കോൺഗ്രസ് പ്രവർത്തകർ ജീവൻ കൊടുത്തും സുധാകരനെ സംരക്ഷിക്കും: അഡ്വ.മാർട്ടിൻ ജോർജ്ജ്; കള്ളകേസുകളില്‍ കുടുക്കി കേരളത്തിലെ പ്രതിപക്ഷത്തെ തകര്‍ക്കാമെന്ന പിണറായി വിജയന്റെയും കൂട്ടരുടെയും വ്യാമോഹം വിലപ്പോവില്ലെന്ന് ഡിസിസി പ്രസിഡന്റ്. Newsofkeralam
കണ്ണൂര്‍: കള്ളകേസുകളില്‍ കുടുക്കി കേരളത്തിലെ പ്രതിപക്ഷത്തെ തകര്‍ക്കാമെന്ന പിണറായി വിജയന്റെയും കൂട്ടരുടെയും വ്യാമോഹം വിലപ്പോവില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കെ പി സിസി പ്രസിഡന്റ് കെ സുധാകരന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലും വലിയ വെല്ലുവിളികളെ അതിജീവിച്ച നേതാവാണ് കെ സുധാകരന്‍, കെ സുധാകരന്റെ വ്യക്തിത്വം തകര്‍ത്ത് രാഷ്ട്രീയമായി ഇല്ലാതാക്കാമെന്ന് കരുതേണ്ട, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്തും സംരക്ഷിച്ച ചരിത്രമാണ് കെ സുധാകരനെന്ന നേതാവിനുള്ളതെന്ന് സിപിഎം മറക്കേണ്ട. അത് ഇനിയും തുടരും. അഴിമതി ആരോപണങ്ങളിലും കമ്മീഷന്‍ ഇടപാടുകളിലും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും മാഫിയ ഇടപാടുകളിലും കളങ്കപ്പെട്ടു നില്‍ക്കുന്ന സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് സുധാകരനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ആവശ്യമില്ല. കണ്ണൂരില്‍ അധോലോക ഇടപാടുകാരില്‍ നിന്ന് കമ്മീഷന്‍ പറ്റുന്ന സിപിഎം നേതാക്കള്‍ക്ക് സുധാകരനെതിരെ സംസാരിക്കാൻ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്. തുടര്‍ ഭരണത്തിന്റെ മറവില്‍ കിട്ടുന്നതെല്ലാം കൈയ്യിട്ടുവാരി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം നേതൃത്വം വിവാദങ്ങളില്‍ നിന്നും വഴിതിരിച്ച് വിടാന്‍ നടത്തുന്ന നാടകങ്ങള്‍ പൊതു സമൂഹം തിരിച്ചറിയും കെ സുധാകരന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി നിലകൊള്ളുമെന്നും രാഷ്ട്രീയമായി അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കള്ളകേസില്‍ കുടുക്കി സുധാകരനെ ജയിലിലടക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും കള്ളന്‍മാര്‍ക്കും കൊലയാളികള്‍ക്കും വ്യാജന്‍മാര്‍ക്കും തണലേകുന്ന പോലീസാണ് സംസ്ഥാനത്തുള്ളത്. ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ മറച്ച് വെക്കുന്നതിന് വേണ്ടിയുള്ള എല്ലാ കുല്‍സിത നീക്കങ്ങളും ചെറുക്കുമെന്ന് മാര്‍ട്ടിന്‍ ജോർജ് പറഞ്ഞു. നെഹ്‌റു സ്തൂപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി .പ്രവർത്തകർ കാൽടെക്സ് ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു .നേതാക്കളായ വി എ നാരായണൻ ,അഡ്വ സജീവ് ജോസഫ് എം എൽ എ ,അഡ്വ .ടി ഒ മോഹനൻ ,പി ടി മാത്യു ,സജീവ് മാറോളി ,ചന്ദ്രൻ തില്ലങ്കേരി , വി രാധാകൃഷ്ണൻ മാസ്റ്റർ ,രാജീവൻ എളയാവൂർ ,എം പി ഉണ്ണികൃഷ്ണൻ, കെ പ്രമോദ് ,സുരേഷ് ബാബു എളയാവൂർ ,രജനി രമാനന്ദ് ,സി ടി സജിത്ത് , അഡ്വ . റഷീദ് കവ്വായി , എ പി നാരായണൻ ,റിജിൽ മാകുറ്റി , അഡ്വ .വി പി അബ്ദുൽ റഷീദ് , കെ പി സാജു,സി ടി ഗിരിജ, ശ്രീജ മഠത്തിൽ , എം കെ മോഹനൻ ,അജിത്ത് മാട്ടൂൽ ,മാധവൻ മാസ്റ്റർ , ടി ജയകൃഷ്ണൻ ,ബൈജു മാസ്റ്റർ , കൂക്കിരി രാഗേഷ്, മധുസൂദനൻ എരമം , കായക്കുൽ രാഹുൽ ,ലക്ഷമണൻ തുണ്ടിക്കൊത്ത് ,ജയരാജ് കെ ,സരസ്വതി പി കെ , സുദീപ് ജെയിംസ് ,കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി , തുടങ്ങിയവർ പങ്കെടുത്തു.
Comments