വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ സംഘടന ഭാരവാഹികളുടെ യോഗം ചേർന്നു; ശക്തമായ നിയമ നടപടികൾക്ക് പുറമേ, സൈബർ ലോകത്ത് നിലനിൽക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. Kannur city police
കണ്ണൂർ : വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ സംഘടന ഭാരവാഹികളുടെ യോഗം ചേർന്നു.
വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി വിവിധ സംഘടന ഭാരവാഹികളെ ഉൾപ്പെടുത്തി നടത്തിയ യോഗം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിൽ വെച്ച് ചേർന്നു. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ്,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മലബാർ കാൻസർ കെയർ സൊസൈറ്റി, എടച്ചേരി റസിഡൻസ് അസോസിയേഷൻ, എഫ് ഇ ആർ എ, കാനറാ ബാങ്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ, കെ എസ് ഇ ബി, ഓൾ ഇന്ത്യാ ബാങ്ക് എംബ്ലോയീസ് അസോസിയേഷൻ, അംബിക റോഡ് റെസിഡൻസ് അസോസിയേഷൻ, ജയ് ജവാൻ റോഡ് റെസിഡൻസ് അസോസിയേഷൻ എന്നി സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
ശക്തമായ നിയമ നടപടികൾക്ക് പുറമേ, സൈബർ ലോകത്ത് നിലനിൽക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അതിനാൽ വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഉൾപ്പെടെ ബോധവൽകരണ പരിപാടികൾ പ്രാദേശിക തലത്തിൽ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിനായി യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കണ്ണൂർ സിറ്റി അഡീ. എസ്പി. പി ബാലകൃഷ്ണൻ നായർ, സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫ് എന്നിവരും വിഷയത്തെ കുറിച്ച് സംസാരിച്ചു.
Comments