സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എഞ്ചിനീയറും ഏജന്റും വിജിലൻസ് പിടിയിൽ.





തൊടുപുഴ മുനിസിപ്പാലിറ്റി അസി.എഞ്ചിനീയർ അജി.സി.റ്റി-യും ഏജന്റായ റോഷനും എയ്ഡഡ് സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ് നെസ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഇന്നലെ (25.06.2024) വിജിലൻസ് പിടിയിലായി.
തൊടുപുഴ ബി.റ്റി.എം. എൽ.പി സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂൾ മാനേജർ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസിൽ ചെല്ലുമ്പോഴും പല കാര്യങ്ങൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്നലെ മാനേജർ ഫോൺ മുഖാന്തിരം അജി.സി.റ്റി-യെ ബന്ധപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഇന്ന് (25.06.2024) ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. മാനേജർ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോൾ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാൽ മതിയെന്നും അറിയിച്ചു. തുടർന്ന് ഈ വിവരം വിജിലൻസിൽ റിപ്പോർട്ട് ചെയ്യുവാൻ സ്കൂൾ മാനേജർ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയും അഡ്മിനിസ്ട്രേറ്റർ ആ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. ബിജോ അലക്സാണ്ടറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് (25.06.2024) 3.30 മണിയോടെ തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസിൽ വച്ച് പരാതിക്കാരനായ സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ പക്കൽ നിന്നും ഏജന്റായ റോഷൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഏജന്റിനേയും അസി. എഞ്ചിനീയറായ അജി.സി.റ്റി-യെയും വിജിലൻസ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. 
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാറായ ടിപ്സൺ തോമസ് മേക്കാടൻ, ഷിന്റോ.പി.കുര്യൻ, ഫിലിപ് സാം, ഷെഫീർ , പ്രദീപ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ സഞ്ജയ്, ബിജു വർഗ്ഗീസ്, ബിജു കുര്യൻ, പ്രമോദ്, സ്റ്റാൻലി തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ ബേസിൽ, കുര്യൻ, ഷിനോദ്, സന്ദീപ്, മുഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023