സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. Crime News
കണ്ണൂർ: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. സെന്റ് തെരേസാസ് സ്കൂളിൽ സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കണ്ണൂർ ബർണ്ണശേരി സെന്റ് തെരേസ സ്കൂളിന് സമീപം താമസിക്കുന്ന സാം വെല്ലിങ്ടൺ (27) ആണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്. വ്യാജ രസീത് നൽകി സ്കൂൾ പി.ടി.എ ഭാരവാഹിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. രണ്ടു കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകാമെന്ന് പറഞ്ഞ് പല തവണകളായി 1,35,000 രൂപയാണ് തട്ടിയെടുത്തത്. മേയ് മുതൽ ജൂൺ അഞ്ചുവരെ പല തവണകളായി പണം തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം പി.ടി.എ ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത കണ്ണൂർ സിറ്റി പൊലീസാണ്
പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Comments