യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. Newsofkeralam
കാഞ്ഞങ്ങാട് : നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ എരിക്കുളം നാര എന്ന സ്ഥലത്തു താമസിക്കുന്ന 35 വയസുള്ള ഷീബ എന്ന സ്ത്രീ തുങ്ങി മരിക്കാൻ കാരണം ഭർത്താവിന്റെ ശാരീരികവും മനസിലാവും ആയ പീഡനം മൂലവും ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് നീലേശ്വരം എരിക്കുളം എമ്പക്കൽ ഹൌസിൽ ജയൻ എന്ന ജയപ്രകാശ് ആണ് ഇൻസ്പെക്ടർ പ്രേം സദൻ,എസ്ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ഷീബ തൂങ്ങി മരിക്കാൻ കാരണം ഭർത്താവിന്റെ പീഡനം ആണെന്ന് ചൂണ്ടിക്കാട്ടി അമ്മ നളിനി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർക്കു പരാതി നൽകിയിരുന്നു
Comments