഷ്‌ യു, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സുകേഷ് പി. എന്നിവരുണ്ടായിരുന്നു. പിണറായി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറാ

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു.

Image
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോട് കോവൂരിലെ മകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. വര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തില്‍. ഇന്ന് രാവിലെ 10ന് മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. കട്ടിപ്പാറ പറതൂക്കിയേല്‍ പരേതനായ ജോണിന്റെ മകനാണ്. കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് (ആര്‍) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും തിരുവമ്പാടിയില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു. തുടര്‍ച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടര്‍ച്ചയായായി നാലുതവണ പരാജയപ്പെടുകയും ചെയ്തു. എന്‍സിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയോര ജനതയുടെ വികസനത്തിനായി പ്രയത്‌നിച്ച കുടിയേറ്റ കര്‍ഷക നേതാവായിരുന്നു. താമരശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കറ്റിംഗ് സഹകരണാ ഫെഡറേഷന്‍

എറണാകുളം ടൗണിൽ പാതിരാത്രിയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘം എക്സൈസ് പിടിയിൽ; ഇരുവരും ഉല്ലാസ യാത്ര എന്ന വ്യാജേന ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ പോയി അവിടെ നിന്നുമാണ് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നിരുന്നത്.

Image
കൊച്ചി : എറണാകുളം ടൗണിൽ പാതിരാത്രിയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘം എക്സൈസ് പിടിയിൽ. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ സ്വദേശി ഇസ്തിയാഖ് (26), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി ജമാൽ ഹംസ നിലവിൽ ട്രാൻസ്‌ജെൻഡർ ഐ.ഡി പ്രകാരം അഹാന (26) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഉല്ലാസ യാത്ര എന്ന വ്യാജേന ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ പോയി അവിടെ നിന്നുമാണ് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നിരുന്നത്. 'പറവ' എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സോഷ്യൽ മീഡിയയിൽ 'നിശാന്തതയുടെ കാവൽക്കാർ ' എന്ന പ്രൈവറ്റ് ഗ്രൂപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 10 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 194 ഗ്രാം എം.ഡി.എം.എയാണ് അറസ്റ്റിലാകുന്ന സമയത്ത് ഇവരിൽ നിന്നും കണ്ടെടുത്തത്. ചെറിയ അളവിൽ മയക്കുമരുന്ന് തൂക്കുവാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, ഒരു ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോണുകൾ, 9000 രൂപ തൊണ്ടി മണി എന്നിവ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.ട്രാൻസ്‌ജെൻഡഴ്‌സിന്റെ ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ മേൽ നോട്ടത്തിലുള്ള പ്

വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് 75 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുഴുവൻ പ്രതികൾക്കും 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. 30

Image
വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് 75 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുഴുവൻ പ്രതികൾക്കും 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. 2022 സെപ്റ്റംബർ മാസം 11 ആം തീയതി എക്സൈസ് കമ്മീണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, നിലമ്പൂർ കാളികാവ് റേഞ്ച് സംഘം എന്നീ ടീമുകൾ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സന്തോഷ്‌ സി, മുഹമ്മദ്‌ ഷഫീഖ് പി കെ, ഷിജുമോൻ ടി എന്നിവരുടെ നേതൃത്വത്തിൽ ദമ്പതികൾ അടക്കം നാലുപേരെ പിടികൂടിയത്. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്‌ലമുദ്ദീന്‍. കെ.പി, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീന്‍ എന്‍.കെ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. നിസാം ആറു മാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് പി ഹാജരായി.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും

സംസ്ഥാനത്ത് ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് കുറഞ്ഞു. 30

Image
സംസ്ഥാനത്ത് ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,000 രൂപയായി. ഇന്നലെ 46,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.  ഗ്രാമിന് ഇന്ന് 60 രൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഗ്രാമിന്റെ വില. 13ന് രേഖപ്പെടുത്തിയ 44,360 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിന് ശേഷം സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് ഇന്നലെ വരെ കണ്ടത്. 16 ദിവസത്തിനിടെ 2000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ആഴ്ചകള്‍ക്ക് ശേഷം സ്വര്‍ണവില താഴ്ന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ വിസിക്ക് എതിരെയുള്ള സുപ്രീംകോടതിവിധി പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്കുള്ള താക്കീത്: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട്.

Image
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വധി പിണറായി സർക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയും വഴിവിട്ട നിയമനങ്ങൾക്കുള്ള ശക്തമായ താക്കീതുമാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. എല്ലാ തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ച് സിപിഎം നേതൃത്വത്തിൽ , പിണറായി വിജയൻ മുൻകൈയ്യെടുത്ത് നടപ്പിലാക്കിയ പുനർനിയമനം റദ്ദാക്കിയതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനുള്ള അവസാന പ്രതീക്ഷയായി നമ്മുടെ ജുഡീഷ്യൽ സംവിധാനം മാറിയെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വേണ്ടി യൂണിവേഴ്സിറ്റിയിൽ അനധികൃത നിയമനങ്ങൾ നടത്താനും, സർവ്വകലാശാലയിൽ മറ്റ് തരത്തിൽ വിവിധ സാമ്പത്തിക അഴിമതികൾക്കും വേണ്ടിയായിരുന്നു ലക്ഷങ്ങൾ ചെലവഴിച്ച് വിസിയുടെ പുനർ നിയമനത്തിനായി സർക്കാരും സിപിഎമ്മും സുപ്രീംകോടതി വരെ പോയതെന്നും ഇതിനിടയിൽ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സർവ്വകലാശാലയുടെ പരിപാടിയിൽ ക്ഷണിച്ചത് ഉൾപ്പെടെ വിധി അട്ടിമറിക്കാനുള്ള നാണംകെട്ട രീതികൾ വരെ ഉണ്ടായ

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി. 30

Image
ന്യൂഡൽഹി : കണ്ണൂർ വി.സിയായി ഡോ ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. വി സി നിയമനത്തിൽ ​ഗവർണർ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ​ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പാനൂർ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. 29

Image
കണ്ണൂര്‍ : പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം കൂട്ടിലേക്ക് മാറ്റി. വലയിലാക്കി മുകളിലേക്ക് കയറ്റിയ ശേഷമാണ് മയക്കുവെടി വച്ചത്. തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റുകയായിരുന്നു. രാവിലെ പത്തുമണിയോടെയാണ് അണിയാരം മാമക്കണ്ടി പീടികയില്‍ നിര്‍മാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് പുളളിപ്പുലിയെ കണ്ടത്. പെരിങ്ങത്തൂർ സ്വദേശി സുനീഷിന്റെ കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയൽവാസികൾ കിണറിൽ നോക്കിയപ്പോഴാണ് പുലി വെള്ളത്തിൽ കിടക്കുന്നത് കണ്ടത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ നാളെ (30) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പൂതപ്പാറ ഒന്ന്, രണ്ട്, കുഞ്ഞിക്കണ്ണൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 30 വ്യാഴം രാവിലെ 7.15 മുതൽ 11 മണി വരെയും ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ ഒന്ന്, രണ്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വാരം, സി എച്ച് എം, കാനച്ചേരി, കാനച്ചേരി പള്ളി, ചാപ്പ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ നവംബർ 30 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൊളശ്ശേരി, വാവാച്ചി മുക്ക്, കോമത്തുപാറ, നേതാജി റോഡ്, എരഞ്ഞോളി പാലം, ചുങ്കം, ചോനാടം, ചിറക്കര, പള്ളിതാഴ, കെ ടി പി മുക്ക് ഭാഗങ്ങളിൽ നവംബർ 30 രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അറിയിപ്പുകൾ ; ഗതാഗതം തടസ്സപ്പെടും. 29

Image
ഗതാഗതം തടസ്സപ്പെടും. കോഴിക്കോട് : ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ ഡിസംബർ അഞ്ചിന് രാത്രി 12 മണി വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.   ഗതാഗതം നിയന്ത്രിക്കും  കോഴിക്കോട് എരഞ്ഞിമാവ് റോഡിൽ നവംബർ 29ന് ബി എം ആൻഡ് ബി സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതു വരെ ഈ റോഡിലൂടേയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്വൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി. 29

Image
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നു മുഖമന്ത്രി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്വേഗത്തിൻറെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകൾക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത്. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോർന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങൾ നൽകിയ അബിഗേലിന്റെ സഹോദരൻ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങൾ അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.             കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടൻ സർക്കാർ ഇടപെട്ടിരുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീ

കൂത്തുപറമ്പ് മെരുവമ്പായിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.

Image
കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മെരുവമ്പായിൽ വെച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് ബുധനാഴ്ച പുലർച്ചെയോടെ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് മരിച്ചത്. കെ.എൽ 59എൻ 3292 എന്ന നമ്പറിലുള്ള സ്ക്കൂട്ടറും, കെ.എൽ 58 എഎച്ച് 8776 എന്ന നമ്പറിലുള്ള സ്ക്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അനുമോദിച്ചു.

Image
തൃശൂർ : ബാംഗ്ലൂർ വെച്ച് നടന്ന ദേശീയ ബെഞ്ച് പ്രസ്സ് മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കലം നേടിയ തൃശ്ശൂർ റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ എസ് ഐ രാമചന്ദ്രനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് അനുമോദിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ബ്രൗൺഷുഗറും കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ.

Image
കണ്ണൂർ : കണ്ണൂരിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ബ്രൗൺഷുഗറും കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി നവാസ് വി. പി, മുഴപ്പിലങ്ങാട് സ്വദേശി രാഹുൽ കണ്ണൻ, തലശ്ശേരി സ്വദേശി മുഹമ്മദ്‌ അനസ്. കെ. സി എന്നിവരാണ് അറസ്റ്റിലായത്. 6.452 ഗ്രാം ബ്രൗൺഷുഗറും 25ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കണ്ണൂർ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ സംഘമാണ് റെയിൽവേ പോലീസിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തത്.  പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സർവ്വജ്ഞൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ദിനേശൻ പി കെ, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എം, സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ ഷിബു കെ സി, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ശരത്ത് എക്സൈസ് ഡ്രൈവർ സോൽദേവ് ആർ പി എഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ സജേഷ് കെ, ബൈജു എം ആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ ബിനോയ്‌ ആന്റണി എന്നിവരും ഉണ്ടായിരുന്നു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്ര

പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും: തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം; തിരൂരിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ [28/11/2023].

Image
*പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും* തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും. *എംടെക് കോഴ്സുകൾ* തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്:  സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്:  ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ്  തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്: റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ  എൻജിനീയറിങ് ഡിസൈൻ  18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക.  *ബിടെക് കോഴ്സുകൾ* തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് : ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )  ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.  *എച്ച്എസ്എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ* സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇ

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. 2

Image
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം, തൂയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി, ഫിഷ് യാർഡ്  ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 29 ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, മമ്മാക്കുന്ന് ബാങ്ക്, പുഞ്ചിരിമുക്ക്, മുട്ടറക്കല്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍  29 ബുധന്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും. വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍പീടിക  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  നവംബര്‍  29 ബുധന്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും  അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രി; കേരളം കാത്തിരുന്ന വാര്‍ത്ത, പോലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയിരിക്കുന്നുവെന്നും മന്ത്രി. 28

Image
കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തിയ വാര്‍ത്ത സന്തോഷം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേരളം കാത്തിരുന്ന വാര്‍ത്തയാണിതെന്നും പോലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.   ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകളിലേക്ക് : ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നു. കേരളം കാത്തിരുന്ന വാര്‍ത്ത. പോലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയിരിക്കുന്നു. ബിഗ് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. പോലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങള്‍. കുഞ്ഞിനാവശ്യമായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ

OLXൽ പരസ്യം കണ്ട് ഫ്ലാറ്റ് വാങ്ങാൻ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്ത് കണ്ണൂർ സൈബർ പോലീസ്.

Image
കണ്ണൂർ : OLXൽ പരസ്യം കണ്ട് ഫ്ലാറ്റ് വാങ്ങാൻ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്ത് സൈബർ പോലീസ്.  കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ യുവതി ഫ്ലാറ്റ് വിൽപ്പന നടത്തുന്നതിനു വേണ്ടി OLX ൽ പരസ്യ നൽകിയതിനെ തുടർന്ന് ഫ്ലാറ്റ് വാങ്ങാൻ എന്ന വ്യാജേന യുവതിയെ കോൺടാക്ട് ചെയ്ത് 265000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. രാജസ്ഥാൻ ജയ്പൂർ റായ്ഗരോ കാമൊഹല്ല വില്ലേജിലേ അക്ഷയ് ഖോർവാൾ (21) നെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സനിൽ കുമാർ ന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ലിനേഷ് സി പി, മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശോബ് എം, എ എസ് ഐ പ്രകാശൻ, സി പി ഒ സുനിൽ എന്നി പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രേത്യേക സംഘം ജയിപൂരിലെ ഗ്രാമത്തിലെത്തി അറസ്റ്റ് ചെയ്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https

കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ നിന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു; ഒരു ഹോട്ടൽ പൂട്ടിച്ചു, വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ.

Image
കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ നിന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. കണ്ണൂരിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ഭക്ഷ്യ ഉത്പാദന ശാലകളിലും നടത്തിയ വ്യാപക പരിശോധനയിലാണ് പഴകിയതും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തത്. ഒരു ഹോട്ടൽ പൂട്ടിച്ചു. പയ്യാമ്പലം ഗസ്റ്റ് ഹൗസ് റോഡിൽ വി ദേശി ധാഭ ഹോട്ടലാണ് പൂട്ടിച്ചത്. പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടിയതിന് പുറമേ തീരെ ശുചിത്വ നിലവാരം പുലർത്താത്തതിനാലാണ് ഈ ഹോട്ടൽ അടച്ചു പൂട്ടിച്ചത്. സിറ്റി സെന്ററിലെ കാനോയ് റെസ്റ്റോറന്റ്, എസ്.എൻ പാർക്ക് റോഡിലെ കണ്ണൂർ ബീച്ച് ക്ലബ്, എന്നിവിടങ്ങളിൽ നിന്നും പഴയതും ഉപയോഗ ശൂന്യമായതുമായതുമായ ഭക്ഷണം പിടികൂടിയത്. പഴകിയതും പാചകം ചെയ്തതുമായ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ ടിക്ക, കബാബ്, നൂഡിൽസ്, ഫ്രൈഡ് റൈസ്, നെയ്‌ച്ചോർ, ഉപയോഗിച്ച് പഴകിയ പാചക എണ്ണ, കാലാവധി കഴിഞ്ഞ പാൽ, ബ്രെഡ്‌ തുടങ്ങിയവയാണ് പിടികൂടിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ഇരുപതോളം

ഇരിക്കൂർ പെടയങ്കോട് ഷഹീൻ നിര്യാതനായി. Newsofkeralam

Image
കണ്ണൂർ : ഇരിക്കൂർ പെടയങ്കോട് നാരായണ വിലാസം എൽ.പി സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ പരേതരായ പി.ആർ മാമു ഹാജിയുടെയും കെ.സി ഫാത്തിമയുടെയും മകൻ ഷഹീൻ (50) നിര്യാതനായി. ഭാര്യ : ഷഹനാസ്, മക്കൾ : മുഹമ്മദ്‌ ഷാൻ, ഫാത്തിമ ഷഹാന. മരുമകൻ : സാഹിദ് (കോട്ടയം മലബാർ). സഹോദരങ്ങൾ : റുഖിയ, താഹിറ, മൂസാൻ, ഫാത്തിമ, സാദിഖ്, ശാക്കിർ, പരേതരായ ഹാജറ, ഖാലിദ്, ഹാഷിം.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

Image
മാനന്തവാടി: ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കണ്ണൂർ ചാവശ്ശേരി അർഷീന മൻസിൽ കെ.കെ. അഫ്‌സൽ (25) നെയാണ് മാനന്തവാടി പോലീസ് എസ്.ഐ. ടി.കെ. മിനിമോൾ അറസ്റ്റ് ചെയ്തത്. 25.11.2023 രാത്രി 12 മണിയോടെയാണ് ഇയാളെ നാലാംമൈലിൽ വെച്ച് പിടികൂടിയത്. 7.55 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. എ.എസ്.ഐ അഷ്റഫും പോലീസ് സംഘത്തിലുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ട: മുഖ്യമന്ത്രി; ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി. 26

Image
  കോഴിക്കോട് : നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടും, മുഖ്യമന്ത്രി വിശദീകരിച്ചു. അതാത് സമിതിയുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചാണ് പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരിക. അത് സ്വഭാവികമാണ്, അതിന് നിയതമായ രീതികളും ഉണ്ട്. ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതമായ രീതിയിലാണ് സംസ്ഥാനത്തു സംവരണം നടപ്പാക്കുന്നത്. ഇതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്, അദ്ദേഹം പറഞ്ഞു. സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സംവരണ രീതി മാറ്റണം

കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് കോടതി പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 26

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട സ്വദേശി സുബിൻ രാജ് (25), നെയ്യാറ്റിൻകര സ്വദേശി അനു (22 ) എന്നിവരെയാണ് പാലക്കാട് മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം വെച്ച് 20.5 കിലോഗ്രാം കഞ്ചാവുമായി 06/05/22 നാണ് ഇവരെ പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷും സംഘവും അറസ്റ്റ് ചെയ്തത്.  അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം രാകേഷ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സിദ്ധാർത്ഥനും, എൻ.ഡി.പി.എസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം രമേശും ഹാജരായി.    • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയനാട്ടിലേക്കുള്ള തുരങ്കപാത സമയോചിതമായി പൂർത്തിയാക്കും : മുഖ്യമന്ത്രി; കളമശ്ശേരി സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി. 26

Image
കോഴിക്കോട് : കളമശ്ശേരി സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി. വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി ഇരട്ട തുരങ്കപാത സമയോചിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സ് മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിലേക്കുള്ള തുരങ്കപാത സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർക്കാനാണ് പലരും തയ്യാറായത്. എന്നാൽ സർക്കാർ പദ്ധതി ഉപേക്ഷിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ കൊങ്കൺ റെയിൽവേയെ ഏൽപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കുമുള്ള അനുമതികൾക്കായി നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കുടിശിക നൽകാത്തത് സംസ്ഥാനത്തിന് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. സംസ്ഥാനത്തിന് പലവിധത്തിൽ ഉണ്ടായ നഷ്ടംപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം വിഷമ ഘട്ടത്തിലും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ് നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കാൻ വേണ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; മസ്കത്തിൽ നിന്ന് എത്തിയ നാദാപുരം സ്വദേശിൽ നിന്നും പിടികൂടിയത് 984 ഗ്രാം സ്വർണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഐഎക്‌സ് 712ൽ എത്തിയ കോഴിക്കോട് നാദാപുരം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 60 ലക്ഷത്തിലധികം വിലവരുന്ന 984 ഗ്രാം സ്വർണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1073 ഗ്രാം ഭാരമുള്ള നാല് ഗോൾഡ് കോമ്പൗണ്ട് ക്യാപ്‌സ്യൂളുകളിൽ നിന്നാണ് സ്വർണം വേർതിരിച്ചെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.പി ബേബി, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത് കുമാർ, ദീപക് കുമാർ, ഇൻസ്‌പെക്ടർമാരായ സിലീഷ്.പി.എം, അനുപമ.വി, രവിചന്ദ്ര, ഹവിൽദാർ കൃഷ്ണവേണി, വനിതാ സെർച്ചർ സുബിന, അസിസ്റ്റന്റ് ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kL

Gold Seizure at Kannur Airport Again.

Image
kannur : Officers of Air Customs, Kannur International Airport have seized 984 grams of gold valued at more than 60 Lakhs from a passenger hailing from Nadapuram, Kozhikode-Dt, who arrived by Air India Express flight No.IX 712 from Muscat to Kannur. The gold was extracted from the four gold compound capsules weighing 1073 grams concealed inside his body. Further investigation is underway. The operation was carried out under the leadership of Assistant Commissioner V.P.Baby, Superintendents Geetha Kumari, Sumit Kumar, , Deepak Kumar and Inspectors Sileesh.P.M, Anupama.V, Ravichandra, Havildar Krishnaveni and Woman Searcher Subina and Assistant Benny. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കടയില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച നിരവധി മോഷണ കേസുകളില്‍ പ്രതിയായ മോഷ്ടാവ് പിടിയില്‍. 25

Image
കൊല്ലം : കടയില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച മോഷ്ടാവ് പോലീസ് പിടിയിലായി. വെള്ളിമണ്‍, ഇടക്കര സെറ്റില്‍മെന്‍റ് കോളനിയില്‍ കമറുദ്ദീന്‍ മകന്‍ ഷാനവാസ്(57) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30യോടെ തേവലക്കര പാലക്കല്‍ ചേനങ്കര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കോഴിക്കടയുടെ മേശ പൊളിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണകേസുകളില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്. കൊല്ലം ഈസ്റ്റ്, ഇരവിപുരം, കിളികൊല്ലൂര്‍, ശക്തികുളങ്ങര, എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനൊന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗോപന്‍, ക്രിസ്റ്റി എ.എസ്.ഐ ഷിബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https:

നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി; മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി.

Image
നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.   മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലേക്ക്: നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.

ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന; 1287 കേന്ദ്രങ്ങളിൽ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു, നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി. 25

Image
കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകൾ 1287 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി. മാനദണ്ഡങ്ങളിൽ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവർമ്മ വിൽപന നിർത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെരെയും നടപടിയെടുത്തു. പരിശോധനകൾ തുടരുന്നതാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഷവർമ വിൽപന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല. ഷവർമ തയാറാക്കാൻ ഉപയോഗിക്കുന്ന ഫ്രീസറുകൾ (18 ഡിഗ്രി സെൽഷ്യസ്) ചില്ലറുകൾ (4 ഡിഗ്രി

മത്സ്യഫെഡിന്റെ പേര് ദുരുപയോഗം ചെയ്താൽ നടപടി;

Image
സ്വകാര്യ മത്സ്യവിൽപന ശാലകളിൽ മത്സ്യഫെഡിന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. സ്വകാര്യ വ്യക്തികൾ നടത്തുന്ന മത്സ്യ വിൽപ്പന ശാലകളിൽ മത്സ്യഫെഡ് നേരിട്ട് മത്സ്യ വിതരണം നടത്തുന്നില്ല. മത്സ്യഫെഡ് നേരിട്ട് നടത്തുന്ന ഫിഷ് മാർട്ടുകൾ വഴിയും സഹകരണ ബാങ്കുകൾ/സംഘങ്ങൾ നടത്തുന്ന ഫ്രാഞ്ചൈസി മാർട്ടുകൾ വഴിയും ‘അന്തിപ്പച്ച’ എന്ന പേരിൽ ഫിഷറ്റേറിയൻ മൊബൈൽ മാർട്ടുകൾ വഴിയുമാണ് മത്സ്യഫെഡ് മത്സ്യ വിൽപന നടത്തുന്നത്. സ്വകാര്യ വ്യക്തികളോ മത്സ്യഫെഡുമായി ബന്ധമില്ലാത്ത സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോ അവരുടെ മത്സ്യ വിൽപ്പന ശാലകളിൽ, മത്സ്യഫെഡിന്റെ പേര് യാതൊരു കാരണവശാലും ഉപയോഗിക്കുവാൻ പാടില്ലെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കാൻ സിയ മെഹ്റിൻ എത്തി; ആഗ്രഹിച്ചതു പോലെ മുഖ്യമന്ത്രിയെ കണ്ടു.

Image
സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കാനാണ് ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്റിൻ എസ്‌എംഎ രോഗികളുടെ പ്ര​തി​നി​ധി​യാ​യി ശനിയാഴ്ച നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിലേക്ക് എത്തിയത്. സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 15 വയസ്സുകാരി സിയ ഉമ്മയ്ക്കൊപ്പം വീൽ ചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത്. കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സിയ മെഹ്റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സർക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ മെഹ്റിൻ പറഞ്ഞു. നിലവിൽ എസ്.എം.എ ബാധിച്ച ആറ് വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കു കൂടി ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കണമെന്നും ശസ്ത്രക്രിയക്കുള്ള തുക അനുവദിക്കണമെന്നും സിയ മെഹ്റിൻ മുഖ്യമന്ത്രിയോട് പറഞ്ഞു. എസ്.എം.എ ടൈപ്പ് വൺ, ടു രോഗികളുടെ ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള തീരുമാനം സർക

കുസാറ്റ് ദുരന്തം: ദാരുണമായ സംഭവമെന്ന് മന്ത്രി പി രാജീവ്; 2 മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു

Image
കളമശേരി കുസാറ്റിൽ ഗാന സന്ധ്യക്കിടെയുണ്ടായി തിക്കിലും തിരക്കിലും പെട്ട് നാല്‌ വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ നവകേരള സദസ്സിൽ നിന്നും മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് എറണാകുളത്തേക്ക് തിരിച്ചത്. കുസാറ്റിൽ സംഭവിച്ചിരിക്കുന്നത് ദാരുണമായ അപകടമാണെന്നും കലക്ടറോടും പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ച് കൃത്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കളമശേരി കുസാറ്റ് ക്യാംപസിൽ ടെക്ക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു.

Image
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമുള്‍പ്പെടുന്നു. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുതായാണ് വിവരം. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന് നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.

Image
2023-24 ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിമുക്ത പോലീസ് ഉദ്യോഗസ്ഥർ, ആർമി ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ, എൻ.സി.സി, എസ്.പി.സി, മുൻ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ 29 നകം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിക്കണം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

'അമ്മയെന്ന രണ്ടക്ഷരത്തിൽ നിറയുന്നത് സ്നേഹത്തിന്റെ കനിവ്: കുഞ്ഞിനെ മുലയൂട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ്; അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി. 24

Image
വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കും. എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുലപ്പാൽ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തിൽ നിറയുന്നത് സ്നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എന്നാൽ ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നിഷേധിക്കപ്പെട്ടു പോകുമ്പോൾ മുലപ്പാലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് ആര്യ. മുലപ്പാലിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിർബന്ധമായും മുലയൂട്ടേണ്ടതാണ്. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സമ്പൂർണ മുലയൂട്ടൽ കാലം കഴിഞ്ഞ് രണ്ട് വയസുവരെ മുലയൂട്ടൽ തുടരേണ്ടത് കുഞ്ഞുങ്ങളുടെ വളർച്ചയേയും ബുദ്ധിവികാസത്തേയും രോഗ പ്രതിരോധ ശേഷിയേയും വർധിപ്പിക

ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗിക ബഹുമതിയോടെ ജന്മനാടിന്റെ യാത്രാമൊഴി; സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ ആദരാഞ്ജലി അർപ്പിച്ചു. 24

Image
അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിടനൽകി. പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ എ. ഷിബു ആദരാഞ്ജലി അർപ്പിച്ചു. ആരോഗ്യമന്ത്രി വീണാജോർജിനു വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതാകുമാരി അന്തിമോപചാരം അർപ്പിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം.പിമരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. കെ.യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, എഡിഎം ബി രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, ആർ ഉണ്ണികൃഷ്ണൻ, ജോസഫ് എം പുതുശേരി, മാലേത്ത് സരളാദേവി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപ്രമുഖർ, വിവിധ വകുപ്പുദ്

ഇ ലേലം

Image
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 20 വാഹനങ്ങൾ കേരള പോലീസ് ആക്ടിലെ സെക്ഷൻ 56, കേരള സർക്കാർ ഉത്തരവ് നമ്പർ. 60/2018/Home തീയതി 11.09.2018 എന്നിവ പ്രകാരം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് MSTC Ltd. എന്ന പൊതു മേഖലാ സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേനെ 30/11/2023 തീയതിയിൽ ഇ-ലേലം വഴി വിൽപ്പന നടത്തുന്നതാണ്. പ്രസ്തുത ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MSTC Ltd. എന്ന പൊതു മേഖലാ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ഇ-ലേലത്തിൽ ഓൺ ലൈനായി പങ്കെടുക്കാവുന്നതാണ്. MSTC Ltd എന്ന പൊതു മേഖലാ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവരും, ലേലത്തിൽ പങ്കെടുക്കുന്നവരുമായ വ്യക്തികൾക്ക് ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇന്നേ ദിവസം മുതൽ 29.11.2023 തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത്, മേൽ പറഞ്ഞ വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ള ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോട് കൂടി പരിശോധിക്കാവുന്നതാണ്. പ്രസ്തുത ഇ-ല

നവംബർ 25 ശനിയാഴ്ച്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ നാലുമുക്ക്, മൂന്നുമുക്ക്, ആറാംകോട്ടം എന്നീ ഭാഗങ്ങളിൽ നവംബർ 25 ശനി രാവിലെ 7.30 മുതൽ 10.30 വരെയും ആറാംകോട്ടം സ്‌കൂൾ, കണിശൻ മുക്ക്, നീർക്കടവ്, ആര്യ സമാജം എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും. എച്ച് ടി ലൈനിൽ അറ്റകുറ്റപണി ഉള്ളതിനാൽ നവംബർ 25 ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ കുണ്ടേരിപ്പൊയിൽ, കുണ്ടേരിപോയിൽ സ്‌കൂൾ, കെ സി നഗർ, മള്ളന്നൂർ, മുതുകുറ്റിപോയിൽ, അയ്യല്ലൂര്, ഇടവേലിക്കൽ, കുറുമ്പോളി, കരിവെള്ളൂർ എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി ശിവപുരം സെക്ഷൻ അറിയിച്ചു. വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയ എച്ച്ടി ലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 25 ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ നമ്പ്യാർപീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആനപ്പാലത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 25 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണിവരെ ഓഫീസ് ട്രാൻസ്‌ഫോർമറിന്റെ കടമ്പൂർ ഭാഗം, ആനപ്പാലം, കിഴക്കുംഭാഗം

അധ്യാപക ഒഴിവ്.

Image
ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി (മാത്‌സ്) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നവംബര്‍ 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 04994 230479. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW