കത്തി കാണിച്ച് വയോധികയുടെ സ്വർണ്ണ മാല പിടിച്ചുപറിച്ച കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. Kochi police arrested







കൊച്ചി : മട്ടാഞ്ചേരി കൂവപ്പാടത്തുള്ള വയോധികയെ ദേഹോപദ്രവം ഏല്പിച്ച ശേഷം കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന 5 പവന്റെ സ്വർണമാലയും ലോക്കറ്റും കവർന്ന് കടന്നു കളഞ്ഞ കേസ്സിലെ പ്രതിയായ ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ശ്യാംകുമാർ (33 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23 ന് ഉച്ചക്ക് 12.00 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന സമയം പ്രായമായ സ്ത്രീ വീട്ടിൽ ഒറ്റക്കാണെന്ന് മനസ്സിലാക്കിയാണ് പ്രതി കവർച്ച നടത്തിയത്. സംഭവം നടന്ന ശേഷം വയോധിക മകനെ വിളിച്ചറിയിക്കുകയും മകൻ പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ആ സമയത്തിനുള്ളിൽ കടന്നു കളഞ്ഞ പ്രതിയെ പോലീസ് തിരഞ്ഞെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് മട്ടാഞ്ചേരി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണറുടെ കീഴിൽ പ്രത്യോക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരവെ കൊല്ലം കടക്കൽ പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള കുറ്റകൃത്യത്തിനു ശ്യംകുമാറിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ പ്രതി മട്ടാഞ്ചേരിയിൽ വയോധികയുടെ മാല കവർന്നത് ഇയാൾ തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു. ഇയാൾ കൊച്ചിയിൽ കേബിൾ ടിവിയുടെ ജോലി ചെയ്തു വരികയെയാണ് ഈ കുറ്റകൃത്യം നടത്തിയത്. മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്ത് ഇയാൾ മാല വിറ്റ കൊല്ലത്തുള്ള ജുവല്ലറിയിൽ നിന്നും സ്വർണമാല കണ്ടെടുക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023