മത്സ്യഫെഡിന്റെ പേര് ദുരുപയോഗം ചെയ്താൽ നടപടി;
സ്വകാര്യ മത്സ്യവിൽപന ശാലകളിൽ മത്സ്യഫെഡിന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. സ്വകാര്യ വ്യക്തികൾ നടത്തുന്ന മത്സ്യ വിൽപ്പന ശാലകളിൽ മത്സ്യഫെഡ് നേരിട്ട് മത്സ്യ വിതരണം നടത്തുന്നില്ല. മത്സ്യഫെഡ് നേരിട്ട് നടത്തുന്ന ഫിഷ് മാർട്ടുകൾ വഴിയും സഹകരണ ബാങ്കുകൾ/സംഘങ്ങൾ നടത്തുന്ന ഫ്രാഞ്ചൈസി മാർട്ടുകൾ വഴിയും ‘അന്തിപ്പച്ച’ എന്ന പേരിൽ ഫിഷറ്റേറിയൻ മൊബൈൽ മാർട്ടുകൾ വഴിയുമാണ് മത്സ്യഫെഡ് മത്സ്യ വിൽപന നടത്തുന്നത്.
സ്വകാര്യ വ്യക്തികളോ മത്സ്യഫെഡുമായി ബന്ധമില്ലാത്ത സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോ അവരുടെ മത്സ്യ വിൽപ്പന ശാലകളിൽ, മത്സ്യഫെഡിന്റെ പേര് യാതൊരു കാരണവശാലും ഉപയോഗിക്കുവാൻ പാടില്ലെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.
Comments