ജ്വല്ലറി ഉടമയിൽ നിന്ന് 14 ലക്ഷം തട്ടിയ സംഘത്തെ 24 മണിക്കൂറിനുള്ളിൽ സമർത്ഥമായി വലയിലാക്കി മട്ടന്നൂർ പോലീസ്.




കണ്ണൂർ : ജ്വല്ലറി ഉടമയിൽ നിന്ന് 14 ലക്ഷം തട്ടിയ സംഘത്തെ 24 മണിക്കൂറിനുള്ളിൽ പിടികൂടി മട്ടന്നൂർ പോലീസ്. കണ്ണൂർ ഐശ്വര്യ ജ്വല്ലറി ഉടമ ദിനേശൻറ കൈയ്യിൽ നിന്ന് തന്ത്രപരമായി കബിളിപ്പിച്ച് സ്വർണ്ണം പണയം വെച്ചിരിക്കുന്ന മട്ടന്നൂർ എസ്ബിഐ ബേങ്കിൽ നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്ത നാൽവർ സംഘത്തെ 24 മണിക്കൂറിനുള്ളിൽ പിടികൂടി മട്ടന്നൂർ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. മട്ടന്നൂർ വെളിയമ്പ്ര പഴശ്ശി ഡാമിന് സമീപം മട്ടമ്മൽ റസാഖ് കെ. (38), കണ്ണൂർ പഴയങ്ങാടി ശിവായ് ഹൗസിൽ അഷറഫ് എന്ന് വിളിപേരുള്ള മുഹമ്മദ് റാഫി (60), ഉളിയിൽ പഠിക്കച്ചാൽ തൗഫീഖ് മൻസിൽ റഫീഖ് (39), ഭാര്യ റഹിയാനത്ത് (33) എന്നിവരെയാണ് പോലീസ് സമർത്ഥമായി വലയിലാക്കിയത്. പ്രതികൾ ലഭിച്ച 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ രീതിയിൽ നിരവധി കബിളിപ്പിക്കൽ നടത്തിയതായി ചോദ്യം ചെയ്യലിൽ മട്ടന്നൂർ ഇൻസ്‌പെക്ടർ സജൻ പറഞ്ഞു. ഭാര്യയെന്ന് പരിചയപ്പെടുത്തി പണം വാങ്ങുന്നത് റഹിയാനത്താണ്. ബാങ്കിനുള്ളിൽ ബന്ധുക്കൾ ഉണ്ട് അവർ കാണേണ്ട പുറത്തു നിന്നാൽ മതി എന്ന് പണം നല്കുന്ന വ്യക്തിയോട് പറഞ്ഞ ശേഷം പണവുമായി മറ്റ് വഴിയിലൂടെ മുങ്ങുന്നതാണ് ഇവരുടെ പ്രധാന മോഷണരീതി. ഇതിനായി പ്രത്യേക മൊബൈൽ ഫോണും വാട്‌സ്അപ്പ് നമ്പറും പ്രതികൾ ഉപയോഗിക്കുന്നു.
മട്ടന്നൂർ സി ഐ ബി. എസ് സജൻ, എസ്. ഐമാരായ സിദ്ദിഖ്, അനീഷ് കുമാർ, എ എസ് ഐ മാരായ പ്രദീപൻ, സുനിൽ കുമാർ, സി.പി.ഒമാരായ സിറാജുദ്ദീൻ, ജോമോൻ, രഗനീഷ്, സവിത, ജോമോൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
ജ്വല്ലറി ഉടമകളെ ഫോണിൽ വിളിച്ച് ബേങ്കിൽ സ്വർണ്ണം വെച്ചിട്ടുണ്ട് അത് എടുക്കാൻ പണം ആവശ്യപ്പെട്ട ശേഷം ബേങ്കിൽ എത്തുമ്പോൾ ജ്വല്ലറി ഉടമയെ പരിചയപ്പെടുത്തുന്നത് റഹിയാനത്താണ്. പർദ്ദ ധരിച്ച് മുഖം മറച്ച ശേഷം പണം കൈപ്പറ്റി ബേങ്കിലേക്ക് എന്ന പറഞ്ഞ് കയറിയ ശേഷം മറ്റ് വഴികളിലൂടെ രക്ഷപ്പെടുന്നതാണ് ഇവരുടെ മോഷണ രീതി. 



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023