കണ്ണൂർ ജില്ലാ പോലീസിന്റെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ലഹരിവിരുദ്ധ മഹാ റാലി സംഘടിപ്പിച്ചു. Lahari rally kannur news
കണ്ണൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസിന്റെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ലഹരിവിരുദ്ധ മഹാ റാലി സംഘടിപ്പിച്ചു. കണ്ണൂർ എസ് എൻ പാർക്ക് പരിസരത്തുനിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി മുനീശ്വരൻ കോവിൽ, പഴയബസ് സ്റ്റാൻഡ് വഴി കടന്നുവന്ന് പോലീസ് മൈതാനത്ത് അവസാനിച്ചു. സമാപന സമ്മേളനം കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘടനം ചെയ്തു. ഫെറാ പ്രസിഡണ്ട് ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. അഴീക്കോട് എംഎൽഎ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
Comments