Posts

Showing posts from June, 2023

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. Newsofkeralam

Image
കണ്ണൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരവിതരണവും നടത്തി. ജില്ല പ്രസിഡന്റ്‌ സുകേഷ് കുമാർ വി സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ വീശിഷ്ടാഥി തിയായി സംസാരിച്ചു. ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാജി കെ, സംസ്ഥാന കൗൺസിലർ വി വി ഷാജി, ജില്ല ട്രെഷറർ പ്രനിൽ കുമാർ കെ എ, മുൻ ജില്ല പ്രസിഡന്റ്‌ എ പി രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ നെൽസൺ ടി തോമസ് നന്ദിയും പറഞ്ഞു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ചീഫ് സെക്രട്ടറിയുടെയും, സംസ്ഥാന പോലീസ് മേധാവിയുടെയും യാത്ര അയപ്പ് ചടങ്ങ് നാളെ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. Newsofkeralam .

Image
ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങും മാതൃഭാഷാ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓൺലൈൻ നിഘണ്ടു പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ (ജൂൺ 30) വൈകുന്നേരം 4 മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വിജിലൻസ് വകുപ്പ് സെക്രട്ടറി ഡോ.വേണു. വി സ്വാഗതമാശംസിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും മറുപടി പ്രസംഗം നടത്തും. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ നന്ദി അറിയിക്കും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വിവാഹപ്പന്തലിലേക്ക് മകൾ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ട രാജുവിന്റെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യമന്ത്രി; അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്നും മന്ത്രി. Newsofkeralam

Image
അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കല്ലമ്പലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകൾ ശ്രീലക്ഷ്മിയെയും മകൻ ശ്രീഹരിയേയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജയ ആശാവർക്കറാണ്. മകൾക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്നം കണ്ട ആ അച്ഛന് ഇനിയത് കാണാൻ കഴിയില്ല. വിവാഹപ്പന്തലിലേക്ക് മകൾ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു. കല്ലമ്പലം വടശ്ശേരിക്കോണത്ത് രാജുവിനും കുടുംബത്തിനും എതിരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണ്. സന്തോഷം നിറഞ്ഞു നിൽക്കുന്ന വീട്ടിൽ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണ്! പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയിൽ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒഎസ് അംബിക എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് നിരവധി പേർ; മയക്കുമരുന്ന് കേസുകളിലെ വര്‍ധന: പരിശോധനകളും നടപടികളും ശക്തമാക്കും - വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്. Newsofkeralam

Image
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. ജില്ലയിലുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കും. ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് നിരവധി പേരാണ്. വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നിന്ന് 10.20 ഗ്രാം എം.ഡി.എം.എയുമായി ഒമ്പത് യുവാക്കളെയും, മുത്തങ്ങയില്‍ നിന്ന് 45.79 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെയും പിടികൂടിയിരുന്നു. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ മുഖ്യകണ്ണിയായ ഐവറികോസ്റ്റുകാരനെയും ജില്ലാ പോലീസ് വലയിലാക്കിയിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കണ്ണൂർ സ്വദേശി കോഴിക്കോട് പിടിയിൽ. Newsofkeralam

Image
കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. ദുബായില്‍ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് വിദേശ മൊബൈല്‍ നമ്പറില്‍ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോണ്‍ കോള്‍ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും, ചില കേസുകളില്‍ കുടുങ്ങിയതിനാല്‍ അതില്‍ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് കണ്ണൂർ സ്വദേശിയായ  മുഹമ്മദ് നംഷീർ അറസ്റ്റിലായത്. രണ്ടാം വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തില്‍ രണ്ടു വിവാഹങ്ങള്‍ കഴിച്ചതായും മറ്റു പലരുമായും ബദ്ധപ്പെട്ടു വന്നിരുന്നതായും കണ്ടു വരുന്നുണ്ട്. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോണ്‍ നമ്പറുകളും ബാങ്ക് എക്കൌണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് കുറ്റകൃത്യം ചെയ്ത് വരുന്നത്. പ്രതി പരിചയപ്പെടുന്ന യുവതികളുടെ മോശമായ വീഡിയോകളും ഫോട്ടോകളും വാട്സാപ

2000 രൂപ മാറ്റിനൽകാം എന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. Newsofkeralam

Image
പാലക്കാട് : കസബ പോലീസ് നടത്തിയ പരിശോധനയിൽ തമിഴ്നാട് ഒട്ടംചത്രം സ്വദേശി ശരവണ വേലൻ ആണ് പിടിയിലായത്. 2011 ബാച്ച് എസ്.ഐ ആയി തമിഴ്നാട് ജോലിയിൽ പ്രവേശിച്ചു. 2 വർഷത്തിന് ശേഷം വിജിലൻസ് പിടികൂടി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.എസ്.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് 100 കോടി 2000 രൂപയുടെ കറൻസി ഉണ്ടെന്ന് പറഞ്ഞ് പകരം 500 രൂപയുടെ നോട്ട് കൊണ്ടുവരുന്ന ആളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. തിരുപ്പൂർ, കോയമ്പത്തൂർ കേന്ദ്രീകരിച്ച് 2000 മാറ്റി പകരം 500 രൂപ നൽകാമെന്നും കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്ത് നിരവധി സംഘം നിലവിലുണ്ട്. കസബ പോലീസിന് വിവരം ലഭിക്കുകയും കുറച്ച് ദിവസം വീക്ഷിച്ച് പിടികൂടുകയായിരിന്നു. കാറിന്റെ നമ്പർ പ്ലേറ്റിൽ പോലീസ് എന്നെഴുതുകയും തൊപ്പി കാണുന്ന വിധം വയ്ക്കുകയും ചെയ്താണ് പണം കൊണ്ടുവരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ്, പാലക്കാട് ഡിവൈഎസ്പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസമ്പ ഇൻസ്പെക്ടർ എൻ. എസ് രാജീവ്, എസ് ഐ മാരായ രാജേഷ്, ഉദയകുമാർ, എസ്.സി.പി.ഒ മാരായ രാജീദ്‌ ,പ്രിൻസ്, ഷിജു, ജയപ്രകാശ്, ബബിത, ഹോംഗാർഡ് സുധീർ എന്നിവരുടെ നേതൃത്

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു obit

Image
കണ്ണൂർ: ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെയാണ്‌ അന്ത്യം. ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ഏരിയ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. 2008ൽ സബ്‌ എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്‌, കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ്‌ മാന്തംകുണ്ടിലാണ്‌ താമസം. ഭാര്യ: പി എൻ സുലേഖ (സെക്രട്ടറി , തളിപ്പറമ്പ്‌ കോ ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൻ സൊസൈറ്റി), മക്കൾ: എം ആർ ശ്രീരാജ്‌, എം ആർ ശ്യാംരാജ്‌. സംസ്കാരം വൈകീട്ട് നാലിന് വരഡൂൽ പൊതു ശ്മശാനത്തിൽ. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ജൂലൈ 5,6,7,19 തീയതികളില്‍. Job teacher

Image
കാസർക്കോട് : 2020 ഡിസംബര്‍ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ച്വറല്‍ സയന്‍സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍: 384/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 5,6,7,19 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ ഇതിനകം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഭിമുഖ മെമ്മോ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി അന്നേദിവസം അഭിമുഖത്തിന് എത്തണം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം. Newsofkeralam

Image
തിരുവനന്തപുരം : തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി; ബക്രീദ് അവധിയായി നിശ്ചയിച്ച ജൂണ്‍ 28 അവധിയായി നിലനിര്‍ത്തി ജൂണ്‍ 29ന് കൂടി അവധിയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു, സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍, മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (27-06-2023). Newsofkeralam

Image
മന്ത്രിസഭായോഗ തീരുമാനങ്ങള്‍(27-06-2023)  മന്ത്രിസഭാ തീരുമാനങ്ങൾ  June 27, 2023 ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് പുതിയ പോലീസ് മേധാവി. നിലവിലുള്ള ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ജൂണ്‍ 30 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിര്‍വ്വഹണത്തിന് തനിക്കു നല്‍കിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി. സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക. സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന

കണ്ണൂരിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി. Newsofkeralam

Image
കണ്ണൂർ : കണ്ണൂരിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തെ കണ്ണൂർ എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനുകോയില്യത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. 2.949 ഗ്രാം കൈവശം വെച്ച് കൈകാര്യം ചെയ്തതിനാണ് കല്ല്യാശ്ശേരി സ്വദേശികളായായ മുഹമ്മദ് ഷാനിഫ്, രജീഷ് എം, ഇരിക്കൂർ സ്വദേശി ഇസ്മയിൽ വി.വി എന്നിവർക്കെതിരെ കേസ് എടുത്തത്. മയക്കുമരുന്ന് വിതരണത്തിനായി കണ്ണൂരിലെത്തിയ ഇവരെ അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഒന്നാം പ്രതി മുഹമ്മദ് ഷാനിഫ് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതിനാൽ തത്സമയം അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കിയ രണ്ടും മൂന്നും പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ബിജു സി കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, റിഷാദ് സി എച്, സജിത്ത് എം, ഗണേഷ് ബാബു, നിഖിൽ പി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈമ കെ വി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കാറിൽ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. എംഡിഎംഎ പിടികൂടിയത് ഇന്നോവ കാറിന്റെ ഗിയർ ഫ്ലാപ്പിൽ നിന്നും. Newsofkeralam

Image
സുൽത്താൻ ബത്തേരി : ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ്‌ ബാസിത് (27), വെള്ളരിക്കാട്ടിൽ മുഹമ്മദ്‌ സിനാൻ (20) എന്നിവർ സഞ്ചരിച്ച കെഎൽ 55 കെ 8811 നമ്പർ ഇന്നോവ കാറിന്റെ ഗിയർ ഫ്ലാപ്പിൽനിന്നാണ് 45.79 ഗ്രാം എംഡിഎംഎ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാബുവും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

'സ്നേഹ സല്ലാപം' സ്നേഹാദരവും അനുമോദനവും സംഘടിപ്പിച്ചു. Newsofkeralam

Image
കണ്ണൂർ സിറ്റി: നവ മാധ്യമ കൂട്ടായ്മയായ 'സ്നേഹ സല്ലാപം' സ്നേഹാദരവും അനുമോദനവും  എന്ന പ്രോഗ്രാമിലൂടെ വിദ്യാഭ്യാസ സാമൂഹിക മേഖലയിലും ജീവകാരുണ്യ രംഗത്തും വിവിധ കായിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും എസ് എസ് എൽ സി, +2 വിജയികൾക്കുള്ള അനുമോദനവും, കുട്ടികളുടെ ഫാൻസി ഡ്രസ്, ഒപ്പന, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും കണ്ണൂർ മുസ്ലിം ജമാത്ത് ഹാളിൽ നടത്തി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ - ശാസ്ത്ര മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രൊഫസർ ഡോ. ഖലീൽ ചൊവ്വ, അമർഷാൻ ഫൗണ്ടേഷൻ ഡയരക്ടറും ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായ അമർഷാൻ, സാമൂഹ്യ സേവന രംഗത്തെ നിശബ്ദ പ്രവർത്തകൻ എസ് ഫൈസൽ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും, കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നൗഫൽ ഗുരുക്കൾ, വനിതാ സല്ലാപം കേന്ദ്രീകരിച്ചു ഖുർആൻ ക്ലാസ്സിനു നേതൃത്വം വഹിക്കുന്ന കെ മുജീബ ടീച്ചർ എന്നിവർക്ക് സ്നേഹോപഹാരവും നല്കുകയും ചെയ്തു, ചടങ്ങിന് കൂട്ടായ്മയുടെ ഫൗണ്ടറും ചീഫ് അഡ്മിനുമായ അബു അൽമാസ് അധ്യക്ഷത വഹിച്ചു, ചെയർമാൻ റഫീഖ് കളത്തിൽ, ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക്, അഷ്

സംസ്ഥാനത്തുടനീളം 72 യാത്ര ഫ്യൂവൽസ്‌ ഇന്ധന സ്റ്റേഷനുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി; ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഇന്ധനവും മികച്ച സേവനവും നൽകുന്നവയാണ് കെ.എസ്‌.ആർ.ടി.സിയുടെ യാത്ര ഫ്യൂവൽ ഔട്ലെറ്റുകളെന്ന് മന്ത്രി. Newsofkeralam

Image
ആലപ്പുഴ: സംസ്ഥാനത്തുടനീളം 72 യാത്ര ഫ്യൂവൽസ്‌ ഇന്ധന സ്റ്റേഷനുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഇന്ധനവും മികച്ച സേവനവും നൽകുന്നവയാണ് കെ.എസ്‌.ആർ.ടി.സിയുടെ യാത്ര ഫ്യൂവൽ ഔട്ലെറ്റുകളെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് പുതിയതായി നിർമിച്ച കെ.എസ്‌.ആർ.ടി.സി ബസ് ടെർമിനൽ, ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റേഷൻ യാർഡ് എന്നിവ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനാണ് കെ.എസ്‌.ആർ.ടി.സി. ലക്ഷ്യമിടുന്നത്. നിലവിൽ സംസ്ഥാനാത്ത് വിവിധയിടങ്ങളിലായി 13 യാത്ര ഫ്യുവൽസ് ഔട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മായം കലർത്താതെയും കൃത്യമായ അളവിലും ഇന്ധനം ലഭിക്കുന്ന ഔട്ലെറ്റുകൾക്ക്‌ മികച്ച സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. പുതിയതായി 72 ഔട്ലെറ്റുകൾ കൂടി സ്ഥാപിക്കുമ്പോൾ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായി കെ.എസ്‌.ആർ.ടി.സി മാറുമെന്നും കെ.എസ്‌.ആർ.ടി.സിക്ക് അധിക വരുമാനം സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.  സ്വകാര്യ ദീർഘദൂര ബസുകളെക്കാൾ താഴ്ന്ന നിരക്കിൽ മികച്ച യാത്ര അനുഭവ

പള്ളിക്കുന്നിൽ വെച്ചു പോലീസിനെ കണ്ട് റിവേഴ്സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇന്നോവ കാറിൽ നിന്നും ആയിരം ലിറ്ററ്റോളം സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് കർണാടക - കേരള അതിർത്തിയിൽ നിന്നും സഹസികമായി പിടികൂടി; പിടിയിലായത് 20 വർഷമായി കർണാടക കേരള അതിർത്തി വഴി സ്പിരിറ്റ്‌ കടത്തിലെ പ്രധാനി. Crime news kannur

Image
കണ്ണൂർ : ഇന്നോവ കാറിൽ നിന്നും ആയിരം ലിറ്ററ്റോളം സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.പോലീസിനെ കണ്ട് റിവേഴ്സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇന്നോവ കാറിൽ നിന്നും ആയിരം ലിറ്ററ്റോളം സ്പിരിറ്റ് പിടികൂടിയ കേസിലാണ് പ്രതികളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. 20 വർഷമായി കർണാടക കേരള അതിർത്തി വഴി സ്പിരിറ്റ്‌ കടത്തിലെ പ്രധാനിയായ കാസർക്കോട് മഞ്ചേശ്വരം കുഞ്ചത്തൂർ ശാരദ നിവാസിൽ കെ. അരവിന്ദ് (45), ഇയാളുടെ ഡ്രൈവറും സഹായിയുമായ  തൃശൂർ തെക്കേ പൊന്നിയൂർ അറക്ക പറമ്പിൽ ഹൗസിൽ എഎച്ച് ആൻസിഫ് (36) എന്നിവരെയാണ് കർണാടക - കേരള അതിർത്തിയിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് സഹസികമായി പിടിക്കൂടിയത്. 'ഓപ്പറേഷൻ ക്ലീൻ കണ്ണൂർ ' പരിശോധനയുടെ ഭാഗമായി ഈ മാസം 19ന് നടത്തിയ പട്രോളിങ്ങിലാണ് 1000 ലിറ്ററിനോളം സ്പിരിറ്റ്‌ പിടികൂടിയത്. പള്ളിക്കുന്ന് ശ്രീപുരം സ്കൂൾ സമീപം പോലീസ് പരിശോധന കണ്ടു വാഹനം റിവേഴ്‌സ് എടുത്തു രക്ഷപെടാൻ ശ്രമിച്ച കർണാടക രെജിസ്ട്രേഷൻ ഇന്നോവ കാറിൽ നിന്നാണ് സ്പിരിറ്റ്‌ പിടികൂടിയത്. കാസർക്കോട്,കണ്ണൂർ, വയനാട്, തൃശൂർ എന്നെ ജില്ലകളിൽ മദ്യം സ്പിരിറ്റ്‌ കടത്തു കേസുകൾ ഉണ്ട്.കണ്ണൂർ ടൗൺ ഇ

യു.എ.ഇയിലെ അജ്മാനിൽ ഫ്ലാറ്റ് കെട്ടിടത്തിൽ തീപിടിത്തം; കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. Newsofkeralam

Image
അജ്മാൻ: യു.എ.ഇയിലെ അജ്മാനിൽ ഫ്ലാറ്റ് കെട്ടിടത്തിൽ തീപിടിത്തം. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ  ഒഴിപ്പിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ കെട്ടിടത്തിൽ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിക്കാന് കഴിഞ്ഞു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ ജില്ലാ പോലീസിന്റെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ലഹരിവിരുദ്ധ മഹാ റാലി സംഘടിപ്പിച്ചു. Lahari rally kannur news

Image
കണ്ണൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസിന്റെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ലഹരിവിരുദ്ധ മഹാ റാലി സംഘടിപ്പിച്ചു. കണ്ണൂർ എസ് എൻ പാർക്ക് പരിസരത്തുനിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി മുനീശ്വരൻ കോവിൽ, പഴയബസ് സ്റ്റാൻഡ് വഴി കടന്നുവന്ന് പോലീസ് മൈതാനത്ത് അവസാനിച്ചു. സമാപന സമ്മേളനം കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘടനം ചെയ്തു. ഫെറാ പ്രസിഡണ്ട് ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. അഴീക്കോട് എംഎൽഎ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ലഹരിയോട് 'നോ' പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം: എക്‌സൈസ് മന്ത്രി എം.ബി രാജേഷ്; വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി. Newsofkeralam

Image
•  അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം. എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാന്‍ കുട്ടികള്‍ പഠിക്കണമെന്നും രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഒരു മാരകവിപത്തായി നമുക്ക് ചുറ്റുമുണ്ടെന്നും അത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണെന്നും മന്ത്രി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ കുട്ടികളെ ലഹരിക്കടിമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍തന്നെ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണത്വം രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തിലെ ചതിക്കുഴികള്‍ കുട്ടികള്‍ തിരിച്ചറിയണമെന്നും സഹപാഠികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നതായോ, അപരിചിതരുമായി ഇടപഴകുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധ്യാ

ന്യൂനമര്‍ദ്ദം: കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത. Newsofkeralam

Image
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം, നിലവില്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും (ജൂണ്‍ 26) നാളെയും (ജൂണ്‍ 27) വ്യാഴവും(ജൂണ്‍ 29) വെള്ളിയും (ജൂണ്‍ 30) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും നാളെ (ജൂണ്‍ 27) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. മോശം കാലാവസ്ഥ ; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം ബുധനാഴ്ച (ജൂണ്‍ 28) വരെ കേരള തീരത്തും വെള്ളിയാഴ്ച (ജൂണ്‍ 30) വരെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളത

യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. Newsofkeralam

കാഞ്ഞങ്ങാട് : നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ എരിക്കുളം നാര എന്ന സ്ഥലത്തു താമസിക്കുന്ന 35 വയസുള്ള ഷീബ എന്ന സ്ത്രീ തുങ്ങി മരിക്കാൻ കാരണം ഭർത്താവിന്റെ ശാരീരികവും മനസിലാവും ആയ പീഡനം മൂലവും ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് നീലേശ്വരം എരിക്കുളം എമ്പക്കൽ ഹൌസിൽ ജയൻ എന്ന ജയപ്രകാശ് ആണ് ഇൻസ്‌പെക്ടർ പ്രേം സദൻ,എസ്ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ഷീബ തൂങ്ങി മരിക്കാൻ കാരണം ഭർത്താവിന്റെ പീഡനം ആണെന്ന് ചൂണ്ടിക്കാട്ടി അമ്മ നളിനി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർക്കു പരാതി നൽകിയിരുന്നു ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കത്തി കാണിച്ച് വയോധികയുടെ സ്വർണ്ണ മാല പിടിച്ചുപറിച്ച കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. Kochi police arrested

Image
കൊച്ചി : മട്ടാഞ്ചേരി കൂവപ്പാടത്തുള്ള വയോധികയെ ദേഹോപദ്രവം ഏല്പിച്ച ശേഷം കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന 5 പവന്റെ സ്വർണമാലയും ലോക്കറ്റും കവർന്ന് കടന്നു കളഞ്ഞ കേസ്സിലെ പ്രതിയായ ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ശ്യാംകുമാർ (33 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23 ന് ഉച്ചക്ക് 12.00 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന സമയം പ്രായമായ സ്ത്രീ വീട്ടിൽ ഒറ്റക്കാണെന്ന് മനസ്സിലാക്കിയാണ് പ്രതി കവർച്ച നടത്തിയത്. സംഭവം നടന്ന ശേഷം വയോധിക മകനെ വിളിച്ചറിയിക്കുകയും മകൻ പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ആ സമയത്തിനുള്ളിൽ കടന്നു കളഞ്ഞ പ്രതിയെ പോലീസ് തിരഞ്ഞെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് മട്ടാഞ്ചേരി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണറുടെ കീഴിൽ പ്രത്യോക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരവെ കൊല്ലം കടക്കൽ പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള കുറ്റകൃത്യത്തിനു ശ്യംകുമാറിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ പ്രതി മട്ടാഞ്ചേരിയിൽ വയോധികയുടെ മാല കവർന്നത് ഇയാൾ തന്നെയാണെന്ന് സമ്മതിക്കുകയായിരുന്ന

ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ഒറീസയിൽ നിന്ന് രാത്രിയിലുള്ള ട്രെയിനുകളിൽ കയറുകയും മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് ടോയ്ലറ്റിന്റെ മുകൾ ഭാഗത്തെ പ്ലൈവുഡ് ന്റെ സ്ക്രൂ അഴിച്ച് മാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് ഇവരുടെ രീതി. ഇറങ്ങാൻ സമയമാകുമ്പോൾ പ്ലാറ്റ്ഫോമിൽ പരിശോധനകൾ ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവ് പുറത്തെടുക്കുന്നത്.train lahari Crime News

Image
  ആലപ്പുഴ : ആലപ്പുഴയിൽ 3.55 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. അടൂർ പയ്യനല്ലൂർ സ്വദേശി സുമേഷ് (26), കൊല്ലം ആനയടി സ്വദേശി വിഷ്ണു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ മഹേഷും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ ഒറീസയിൽ പോയി കഞ്ചാവ് വലിയ അളവിൽ വാങ്ങി ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളായ കായംകുളം, താമരക്കുളം നുറനാട് ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നു. ട്രെയിനിൽ ചേർത്തലയിലോ ആലപ്പുഴയിലോ ഇറങ്ങി പിന്നീട് ബസ് മാർഗ്ഗമാണ് ഇവർ കഞ്ചാവ് കടത്തുന്നത്. ഒറീസയിൽ നിന്ന് രാത്രിയിലുള്ള ട്രെയിനുകളിൽ കയറുകയും മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് ടോയ്ലറ്റിന്റെ മുകൾ ഭാഗത്തെ പ്ലൈവുഡ് ന്റെ സ്ക്രൂ അഴിച്ച് മാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് ഇവരുടെ രീതി. ഇറങ്ങാൻ സമയമാകുമ്പോൾ പ്ലാറ്റ്ഫോമിൽ പരിശോധനകൾ ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവ് പുറത്തെടുക്കുന്നത്.  സുമേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുള്ളയാളുമാണ്. എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ജി. ഗോപക

ജെ.സി.ഐ ഇന്ത്യയുടെ 'സല്യൂട്ട് ദ സൈലന്റ് സ്റ്റാർ' ചിറക്കൽ പോസ്റ്റ്‌ വുമണെ ആദരിച്ചു. Salute Silent Star'

Image
കണ്ണൂർ : ജെ.സി.ഐ ഇന്ത്യയുടെ 'സല്യൂട്ട് ദ സൈലന്റ് സ്റ്റാർ' പോസ്റ്റ്‌ വുമണെ ആദരിച്ചു. ജെ.സി.ഐ ഇന്ത്യയുടെ സല്യൂട്ട് ദ സൈലന്റ് എന്ന പ്രൊജക്റ്റിന്റെ ഭാഗമായി ജെ.സി.ഐ കണ്ണൂർ എംപെയർ ആണ് പരിപാടി സംഘടിപ്പിച്ചത്. ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ പി. മൃദുലയെ കണ്ണൂർ എംപെയർ പ്രസിഡണ്ട് സുറുമി ഷിറാസ് ആദരിച്ചു. ചിറക്കൽ പോസ്റ്റ് ഓഫീസിൽ വെച്ചു നടന്ന പരിപാടിയിൽ സബ് പോസ്റ്റ് മാസ്റ്റർ കെവി മണി, ജെ.സി.ഐ സെക്രട്ടറി മേഘ പോത്തൻ, ട്രഷറർ ഫാത്തിമ ഷിറാസ്,വൈസ് പ്രസിഡന്റ് പി. രശ്മി  തുടങ്ങിയവർ പങ്കെടുത്തു.   - ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സ്കൂട്ടിയിൽ കടത്തുകയായിരുന്ന എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. Lahari hunt

Image
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൻ കഞ്ചാവ് വേട്ട. കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർക്കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഹോസ്ദുർഗ് എസ്ഐ സതീശനും സംഘവും ഇന്നലെ പുലർച്ചെ 2.30 മണിക്ക് കാഞ്ഞങ്ങാട് വെച്ച് നടത്തിയ പരിശോധനയിൽ ആണ് കെഎൽ 14 എ ബി  719 നമ്പർ സ്കൂട്ടിയിൽ എട്ടു കിലോ കഞ്ചാവു കടത്തുകയായിരുന്ന രണ്ടുപേരെ പിടികൂടിയത്. മംഗൽപാടി ബന്ദിയോട് സ്വദേശികളായ തവക്കൽ കോട്ടേജിൽ  അഷ്‌റഫ്‌ അലി.(35),  ആരിഫ് മൻസിൽ മുഹമ്മദ്‌ ഹാരിസ് (25)  എന്നിവരാണ് പിടിയിലായത്. പോലീസ് സംഘത്തിൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ്  കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡിൽ പെട്ട അബുബക്കർ കല്ലായി, നികേഷ് എന്നിവരും ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ഹോസ്ദുർഗ് പോലീസ്.

Image
കാഞ്ഞങ്ങാട് : കാസർക്കോട് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോസ്ദുർഗ് പോലീസിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ അലാമിപള്ളി മുതൽ കോട്ടച്ചേരി വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിൽ പോലീസ് സേനാംഗങ്ങൾ, ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ എസ് പി സി യൂണിറ്റുകൾ, ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ എൻ എസ് എസ് യൂണിറ്റുകൾ, കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകർ, കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, ഇക്ബാൽ നഗർ അജ്മാസ് ക്ലബ്ബ് പ്രവർത്തകർ,സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ പങ്കാളി കളായി. ഇൻസ്‌പെക്ടർ കെ പി ഷൈൻ, സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം പ്രകാശൻ,ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ് എന്നിവർ നേതൃത്വം നൽകി.കൂട്ടയോട്ടത്തിന്റെ സമാപനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

മോശം കാലാവസ്ഥ ; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം; ഉയർന്ന തിരമാല. Newsofkeralam

Image
ചൊവ്വാഴ്ച (ജൂൺ 27) വരെ കേരള തീരത്തും വ്യാഴാഴ്ച (ജൂൺ 29) വരെ കർണാടക - ലക്ഷദ്വീപ്  തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂൺ 25) ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം  അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്നുള്ള  മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യതയുണ്ട്. തിങ്കളാഴ്ച (ജൂൺ 26)  തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  അതിനോട് ചേർന്നുള്ള വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറ

ജൂൺ 26 തിങ്കളാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Newsofkeralam

Image
•  എച്ച് ടി ലൈനിനു സമീപത്തെ മരം മുറിക്കുന്നതിനാൽ ശിവപുരം സെക്ഷനിൽ ശിവപുരം മെട്ട, പഴശ്ശി പഴയ സ്കൂൾ ഇടപ്പഴശ്ശി, കക്കാട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം, ഉരുവച്ചാൽ അംഗനവാടി പ്രദേശങ്ങളിൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. •  ചൊവ്വ സെക്ഷനിൽ എൽ ടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ ഡോക്ടർ റോഡ്, എടചൊവ്വ യു പി സ്കൂൾ, കനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. •  വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി മെയിൻ്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 വരെ കപ്പാറകുളം, കമ്പിതൂൺ, അലവിപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടും. •  തയ്യിൽ സെക്ഷൻ പരിധിയിൽ ജൂൺ 26 തിങ്കളാഴ്ച സിപ്കോസ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും നീർച്ചാൽ പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ മുതൽ ഉച്ച മൂന്ന് മണി വരെയും എമറാൾഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച രണ്ട് മണി മുതൽ മുതൽ വൈകീട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങ

സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. Crime News

കണ്ണൂർ: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. സെന്റ് തെരേസാസ് സ്കൂളിൽ സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കണ്ണൂർ ബർണ്ണശേരി സെന്റ് തെരേസ സ്‌കൂളിന് സമീപം താമസിക്കുന്ന സാം വെല്ലിങ്ടൺ (27) ആണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്. വ്യാജ രസീത് നൽകി സ്കൂൾ പി.ടി.എ ഭാരവാഹിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. രണ്ടു കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകാമെന്ന് പറഞ്ഞ് പല തവണകളായി 1,35,000 രൂപയാണ് തട്ടിയെടുത്തത്. മേയ് മുതൽ ജൂൺ അഞ്ചുവരെ പല തവണകളായി പണം തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം പി.ടി.എ ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത കണ്ണൂർ സിറ്റി പൊലീസാണ്   പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പ്ലസ്സ് വൺ രണ്ടാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. Newsofkeralam

Image
   പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 26 ന് രാവിലെ 10 മണി മുതൽ ജൂൺ 21 വൈകിട്ട് 5 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് പ്രവേശന സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശന

പഴയ വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ പൊല്ലാപ്പാകും: വീണ്ടും ഓർമിപ്പിച്ചു മോട്ടോർ വാഹന വകുപ്പ്, ക്രിമിനൽ പ്രവർത്തനങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ ക്യാമറ എൻഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിർബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക.

Image
പഴയ വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ പൊല്ലാപ്പാകും: വീണ്ടും ഓർമിപ്പിച്ചു മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീണ്ടും ഓർമിപ്പിക്കുന്നത്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആർ.ടി.ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ക്രിമിനൽ പ്രവർത്തനങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ ക്യാമറ എൻഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിർബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്? എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്

ജൂണ്‍ 25 ഞായറാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. Newsofkeralam

Image
കാസർക്കോട് :  110 കെ.വി മൈലാട്ടി - വിദ്യാനഗര്‍ ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 25) ഞായറാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ 110 കെ.വി സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ.വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അധ്യാപക ഒഴിവുകൾ. Job

Image
അധ്യാപക ഒഴിവ് മഞ്ചേശ്വരം ജി.പി.എം ഗവ.കോളേജില്‍ നടപ്പ് അധ്യയന വര്‍ഷം താത്ക്കാലിക അധ്യപാക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങൡ യു.ജി.സി നെറ്റ്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തീയതി, വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ജൂലൈ 5ന് രാവിലെ 11ന് ഇംഗ്ലീഷ്, ജൂലൈ 6ന് രാവിലെ 10.30ന് കൊമേഴ്‌സ് വിഷയത്തിലും അഭിമുഖം നടത്തും. ഫോണ്‍ 9188900214. അധ്യാപക ഒഴിവ് കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസില്‍ താത്ക്കാലിക അറബിക് അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 27ന് രാവിലെ 10.30ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ കൃത്യസമയത്ത് എത്തണം. ഫോണ്‍ 04998 278985. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

'ഇഞ്ചി മിഠായി' എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ; അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. Newsofkeralam

Image
ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം) നെയാണ് എക്സൈസ് ഇന്റലിജൻസും എറണാകുളം ടൗൺ റേഞ്ചും ചേർന്ന് കാക്കനാട് തുതിയൂരിൽ നിന്ന് പിടികൂടിയത്. അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 60 ചെറു പാക്കറ്റുകളിലാക്കിയ നിലയിൽ ആകെ 8.5 ഗ്രാം ബ്രൗൺ ഷുഗറാണ് കണ്ടെടുത്തത്. "ഇഞ്ചി മിഠായി" എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. ഒഡീഷയിൽ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം കച്ചവടം നടത്തുന്നു എന്ന വ്യാജേന ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു.  കാക്കനാട് തുതിയൂരിലെ ആദർശ സ്കൂളിന് അടുത്ത് തോട്ടപ്പാട്ട് റോഡിലുള്ള ഇയാളുടെ താമസ സ്ഥലത്ത് സ്ഥിരമായി യുവതി യുവാക്കൾ വന്ന് പോകുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് സിറ്റി മെട്രോ ഷാഡോ ടീമും എറണാകുളം ഇന്റലിജൻസ് വിഭാഗവും വേഷം മാറി ചെന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ചാണ് അറസ്റ്റ് നടത്തിയത്. ഇതിനിടെ അപകടം മണത്ത മന്ദി റാം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. തുടർന്ന് ഇയാളുടെ

കോൺഗ്രസ് പ്രവർത്തകർ ജീവൻ കൊടുത്തും സുധാകരനെ സംരക്ഷിക്കും: അഡ്വ.മാർട്ടിൻ ജോർജ്ജ്; കള്ളകേസുകളില്‍ കുടുക്കി കേരളത്തിലെ പ്രതിപക്ഷത്തെ തകര്‍ക്കാമെന്ന പിണറായി വിജയന്റെയും കൂട്ടരുടെയും വ്യാമോഹം വിലപ്പോവില്ലെന്ന് ഡിസിസി പ്രസിഡന്റ്. Newsofkeralam

Image
കണ്ണൂര്‍: കള്ളകേസുകളില്‍ കുടുക്കി കേരളത്തിലെ പ്രതിപക്ഷത്തെ തകര്‍ക്കാമെന്ന പിണറായി വിജയന്റെയും കൂട്ടരുടെയും വ്യാമോഹം വിലപ്പോവില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കെ പി സിസി പ്രസിഡന്റ് കെ സുധാകരന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇതിലും വലിയ വെല്ലുവിളികളെ അതിജീവിച്ച നേതാവാണ് കെ സുധാകരന്‍, കെ സുധാകരന്റെ വ്യക്തിത്വം തകര്‍ത്ത് രാഷ്ട്രീയമായി ഇല്ലാതാക്കാമെന്ന് കരുതേണ്ട, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്തും സംരക്ഷിച്ച ചരിത്രമാണ് കെ സുധാകരനെന്ന നേതാവിനുള്ളതെന്ന് സിപിഎം മറക്കേണ്ട. അത് ഇനിയും തുടരും. അഴിമതി ആരോപണങ്ങളിലും കമ്മീഷന്‍ ഇടപാടുകളിലും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും മാഫിയ ഇടപാടുകളിലും കളങ്കപ്പെട്ടു നില്‍ക്കുന്ന സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് സുധാകരനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ആവശ്യമില്ല. കണ്ണൂരില്‍ അധോലോക ഇടപാടുകാരില്‍ നിന്ന് കമ്മീഷന്‍ പറ്റുന്ന സിപിഎം നേതാക്കള്‍ക്ക് സുധാകരനെതിരെ സംസാരിക്കാൻ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്. തുടര്‍ ഭരണത്തിന്റെ മറവില്‍ കിട്ടുന്നതെല്ലാം കൈയ്യിട്ടു