മട്ടന്നൂർ മേഖലയിൽ പോലീസിന്റെ പരിശോധന.
കണ്ണൂർ : മട്ടന്നൂർ മേഖലയിൽ പോലീസിന്റെ പരിശോധന. ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലിസിന്റെ പരിശോധന. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ആൾപ്പാർപ്പില്ലാത്ത വീടുകൾ, കാട് മൂടിയ ഇടങ്ങൾ, റബർ തോട്ടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മട്ടന്നൂർ ഇൻസ്പെക്ടർ ബി. എസ് സജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. വായന്തോട്, പാറപ്പൊയിൽ, കാരാട്, കൂറ്റംമുക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തിയത്.
Comments