സ്കൂട്ടിയിൽ കടത്തുകയായിരുന്ന എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. Lahari hunt
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൻ കഞ്ചാവ് വേട്ട. കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർക്കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഹോസ്ദുർഗ് എസ്ഐ സതീശനും സംഘവും ഇന്നലെ പുലർച്ചെ 2.30 മണിക്ക് കാഞ്ഞങ്ങാട് വെച്ച് നടത്തിയ പരിശോധനയിൽ ആണ് കെഎൽ 14 എ ബി 719 നമ്പർ സ്കൂട്ടിയിൽ എട്ടു കിലോ കഞ്ചാവു കടത്തുകയായിരുന്ന രണ്ടുപേരെ പിടികൂടിയത്. മംഗൽപാടി ബന്ദിയോട് സ്വദേശികളായ തവക്കൽ കോട്ടേജിൽ അഷ്റഫ് അലി.(35), ആരിഫ് മൻസിൽ മുഹമ്മദ് ഹാരിസ് (25) എന്നിവരാണ് പിടിയിലായത്. പോലീസ് സംഘത്തിൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡിൽ പെട്ട അബുബക്കർ കല്ലായി, നികേഷ് എന്നിവരും ഉണ്ടായിരുന്നു.
Comments