വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് 75 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുഴുവൻ പ്രതികൾക്കും 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. 30
വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് 75 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുഴുവൻ പ്രതികൾക്കും 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. 2022 സെപ്റ്റംബർ മാസം 11 ആം തീയതി എക്സൈസ് കമ്മീണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, നിലമ്പൂർ കാളികാവ് റേഞ്ച് സംഘം എന്നീ ടീമുകൾ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സന്തോഷ് സി, മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോൻ ടി എന്നിവരുടെ നേതൃത്വത്തിൽ ദമ്പതികൾ അടക്കം നാലുപേരെ പിടികൂടിയത്. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്‌ലമുദ്ദീന്‍. കെ.പി, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീന്‍ എന്‍.കെ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. നിസാം ആറു മാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് പി ഹാജരായി.
Comments