കണ്ണൂരിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി. Newsofkeralam
കണ്ണൂർ : കണ്ണൂരിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തെ കണ്ണൂർ എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനുകോയില്യത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. 2.949 ഗ്രാം കൈവശം വെച്ച് കൈകാര്യം ചെയ്തതിനാണ് കല്ല്യാശ്ശേരി സ്വദേശികളായായ മുഹമ്മദ് ഷാനിഫ്, രജീഷ് എം, ഇരിക്കൂർ സ്വദേശി ഇസ്മയിൽ വി.വി എന്നിവർക്കെതിരെ കേസ് എടുത്തത്. മയക്കുമരുന്ന് വിതരണത്തിനായി കണ്ണൂരിലെത്തിയ ഇവരെ അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഒന്നാം പ്രതി മുഹമ്മദ് ഷാനിഫ് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതിനാൽ തത്സമയം അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കിയ രണ്ടും മൂന്നും പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ബിജു സി കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, റിഷാദ് സി എച്, സജിത്ത് എം, ഗണേഷ് ബാബു, നിഖിൽ പി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈമ കെ വി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Comments