പള്ളിക്കുന്നിൽ വെച്ചു പോലീസിനെ കണ്ട് റിവേഴ്സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇന്നോവ കാറിൽ നിന്നും ആയിരം ലിറ്ററ്റോളം സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് കർണാടക - കേരള അതിർത്തിയിൽ നിന്നും സഹസികമായി പിടികൂടി; പിടിയിലായത് 20 വർഷമായി കർണാടക കേരള അതിർത്തി വഴി സ്പിരിറ്റ് കടത്തിലെ പ്രധാനി. Crime news kannur
കണ്ണൂർ : ഇന്നോവ കാറിൽ നിന്നും ആയിരം ലിറ്ററ്റോളം സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.പോലീസിനെ കണ്ട് റിവേഴ്സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇന്നോവ കാറിൽ നിന്നും ആയിരം ലിറ്ററ്റോളം സ്പിരിറ്റ് പിടികൂടിയ കേസിലാണ് പ്രതികളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. 20 വർഷമായി കർണാടക കേരള അതിർത്തി വഴി സ്പിരിറ്റ് കടത്തിലെ പ്രധാനിയായ കാസർക്കോട് മഞ്ചേശ്വരം കുഞ്ചത്തൂർ ശാരദ നിവാസിൽ കെ. അരവിന്ദ് (45), ഇയാളുടെ ഡ്രൈവറും സഹായിയുമായ തൃശൂർ തെക്കേ പൊന്നിയൂർ അറക്ക പറമ്പിൽ ഹൗസിൽ എഎച്ച് ആൻസിഫ് (36) എന്നിവരെയാണ് കർണാടക - കേരള അതിർത്തിയിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് സഹസികമായി പിടിക്കൂടിയത്. 'ഓപ്പറേഷൻ ക്ലീൻ കണ്ണൂർ ' പരിശോധനയുടെ ഭാഗമായി ഈ മാസം 19ന് നടത്തിയ പട്രോളിങ്ങിലാണ് 1000 ലിറ്ററിനോളം സ്പിരിറ്റ് പിടികൂടിയത്. പള്ളിക്കുന്ന് ശ്രീപുരം സ്കൂൾ സമീപം പോലീസ് പരിശോധന കണ്ടു വാഹനം റിവേഴ്‌സ് എടുത്തു രക്ഷപെടാൻ ശ്രമിച്ച കർണാടക രെജിസ്ട്രേഷൻ ഇന്നോവ കാറിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. കാസർക്കോട്,കണ്ണൂർ, വയനാട്, തൃശൂർ എന്നെ ജില്ലകളിൽ മദ്യം സ്പിരിറ്റ് കടത്തു കേസുകൾ ഉണ്ട്.കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനു മോഹൻ , എസ്ഐ സിഎച്ച് നസീബ് എഎസ്ഐമാരായ അജയൻ, രഞ്ജിത്ത്, ഷാജി, നാസർ എസ്.സി.പി.ഒ മാരായ രാജേഷ്, ഷിനോജ്, റമീസ്, ബാബുമണി എന്നിവരും അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
Comments