Posts

Showing posts from June, 2024

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി.

Image
  ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തിയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വള്ളം എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

Image
കേന്ദ്ര - സംസ്ഥാന കാലാവസ്ഥ വകുപ്പുകളുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിന് പോയതിനെ തുടര്‍ന്ന് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ റോയല്‍ എന്ന വള്ളവും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ ചേറ്റുവ വടക്ക് പടിഞ്ഞാറ് കടലില്‍ കുടുങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശി അലി അഹമ്മദിന്റെ ഉടമസ്ഥതയിലുളള വള്ളവും 40 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷിച്ചത്. രാവിലെ 06.45 മണിയോടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എം ഷൈബു എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ സി.പി.ഒ ബിബിന്‍, സീ റെസ്‌ക്യൂ ഗാര്‍ഡായ പ്രമോദ,് ബോട്ട് സ്രാങ്ക് റസാക്ക്, എഞ്ചിന്‍ ഡ്രൈവര്‍ റഷീദ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ടു ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24

കാവലായി കാക്കി, രക്ഷിക്കാനായത് ഒരു ജീവൻ.

Image
പാലക്കാട്‌ : ഇന്നലെ രാത്രി 12 മണിയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ ഗ്രേഡ് എസ്. ഐ ഉമ്മർ, എസ്.സി.പി.ഒമാരായ സുർജിത്, ദിജേഷ് എന്നിവർ എരിമയൂർ തൊട്ടുപാലത്ത് വെച്ച് ഹൈവേയിലൂടെ ആലത്തൂർ ഭാഗത്തേക് നടന്നു പോവുകയായിരുന്ന തൃശൂർ സ്വദേശി സലേഷ് (40) എന്നാളെ ചോദ്യം ചെയ്തതിൽ ഇയാളുടെ പേഴ്സ് പരിശോധിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരണക്കുറിപ്പ് എഴുതി വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് എന്ന് അറിയാൻ കഴിഞ്ഞു. ഉടനെ അയാളിൽ നിന്നും ഭാര്യയുടെ ഫോൺ നമ്പർ വാങ്ങി വിവരം അന്വേഷിച്ചതിൽ. തൻ്റെ ഭർത്താവിനെ കാണാത്തതിന് ഒല്ലൂർ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട് എന്നും കേസ് എടുത്തിട്ടുണ്ട് എന്നും അറിയാൻ സാധിച്ചു. ഒല്ലൂർ സ്റ്റേഷനിൽ വിളിച്ചു അന്വേഷിച്ചതിൽ സലേഷ് മിസ്സ്‌ ആയതിന് കേസ് എടുത്തിട്ടുള്ള വിവരം അറിയുകയും ഇയാളെ കണ്ടു കിട്ടിയവിവരം അറിയിക്കുകയും സലേഷിന് ഭക്ഷണം വാങ്ങി കൊടുത്തശേഷം ആലത്തൂർ താലൂക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. പിന്നീട് ഒല്ലൂർ പോലീസ് സലീഷിൻ്റെ ബന്ധുക്കളോടൊപ്പം എത്തി അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു. ഗ്രേഡ് എസ്. ഐ ഉമ്മർ, എസ്.സി.പി.ഒമാരായ സ

ടി പി ചന്ദ്രശേഖരൻ്റെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള കള്ളക്കളി പുറത്തു വന്നപ്പോൾ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്; സ്വര്‍ണകടത്തു, കൊട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്നും അഡ്വ. മാർട്ടിൻ ജോർജ്. Kannur news

Image
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ്റെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള കള്ളക്കളി പുറത്തു വന്നപ്പോൾ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ താല്‍കാലിക ചുമതല വഹിച്ച കെ.എസ്.ശ്രീജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത നടപടി തികച്ചും ബാലിശമാണ് . പ്രതിപക്ഷം നിയമസഭയില്‍ സബ് മിഷനായി ഉന്നയിക്കുന്നതിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്പെന്‍ഷന്‍ വിവരം പുറത്തുവിട്ടത് നാടകമാണ്.   ഇരുപത് വര്‍ഷത്തേക്ക് ശിക്ഷാ ഇളവിന് പരിഗണിക്കുക പോലും ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട കൊലയാളികളെ ശിക്ഷാ ഇളവിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉൾപ്പെടുത്തിയത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. സംഭവം വിവാദമായപ്പോൾ കുറ്റം മുഴുവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ്. ആഭ്യന്തര വകുപ്പ് തയാറാക്കിയ മാനദണ്ഡ പ്രകാരമാണ് നടപടിയെന്ന് ജയിലധികാരികൾ രേഖാമൂലം മറുപടി നല്‍കിയതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ശിക്ഷാ ഇളവ

ശിക്ഷാ ഇളവിനുള്ള ശിപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. 27 june .

Image
ശിക്ഷാ ഇളവിനുള്ള ശിപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മഞ്ചേരിയിൽ നിന്നും ആലുവയിലേക്ക് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവെ 48.2 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.

Image
മഞ്ചേരിയിൽ 48.2 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. മഞ്ചേരിയിൽ നിന്നും ആലുവയിലേക്ക് കാറിൽ കടത്താൻ കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് ആനക്കയം ചേപ്പൂർ സ്വദേശി മുഹമ്മദലി ശിഹാബുദ്ദീൻ പിടിയിലായത്.ഇയാളുടെ സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് അവർക്കായുള്ള അന്വേഷണം ആരംഭിച്ചു. കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്.  മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫൽ, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർ കെ.പ്രദീപ് കുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ് ) കെ. എസ് അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, അരുൺ പറോൽ, സച്ചിൻ ദാസ് . വി മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (g) ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സതീഷ് ടി. കെ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് ബാബു, ഷബീർ മൈത്ര, ടി സുനീർ, ടി ശ്രീജിത്ത് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ആതിര, ര

വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ സംഘടന ഭാരവാഹികളുടെ യോഗം ചേർന്നു; ശക്തമായ നിയമ നടപടികൾക്ക് പുറമേ, സൈബർ ലോകത്ത് നിലനിൽക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. Kannur city police

Image
കണ്ണൂർ : വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ സംഘടന ഭാരവാഹികളുടെ യോഗം ചേർന്നു. വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി വിവിധ സംഘടന ഭാരവാഹികളെ ഉൾപ്പെടുത്തി നടത്തിയ യോഗം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിൽ വെച്ച് ചേർന്നു. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ്,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മലബാർ കാൻസർ കെയർ സൊസൈറ്റി, എടച്ചേരി റസിഡൻസ് അസോസിയേഷൻ, എഫ് ഇ ആർ എ, കാനറാ ബാങ്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ, കെ എസ് ഇ ബി, ഓൾ ഇന്ത്യാ ബാങ്ക് എംബ്ലോയീസ് അസോസിയേഷൻ, അംബിക റോഡ് റെസിഡൻസ് അസോസിയേഷൻ, ജയ് ജവാൻ റോഡ് റെസിഡൻസ് അസോസിയേഷൻ എന്നി സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ശക്തമായ നിയമ നടപടികൾക്ക് പുറമേ, സൈബർ ലോകത്ത് നിലനിൽക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അതിനാൽ വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഉൾപ്പെടെ ബോധവൽകരണ പരിപാടികൾ പ്രാദേശിക തലത്തിൽ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ബഹുമതിക്ക് അർഹനായി കണ്ണൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌.

Image
തിരുവനന്തപുരം / കണ്ണൂർ : നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ബഹുമതിക്ക് അർഹനായി കണ്ണൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌.  മിനിസ്ട്രി ഓഫ് ഹോം അഫെയർസ് , ഗവണ്മെറ്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യുടെ അവാർഡിന് അർഹനായി കണ്ണൂർ സിറ്റി പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടറായ സന്തോഷ്‌ പി.കെ .  മികച്ച പോലീസിംഗിനായി സമഗ്രവും സംയോജിതവുമായ ഒരു സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ കീഴിലുള്ള പദ്ധതിയാണ് ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്കും സിസ്റ്റങ്ങളും (CCTNS) , ഇൻറർ ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും (ICJS). രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളെ സംയോജിപ്പിച്ച് രാജ്യവ്യാപകമായി ഓൺലൈൻ ട്രാക്കിംഗ് സംവിധാനം ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ പ്രവർത്തനം മികവുറ്റ രീതിയിലേക്ക് ഉയർത്തുന്നതിനായി നടത്തിയ പ്രവർത്തനമാണ് ബഹുമതിക്ക് അർഹനാക്കിയത്. 2022 -2023 കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളാണ് അംഗീകാരത്തിനായി വിലയിരുത്തിയത്. പ്രശംസപത്രവും മെമൊന്റോയും കഴിഞ്ഞ ജൂൺ 15 ന് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ഡോ ഷ

ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (27.06.2024) അവധി.

Image
 കണ്ണൂർ : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (27/06/2024) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27/06/2024) അവധി; മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Image
കൊച്ചി : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2024 ജൂൺ 27) അവധി അനുവദിച്ചതായി ജില്ലാ കളക്ടർ. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് വൻ ലഹരി വേട്ട: പോലീസ് നടത്തിയ വാഹന പരിശോധനയിൽ 141 ഓളം ഗ്രാം എംഡിഎംഎ യുമായി യുവതി അടക്കം നാലു പേർ പിടിയിൽ.

Image
കോഴിക്കോട് : ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് വൻ ലഹരി വേട്ട: പോലീസ് നടത്തിയ വാഹന പരിശോധനയിൽ 141 ഓളം ഗ്രാം എംഡിഎംഎ യുമായി യുവതി അടക്കം 4 പേരെ എസ് ഐ സനീത് സി യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസ് പിടി കൂടി. അബിൻ പാറമ്മൽ( 29) അർജുൻ ഒളവണ്ണ (24) അരുൺ മണക്കടവ് (19) പാലക്കാട് സ്വദേശി പ്രസീദ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ ആയ അബിൻ പന്തീരങ്കാവ് ഒളവണ്ണ പ്രദേശങ്ങളിൽ എംഡിഎം എ വിൽപ്പന നടത്തുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു . ഇവർ എംഡിഎംഎ വാങ്ങിക്കുവാൻ പോയ വാഹനം കർണാടകയിൽ വെച്ച് അപകടത്തിൽ പെടുകയും വാഹനം അവിടെ നിർത്തി പകരം നാട്ടിലുള്ള സുഹൃത്തിന്റെ ഇന്നോവ കാർവരുത്തി ബാംഗ്ലൂരിൽ പോയി എംഡിഎംഎ വാങ്ങി വരുന്ന വഴി അപകടത്തിൽപ്പെട്ട കാർ കെട്ടിവലിച്ച് കൊണ്ടുവരുന്ന വഴി പതിമംഗലം ഭാഗത്ത് നിന്നാണ് കുന്ദമംഗലം പോലീസ് പിടി കൂടിയത്. ഇന്ന് ലഹരി വിരുദ്ധ ദിനമായതിനാൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി പോലീസ് വ്യാപകമായ പരിശോധനയാണ് നടത്തിവരുന്നത് ഇന്നലെ 14 ഗ്രാമോളം ബ്രൗൺ ഷുഗറുമായി ഫറോക്ക് ഭാഗത്ത് നിന്ന് ഒരാളെ ഫറോക്ക് പോലീസ് പിടി കൂടിയിരുന്നു. പിടി കൂടിയ മയക്ക്മരുന്ന് എ

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

 ഇടുക്കി : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2024 ജൂൺ 27) അവധി. 26 june

Image
കോട്ടയം : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) അവധി പ്രഖ്യാപിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; നാളെ കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. 26 june

Image
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അടുത്ത 3 ദിവസം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരദേശ മേഖലയിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല എന്ന അറിയിപ്പും നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ മാഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നു. അതോടൊപ്പം പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മ

പുനരധിവാസ, ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ലഹരിക്കെതിരെയുള്ള ഊർജ്വസ്വലമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം: എക്‌സൈസ് മന്ത്രി; ലഹരിയുടെ പിടിയിൽ പെട്ടാൽ തിരികെ നടക്കാനാവില്ല. തുടങ്ങിയാൽ നിയന്ത്രിക്കാനും നിർത്താനും കഴിയില്ല എന്നുള്ളത് അപകടകരമായ അവസ്ഥയിലേക്കെത്തിക്കും.

Image
പുനരധിവാസ, ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ലഹരിക്കെതിരെയുള്ള ഊർജ്വസ്വലമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് എക്‌സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരി പ്രതിരോധത്തിൽ പൊതുജനങ്ങളെ കൂടി ബോധവൽക്കരിക്കുകയും ഭാഗമാക്കുകയും ചെയ്യുന്നു. ചെറുപ്പത്തിലേ പിടി കൂടുക എന്നതാണ് ലഹരി മാഫിയയുടെ രീതി. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ വളരെ കരുതലോടെയും ജാഗ്രതയോടെയും ലഹരിയിൽ നിന്ന് അകലം പാലിക്കണം. മാനസികവും സാമൂഹികവുമായ കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്നത്. ലഹരിയുടെ പിടിയിൽ പെട്ടാൽ തിരികെ നടക്കാനാവില്ല. തുടങ്ങിയാൽ നിയന്ത്രിക്കാനും നിർത്താനും കഴിയില്ല എന്നുള്ളത് അപകടകരമായ അവസ്ഥയിലേക്കെത്തിക്കും. വിവേചന ബുദ്ധിയില്ലാത്ത ലോകത്തിലേക്ക് നയിക്കുന്ന എല്ലാ ലഹരികളെയും ഒഴിവാക്കണം. യഥാർത്ഥ ലഹരിയായി യാത്ര, വായന, സംഗീതമടക്കമുള്ളവ മാ

കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ റെഡി, ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. 26 june

Image
കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം ലഭ്യമാക്കുക. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുക. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയാണ് ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകൾക്കായി വനിതാ പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്. കേവലം പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യനിരക്കിലും പരിശീലനം നൽകാനും ആലോചിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പദ്ധതി സമർപ്പിക്കാൻ പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ ഡയറ്കടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ

വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി; മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി ആരംഭിക്കുന്ന കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു,

Image
വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിംഗ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. ഏത് പരിഷ്‌ക്കാരം വരുമ്പോഴും അതിനോട് ചില എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ഇത്തരം പരിഷ്‌കാരങ്ങളുടെ ഉദ്ദേശശുദ്ധി ബോധ്യപ്പെടുന്നതോടെ അവയെല്ലാം ഇല്ലാതായിത്തീരുമെന്നത് അനുഭവത്തിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡ്സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. കാരണം, ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടും ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചു

പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

Image
അതിശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ (ജൂൺ 27 വ്യാഴം ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കലക്ടര പ്രേം കൃഷ്ണൻ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8

സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എഞ്ചിനീയറും ഏജന്റും വിജിലൻസ് പിടിയിൽ.

Image
തൊടുപുഴ മുനിസിപ്പാലിറ്റി അസി.എഞ്ചിനീയർ അജി.സി.റ്റി-യും ഏജന്റായ റോഷനും എയ്ഡഡ് സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ് നെസ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഇന്നലെ (25.06.2024) വിജിലൻസ് പിടിയിലായി. തൊടുപുഴ ബി.റ്റി.എം. എൽ.പി സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂൾ മാനേജർ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസിൽ ചെല്ലുമ്പോഴും പല കാര്യങ്ങൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്നലെ മാനേജർ ഫോൺ മുഖാന്തിരം അജി.സി.റ്റി-യെ ബന്ധപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഇന്ന് (25.06.2024) ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. മാനേജർ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോൾ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാൽ മതിയെന്നും അറിയിച്ചു. തുടർന്ന് ഈ വിവരം വിജിലൻസിൽ റിപ്പോർട്ട് ചെയ്യുവാൻ സ്കൂൾ മാനേജർ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയും അഡ്മിനിസ്ട്രേറ്റർ ആ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. ബിജോ അലക്സാണ്ടറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇടുക്ക

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം. 26 june

   അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെയും, വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തൽ 26ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. രാവിലെ ഏഴ് മണിക്ക് ലഹരി വിരുദ്ധ സന്ദേശവുമായി തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലിയും, കൂട്ടയോട്ടവും എക്സൈസ് കമ്മീഷണർ മഹിപാൾ യാദവ് ഫ്ലാഗ് ഓഫ് ചെയ്യും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. 26 june

Image
കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.6.2024) അവധി. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി അവധി പ്രഖ്യാപിച്ചത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലഹരി മരുന്നുമായി യുവാവ് പിടിയിൽ.

Image
കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. നടാൽ വായനശാലക്ക് സമീപത്തെ കെ.ഷാനിദിനെ(33) യാണ് എസ്.ഐ. വി. ആർ. അരുണും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെ എടക്കാട് ആലിങ്കീൽ വെച്ചാണ് 7. 90ഗ്രാം മെത്താ ഫിറ്റാമിനുമായി യുവാവ് പോലീസ് പിടിയിലായത്. യുവാവ് സഞ്ചരിച്ച  സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി. 25 june

Image
• മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി • പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ് പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്സിൽ നടന്ന ചർച്ചയിൽ 15 വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അക്കാദമിക്സ് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത പ്രവേശന നടപടികൾ സ്വീകരിക്കും. മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയ്ഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണുള്ളത്. ഇപ്പോൾ ജില്ലയിൽ ഹയർ സെക്ക

സപ്ലൈകോ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും: മുഖ്യമന്ത്രി,സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി.

Image
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നൽകും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. സപ്ലൈകോയുടെ ചര

മലബാറിൽ പ്ലസ് വൺ സീറ്റുകളില്ലാതെ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ നോക്കുകുത്തികളായ് മാറുകയാണെന്ന് ആരോപിച്ച് ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു പ്രതിഷേധം; പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു നീക്കി.

Image
കണ്ണൂർ : മലബാറിൽ പ്ലസ് വൺ സീറ്റുകളില്ലാതെ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ നോക്കുകുത്തികളായ് മാറുകയാണെന്ന് ആരോപിച്ച് ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു പ്രതിഷേധം. കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന് ശേഷം കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുലിന്റെ നേതൃത്വത്തിൽ ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തത് നേരിയ ഉന്തും തള്ളുമുണ്ടാക്കി. പോലീസുകാരെ തള്ളിമാറ്റി പ്രവർത്തകർ ഡി ഡി ഇ ഓഫിസിന്റെ ഗേറ്റിനു മുന്നിലേക്ക് ഓടിക്കയറിയത് വാക്കേറ്റവും സംഘർഷത്തിനുമിടയാക്കി. ഏറെ നേരം പ്രതിരോധിച്ച് നിന്ന പ്രവർത്തകരെ പോലീസ് ബാലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ പ്രതിഷേധത്തിനിടെ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനം വിളിച്ച് പുതിയ ബാച്ചുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നത് കെ എസ്‌ യു നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ തുടർച്ചയാണെന്ന് കെ എസ് യു അവകാശപ്പെട്ടു. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,സംസ്ഥാന സമിതി അംഗം ആദർശ് മാങ്ങാട്ടിടം,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശ

മട്ടന്നൂർ മേഖലയിൽ പോലീസിന്റെ പരിശോധന.

Image
കണ്ണൂർ : മട്ടന്നൂർ മേഖലയിൽ പോലീസിന്റെ പരിശോധന. ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലിസിന്റെ പരിശോധന. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്. ആൾപ്പാർപ്പില്ലാത്ത വീടുകൾ, കാട് മൂടിയ ഇടങ്ങൾ, റബർ തോട്ടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ ബി. എസ് സജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. വായന്തോട്, പാറപ്പൊയിൽ, കാരാട്, കൂറ്റംമുക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തിയത്.     • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ കോർപ്പറേഷൻ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു; മേലേചൊവ്വ - മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭ്യമാക്കുന്നത്.

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക പൈപ് ലൈൻ വാതക വിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാവരും ഏറെ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു സംരംഭമാണ് ഇന്ന് തുടക്കം കുറിച്ചിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞതും നിയന്ത്രിതവുമായ പാചക വാതക വിതരണം പൈപ് ലൈൻ വഴി ആക്കുന്നത് ഓരോ കുടുംബത്തിനും ഉപകാര പ്രദമാണ്. കോർപ്പറേഷനിലെ എല്ലാ വീടുകളിലേക്കും പാചക വാതും എത്തിക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് മേയർ പറഞ്ഞു. മേലേചൊവ്വ - മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ PNG കണക്ഷൻ ലഭ്യമാക്കുന്നത്. കോർപ്പറേഷനിലെ 14-18,20,22&25 വാർഡുകളിൽ വരും ദിവസങ്ങളിൽ PNG വിതരണത്തിന് തുടക്കമാകും. ഈ വാർഡുകളിൽ ആയി ലഭ്യമായ 10842 രജിസ്ട്രേഷനുകളിലായി 5169 വീടുകളിലെ കണക്ഷനുകളിൽ പണികൾ നടന്നു കഴിഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ വികെ ശ്രീലത, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിയാദ

ജ്വല്ലറി ഉടമയിൽ നിന്ന് 14 ലക്ഷം തട്ടിയ സംഘത്തെ 24 മണിക്കൂറിനുള്ളിൽ സമർത്ഥമായി വലയിലാക്കി മട്ടന്നൂർ പോലീസ്.

Image
കണ്ണൂർ : ജ്വല്ലറി ഉടമയിൽ നിന്ന് 14 ലക്ഷം തട്ടിയ സംഘത്തെ 24 മണിക്കൂറിനുള്ളിൽ പിടികൂടി മട്ടന്നൂർ പോലീസ്. കണ്ണൂർ ഐശ്വര്യ ജ്വല്ലറി ഉടമ ദിനേശൻറ കൈയ്യിൽ നിന്ന് തന്ത്രപരമായി കബിളിപ്പിച്ച് സ്വർണ്ണം പണയം വെച്ചിരിക്കുന്ന മട്ടന്നൂർ എസ്ബിഐ ബേങ്കിൽ നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്ത നാൽവർ സംഘത്തെ 24 മണിക്കൂറിനുള്ളിൽ പിടികൂടി മട്ടന്നൂർ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. മട്ടന്നൂർ വെളിയമ്പ്ര പഴശ്ശി ഡാമിന് സമീപം മട്ടമ്മൽ റസാഖ് കെ. (38), കണ്ണൂർ പഴയങ്ങാടി ശിവായ് ഹൗസിൽ അഷറഫ് എന്ന് വിളിപേരുള്ള മുഹമ്മദ് റാഫി (60), ഉളിയിൽ പഠിക്കച്ചാൽ തൗഫീഖ് മൻസിൽ റഫീഖ് (39), ഭാര്യ റഹിയാനത്ത് (33) എന്നിവരെയാണ് പോലീസ് സമർത്ഥമായി വലയിലാക്കിയത്. പ്രതികൾ ലഭിച്ച 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ രീതിയിൽ നിരവധി കബിളിപ്പിക്കൽ നടത്തിയതായി ചോദ്യം ചെയ്യലിൽ മട്ടന്നൂർ ഇൻസ്‌പെക്ടർ സജൻ പറഞ്ഞു. ഭാര്യയെന്ന് പരിചയപ്പെടുത്തി പണം വാങ്ങുന്നത് റഹിയാനത്താണ്. ബാങ്കിനുള്ളിൽ ബന്ധുക്കൾ ഉണ്ട് അവർ കാണേണ്ട പുറത്തു നിന്നാൽ മതി എന്ന് പണം നല്കുന്ന വ്യക്തിയോട് പറഞ്ഞ ശേഷം പ

കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനെയും പിടികൂടി.

Image
കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനെയും പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ പപ്പനാസം മണൽമെടു തെരു രഞ്ചിത്താ (34) ണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. വാരം മതുക്കോത്തെ പി.വി സൂര്യൻ, വലിയന്നൂരിലെ ആനന്ദൻ എന്നിവരെയും കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ക്വാഡ് കോയമ്പത്തൂരിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാരായ ആർ.വിഷ്ണു, ശൈലേന്ദ്ര എന്നിവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Image
ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാരായ ആർ.വിഷ്ണു, ശൈലേന്ദ്ര എന്നിവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ജവാനായ ആർ.വിഷ്ണു തിരുവനന്തപുരം പാലോട് സ്വദേശിയാണ്. രണ്ട് ധീര ജവാന്മാരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം; രക്തം ശേഖരിക്കുന്നത് മുതൽ നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനം, ട്രയൽ റൺ വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി.

Image
സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. വെയിൻ ടു വെയിൻ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. ട്രയൽ റൺ വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രക്തം സൂക്ഷിക്കുന്നത് 2 മുതൽ 8 ഡിഗ്രി താപനിലയിലാണ്. ഈ താപനിലയിൽ നിന്നും കുറഞ്ഞാലോ കൂടിയാലോ രോഗിയുടെ ശരീരത്തിൽ റിയാക്ഷൻ ഉണ്ടാകും. ഈ സാങ്കേതികവിദ്യയിലൂടെ കൃത്യമായ താപനില നിരീക്ഷിക്കാൻ കഴിയുന്നു. ഇതിനായി ബ്ലഡ് ബാഗിൽ ആർ.എഫ്.ഐ.ഡി. (Radio Frequency Identification) ലേബൽ ഘടിപ്പിക്കുന്നു. ഇതിലൂടെ ആ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജ

ചിന്മയ വിദ്യാലയത്തെ കണ്ണൂരിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി വളർത്തിയതിൽ സുഗീത രാജൻ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.

Image
കണ്ണൂർ : കണ്ണൂർ ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പലും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കണ്ണൂർ തളാപ്പിലെ സുഗീത രാജന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം അറിയിച്ചു. ചിന്മയ വിദ്യാലയത്തെ കണ്ണൂരിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി വളർത്തിയതിൽ സുഗീത രാജൻ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി കുറിച്ചു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂക്കര സുമയ്യ നിവാസിൽ അബ്ദുൾ റഹീം പുത്തലോൺ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : കണ്ണൂക്കര സുമയ്യ നിവാസിൽ അബ്ദുൾ റഹീം പുത്തലോൺ (56) നിര്യാതനായി. പരേതരായ ഹമീദ് ആയിശാബി ദമ്പതികളുടെ മകനാണ്.  ഭാര്യ: ഷാഹിന. മക്കൾ : റിൻഷ, റിഫ, സയാൻ. സഹോദരങ്ങൾ : മഹറൂഫ്, പരേതയായ റൗളാബി, സൗജത്ത്, സുമയ്യ, സാജിദ, ഷാനവാസ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Image
ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മാനന്തവാടി എം എൽ എയായ ഒ ആർ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, വി ശിവൻകുട്ടി, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എ എ റഹീം എം പി, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, ജനപ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ, കല, ബിസിനസ് രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലു

ഇടമലയാർ കനാൽ അഴിമതികേസ്സിൽ 6 എഞ്ചിനീയർമാരെയും 4 ഓവർസിയർമാരെയും 34 കരാറുകാരെയും കഠിന തടവിന് ശിക്ഷിച്ചു.

Image
2004-2005 കാലഘട്ടത്തിൽതൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലെ ഇടമലയാർ പ്രോജക്ട് ഡിവിഷന്റെ കീഴിൽ നടത്തിയ വലതു കനാൽ നവീകരണ പ്രവർത്തനത്തിൽ അഴിമതി നടത്തിയ വിജിലൻസ് കേസ്സിൽ 6 എഞ്ചിനീയർമാരെയും 4 ഓവർസിയർമാരെയും 34 കരാറുകാരെയും തൃശ്ശൂർ വിജിലൻസ് കോടതി കഠിന തടവിന്ശിക്ഷിച്ചു. എട്ടര കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇടമലയാർവലതുകര കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിക്കകത്ത് നിർത്തി പൂർത്തീകരിക്കുന്നതിലേക്ക് 43 ചെറിയ പ്രവർത്തികളായി തിരിക്കുകയും തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയ്ക്കകത്ത് നിർത്തി ക്വട്ടേഷൻ വിളിച്ചതായി കാണിച്ച് 39 കരാറുകാർക്ക് നൽകി അളവിലും, ഗുണനിലവാരത്തിലും വെട്ടിപ്പ് നടത്തി സർക്കാരിന് ആകെ ഒരു കോടി അഞ്ച് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി തൊള്ളായിരത്തി പത്തൊമ്പത് (1,05,72,919/-) രൂപയുടെ അഴിമതി നടത്തിയ കേസ്സിലാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറായടി. ആർ. ശൈലേശനെയും,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.വി. പുഷ്പരാജനെയും, അസിസ്റ്റന്റ് എഞ്ചിനീയർമാരായിരുന്ന എം.എ. ബഷീർ,രാമകൃഷ്ണൻ, ശ്രീധരൻ, കെ.വി ദേവസി എന്നിവരെയും, ഓവർസിയറ

കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ.

Image
കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേർ പിടിയിൽ. വലിയന്നൂർ മതുക്കോത്ത് കുണ്ടു കോളനിയിൽ പി.വി സൂര്യൻ (42), ഭാര്യ പിതാവ് വലിയന്നൂരിലെ ആനന്ദൻ (55) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ടോമി ജെ മറ്റം, എസ് ഐമാരായ സവ്യസാചി, പി പി ഷമീൽ, എം അജയൻ, എസ്.സി.പി.ഒമാരായ നാസർ, ഷൈജു, റമീസ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ടൗൺ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 16 ന് പുലർച്ചെയാണ് ചാലാട് അമ്പലത്തിന് സമീപത്തെ കെ വി കിഷോറിൻ്റെ വീട്ടിൽ പ്രതികൾ കവർച്ചക്ക് എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയും മകൻ അഖിനും ചെറുത്തപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂട്ട് മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ഓഫ്കേരളം . • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://cha

ബ്ലേഡ് മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പാലക്കാട് ജില്ലാ പോലീസ്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. 21 june

Image
പാലക്കാട് : പാലക്കാട് ജില്ലയിൽ അമിത പലിശ (ബ്ലേഡ് പലിശ) ഈടാക്കുന്നതും, അനധികൃത പണമിടപാട് നടത്തുന്നതുമായ ബ്ലേഡ് മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പാലക്കാട് ജില്ലാ പോലീസ്. ഇവർക്കെതിരെ അമിത പലിശ ഈടാക്കൽ നിരോധന നിയമപ്രകാരം നിയമനടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്. ഇത്തരത്തിൽ അമിത പലിശ ഈടാക്കുന്നതിലേക്കായി നിരന്തരമായി സാധാരണക്കാരായ ആളുകളെ ഭീഷണിപ്പെടുത്തി അവർക്കെതിരെ ആക്രമണം നടത്തി, സാധാരണക്കാരയ പൊതു ജനങ്ങളെ ചൂഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ ഗുണ്ടയായ മാട്ടുമന്ത സ്വദേശിയായ ബൂഗി എന്ന വിളിപ്പേരുള്ള രാജേഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആർ.ആനന്ദ് ഐ.പി.എസ് സമർപ്പിച്ച ശുപാർശയിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പാലക്കാട് ജില്ല, ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മാട്ടുമന്ത, കുണ്ടുകാട് എന്ന സ്ഥലത്ത് കനവ് വീട്ടിൽ താമസിക്കുന്ന മുത്തു മകൻ 37 വയസ്സുള്ള രാജേഷിനെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചത്. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കിലോയിലേറെ സ്വർണം പോലീസ് പിടികൂടി.

Image
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പോലീസ് പിടികൂടി.  ദോഹയിൽ നിന്ന് ഇന്ന് മൂന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നുമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം എയർപോർട്ട് പോലീസ് പിടികൂടിയത്. ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ജംഷീർ ടി ടി കാക്കത്തറമ്മൽ ഹൗസ് എന്നയാളെയാണ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് കണ്ണൂർ  എയർപോർട്ട് പോലീസ് ഇൻസ്പെക്ടർ എംസി അഭിലാഷിന്റെ നേതൃത്വത്തിൽ എയർപോർട്ട് പോലീസും സ്‌ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ നാല് ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെത്തു. സ്വർണമിശ്രിതത്തിന് ഏകദേശം 1123 ഗ്രാം തൂക്കം വരും.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് പരിശോധനയാണ് എയർപോർട്ടും പരിസരത്തും നടത്തിവരുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്