OLXൽ പരസ്യം കണ്ട് ഫ്ലാറ്റ് വാങ്ങാൻ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്ത് കണ്ണൂർ സൈബർ പോലീസ്.
കണ്ണൂർ : OLXൽ പരസ്യം കണ്ട് ഫ്ലാറ്റ് വാങ്ങാൻ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്ത് സൈബർ പോലീസ്.
കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ യുവതി ഫ്ലാറ്റ് വിൽപ്പന നടത്തുന്നതിനു വേണ്ടി OLX ൽ പരസ്യ നൽകിയതിനെ തുടർന്ന് ഫ്ലാറ്റ് വാങ്ങാൻ എന്ന വ്യാജേന യുവതിയെ കോൺടാക്ട് ചെയ്ത് 265000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. രാജസ്ഥാൻ ജയ്പൂർ റായ്ഗരോ കാമൊഹല്ല വില്ലേജിലേ അക്ഷയ് ഖോർവാൾ (21) നെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സനിൽ കുമാർ ന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ലിനേഷ് സി പി, മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശോബ് എം, എ എസ് ഐ പ്രകാശൻ, സി പി ഒ സുനിൽ എന്നി പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രേത്യേക സംഘം ജയിപൂരിലെ ഗ്രാമത്തിലെത്തി അറസ്റ്റ് ചെയ്തത്.
Comments