കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; മസ്കത്തിൽ നിന്ന് എത്തിയ നാദാപുരം സ്വദേശിൽ നിന്നും പിടികൂടിയത് 984 ഗ്രാം സ്വർണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഐഎക്‌സ് 712ൽ എത്തിയ കോഴിക്കോട് നാദാപുരം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 60 ലക്ഷത്തിലധികം വിലവരുന്ന 984 ഗ്രാം സ്വർണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1073 ഗ്രാം ഭാരമുള്ള നാല് ഗോൾഡ് കോമ്പൗണ്ട് ക്യാപ്‌സ്യൂളുകളിൽ നിന്നാണ് സ്വർണം വേർതിരിച്ചെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.പി ബേബി, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത് കുമാർ, ദീപക് കുമാർ, ഇൻസ്‌പെക്ടർമാരായ സിലീഷ്.പി.എം, അനുപമ.വി, രവിചന്ദ്ര, ഹവിൽദാർ കൃഷ്ണവേണി, വനിതാ സെർച്ചർ സുബിന, അസിസ്റ്റന്റ് ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.
Comments