'സ്നേഹ സല്ലാപം' സ്നേഹാദരവും അനുമോദനവും സംഘടിപ്പിച്ചു. Newsofkeralam






കണ്ണൂർ സിറ്റി: നവ മാധ്യമ കൂട്ടായ്മയായ 'സ്നേഹ സല്ലാപം' സ്നേഹാദരവും അനുമോദനവും  എന്ന പ്രോഗ്രാമിലൂടെ വിദ്യാഭ്യാസ സാമൂഹിക മേഖലയിലും ജീവകാരുണ്യ രംഗത്തും വിവിധ കായിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും എസ് എസ് എൽ സി, +2 വിജയികൾക്കുള്ള അനുമോദനവും, കുട്ടികളുടെ ഫാൻസി ഡ്രസ്, ഒപ്പന, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും കണ്ണൂർ മുസ്ലിം ജമാത്ത് ഹാളിൽ നടത്തി,
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ - ശാസ്ത്ര മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രൊഫസർ ഡോ. ഖലീൽ ചൊവ്വ, അമർഷാൻ ഫൗണ്ടേഷൻ ഡയരക്ടറും ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായ അമർഷാൻ, സാമൂഹ്യ സേവന രംഗത്തെ നിശബ്ദ പ്രവർത്തകൻ എസ് ഫൈസൽ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും,
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നൗഫൽ ഗുരുക്കൾ, വനിതാ സല്ലാപം കേന്ദ്രീകരിച്ചു ഖുർആൻ ക്ലാസ്സിനു നേതൃത്വം വഹിക്കുന്ന കെ മുജീബ ടീച്ചർ എന്നിവർക്ക് സ്നേഹോപഹാരവും നല്കുകയും ചെയ്തു, ചടങ്ങിന് കൂട്ടായ്മയുടെ ഫൗണ്ടറും ചീഫ് അഡ്മിനുമായ അബു അൽമാസ് അധ്യക്ഷത വഹിച്ചു, ചെയർമാൻ റഫീഖ് കളത്തിൽ, ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക്, അഷ്‌റഫ് ബംഗാളി മുഹല്ല തുടങ്ങിയവർ സംസാരിച്ചു, ചീഫ് അഡ്മിൻ എം സി മുഹമ്മദ് ഷബീർ സ്വാഗതവും ഷറഫു മൈലാഞ്ചി നന്ദിയും പറഞ്ഞു, അഡ്മിന്മാരായ പി എം റയീസ്, ഷഹനാസ് ഷറഫു, ഖദീജ ടീച്ചർ, ഷഹബാസ് ടീച്ചർ, ഫൗസിയ നിസാർ, തുടങ്ങിയവർ നേതൃത്വം നല്കി. അപകടത്തിൽ പെട്ട് അരക്ക് താഴെ തളർന്ന് പോയ യുവതിക്ക് വേണ്ടി 88,000 രൂപയോളം വിലവരുന്ന ഇലക്ട്രിക് വീൽ ചെയർ അമർഷാനിൽ നിന്നും എക്സി. മെമ്പർ അബുഷാം ഏറ്റുവാങ്ങി, എക്സിക്വീട്ടിവംഗങ്ങളായ ടി എം ഇർഷാദ്, കെ റാസിഖ്, റിസ്വാൻ, അദിനാൻ, ടി റാഷിദ്, ഇഖ്ബാൽ പൂക്കുണ്ട്, എ ആശിഖ്, ഷമൽ, സകീർ ബൈത്ത, നിസാർ സൂപ്പിയാർ, ആഷിഖ് കെ വി, അഷ്‌റഫ് കെ വി, ജമാൽ സിറ്റി, ഷംസ് പൂങ്കാവനം, ഹഷ്‌ഹാഷ്‌ , സി എച്ച് ഖലീൽ, വി പി നിയാസ്, റഫീഖ് തുർക്കി, കെ ഷബീർ, ഷബീർ കുഞ്ഞിപ്പള്ളി, റുബീന റഹീം, നസറി റഹ്മാൻ, സുബൈദ റഷീദ്, റാസിയ, ജസ്മിന ആഷിഖ്, റനീഷ, ശർഫാന തുടങ്ങിയവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. തുടർന്ന് നാസർ മൈലാഞ്ചി ടീമിൻ്റെ ഇശൽ സന്ധ്യയും, വിവിധ മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023