നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ബഹുമതിക്ക് അർഹനായി കണ്ണൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ്.
തിരുവനന്തപുരം / കണ്ണൂർ : നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ബഹുമതിക്ക് അർഹനായി കണ്ണൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ്.
മിനിസ്ട്രി ഓഫ് ഹോം അഫെയർസ് , ഗവണ്മെറ്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യുടെ അവാർഡിന് അർഹനായി കണ്ണൂർ സിറ്റി പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സബ് ഇൻസ്‌പെക്ടറായ സന്തോഷ് പി.കെ .
മികച്ച പോലീസിംഗിനായി സമഗ്രവും സംയോജിതവുമായ ഒരു സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ കീഴിലുള്ള പദ്ധതിയാണ് ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്കും സിസ്റ്റങ്ങളും (CCTNS) , ഇൻറർ ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും (ICJS). രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളെ സംയോജിപ്പിച്ച് രാജ്യവ്യാപകമായി ഓൺലൈൻ ട്രാക്കിംഗ് സംവിധാനം ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ പ്രവർത്തനം മികവുറ്റ രീതിയിലേക്ക് ഉയർത്തുന്നതിനായി നടത്തിയ പ്രവർത്തനമാണ് ബഹുമതിക്ക് അർഹനാക്കിയത്. 2022 -2023 കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളാണ് അംഗീകാരത്തിനായി വിലയിരുത്തിയത്.
പ്രശംസപത്രവും മെമൊന്റോയും കഴിഞ്ഞ ജൂൺ 15 ന് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബിൽ നിന്നും ഏറ്റുവാങ്ങി.
Comments