ഇടമലയാർ കനാൽ അഴിമതികേസ്സിൽ 6 എഞ്ചിനീയർമാരെയും 4 ഓവർസിയർമാരെയും 34 കരാറുകാരെയും കഠിന തടവിന് ശിക്ഷിച്ചു.
2004-2005 കാലഘട്ടത്തിൽതൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലെ ഇടമലയാർ പ്രോജക്ട് ഡിവിഷന്റെ കീഴിൽ നടത്തിയ വലതു കനാൽ നവീകരണ പ്രവർത്തനത്തിൽ അഴിമതി നടത്തിയ വിജിലൻസ് കേസ്സിൽ 6 എഞ്ചിനീയർമാരെയും 4 ഓവർസിയർമാരെയും 34 കരാറുകാരെയും തൃശ്ശൂർ വിജിലൻസ് കോടതി കഠിന തടവിന്ശിക്ഷിച്ചു.
എട്ടര കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇടമലയാർവലതുകര കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിക്കകത്ത് നിർത്തി പൂർത്തീകരിക്കുന്നതിലേക്ക് 43 ചെറിയ പ്രവർത്തികളായി തിരിക്കുകയും തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയ്ക്കകത്ത് നിർത്തി ക്വട്ടേഷൻ വിളിച്ചതായി കാണിച്ച് 39 കരാറുകാർക്ക് നൽകി അളവിലും, ഗുണനിലവാരത്തിലും വെട്ടിപ്പ് നടത്തി സർക്കാരിന് ആകെ ഒരു കോടി അഞ്ച് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി തൊള്ളായിരത്തി പത്തൊമ്പത് (1,05,72,919/-) രൂപയുടെ അഴിമതി നടത്തിയ കേസ്സിലാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറായടി. ആർ. ശൈലേശനെയും,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.വി. പുഷ്പരാജനെയും, അസിസ്റ്റന്റ് എഞ്ചിനീയർമാരായിരുന്ന എം.എ. ബഷീർ,രാമകൃഷ്ണൻ, ശ്രീധരൻ, കെ.വി ദേവസി എന്നിവരെയും, ഓവർസിയറായിരുന്ന ജയപ്രകാശ്, എം.ടി.ടോമി, കെ.എ. പോൾ, സദാശിവൻ.കെ.ജി എന്നിവരെയും,കരാറുകാരായിരുന്ന റ്റി.കെ മോഹനൻ, വി.എൽ.വർഗ്ഗീസ്, എം.എസ് ശിവരാമൻ, റ്റി.വി. മത്തായികുഞ്ഞ്, ഇ.വി.ജോസ്, കെ.ജെ. ജോൺസൺ,ബാബുജോസഫ്, പി.കെ.ഡേവിഡ്, എം.വി. പൌലോസ്, ടി.ടി. മൈക്കിൾ,പി.ഐ. മാർട്ടിൻ, കെ.ടി ജോർജ്ജ്, കെ.പി. അനിൽകുമാർ, കെ.ബി.നിത്യാനന്ദൻ, പി.ആർ.സുബാഷ്, വി.എം.വർഗ്ഗീസ്, കെ.പി. ജോസഫ്, കെ.കെ.ഷൈജു, വി.എൽ. ബൈജു ജോസഫ്, പി.ഒ ജേക്കബ്, വി.സി.ജോസഫ്,എ.സി. ശ്രീധരൻ, ജി.വി.ഡേവിഡ്, കെ.ഐ.ചന്ദ്രൻ, എം.സജു,കെ.പി ജോയി, കെ.ഒ.വറീത്, വി.ജസ്റ്റിൻ, കെ.ഡി.ജോസ്, എം.ഡി കുര്യൻ, വി.ഐ.ബൈജു, ഷാജി. എ.പാറയ്ക്ക, സി.ജെ.ഷാജു, എന്നിവരെ മൂന്ന് വർഷം വീതം കഠിന തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ഇതിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ടി. ആർ. ശൈലേശനെയും,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.വി. പുഷ്പരാജനെയും ആകെ രണ്ട് കോടി മുപ്പത്തി നാല് ലക്ഷം(2,34,00,000/- ) രൂപ വീതം പിഴ ഒടുക്കുന്നതിനും, അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന രാമകൃഷ്ണനെ ഒരു കോടി എട്ട് ലക്ഷം (1,08,00,000/-) രൂപ പിഴഒടുക്കുന്നതിനും,എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നകെ.വി. ദേവസിയെയും ഓവർസിയറായിരുന്ന സദാശിവൻ.കെ.ജി യെയും അറുപത്തിയാറ് ലക്ഷം (66,00,000/-) രൂപ വീതം പിഴ ഒടുക്കുന്നതിനും, മറ്റൊരു അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന എം.എ. ബഷീറിനെയും, ഓവർസിയറായിരുന്ന എം.ടി.ടോമിയെ അമ്പത്തിനാല് ലക്ഷം(54,00,000/-) രൂപ പിഴ ഒടുക്കുന്നതിനും, ഓവർസിയറായിരുന്ന ജയപ്രകാശിനെ നാല്പത്തിയെട്ട് ലക്ഷം (48,00,000/-)രൂപപിഴ ഒടുക്കുന്നതിനും, അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ശ്രീധരനെയും ഓവർസിയറായിരുന്ന കെ.എ. പോളിനെയും പന്ത്രണ്ട് ലക്ഷം (12,00,000/-) രൂപ പിഴ ഒടുക്കുന്നതിനും, 34 കരാറുകാരെയും ആറ് ലക്ഷം(6,00,000/-) രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തൃശൂർ വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി. മാരായിരുന്ന എം.എം. മോഹനൻ രജിസ്റ്റർ ചെയ്തു ഡി.വൈ.എസ്.പി. മാരായിരുന്ന സി. എസ്. മജീദ്, കെ. സതീശൻ, എന്നിവർ അന്വേഷണം നടത്തി എസ്. ആർ. ജ്യോതിഷ് കുമാർ കുറ്റപത്രം തയ്യാറാക്കി തൃശൂർ വിജിലൻസ് കോടതിമുമ്പാകെ ഹാജരാക്കിയ കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർമാരായ ശൈലജനും സ്റ്റാലിനും എന്നിവർ ഹാജരായി.
Comments