Posts

Showing posts from December, 2023

'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' : ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Image
കണ്ണൂർ : 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്രിസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി പിണറായി പുത്തംങ്കണ്ടം എകെജി സ്മാരക വായനശാലയിൽ സംഘടിപ്പിച്ച പരിപാടി തലശ്ശേരി കോസ്റ്റൽ പോലീസ് എസ്.സി.പി.ഒ കെ.സി സുഗേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പി. ബിജു അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.പി മധു, വി. റീന ടീച്ചർ, രഘുത്തമൻ തുടങ്ങിയവർ സംസാരിച്ചു. പിണറായി പുത്തംങ്കണ്ടം എകെജി സ്മാരക വായനശാലയാണ് ശനിയാഴ്ച നടന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. - ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്‌ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അധ്യാപക ഒഴിവ്.

Image
കാസർക്കോട് : പെരിയയിലുളള കാസറഗോഡ് ഗവ.പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്ബ്രാഞ്ചിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി മൂന്നിന് രാവിലെ 10ന് നടക്കും. ബന്ധപ്പെട്ടവിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. ഫോണ്‍ 0467-2234020, 9995681711. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും: കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് ട്രാഫിക് നിയന്ത്രണം.

Image
കണ്ണൂർ : കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് ട്രാഫിക് നിയന്ത്രണം. പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും പ്രമാണിച്ച് ഇന്ന് (ഞായർ 31/12/2023) പയ്യാമ്പലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പയ്യാമ്പലം ഉർസുലിൻ സ്‌കൂൾ റോഡ്, ഗസ്റ്റ് ഹൗസ് റോഡ്, ചാലാട് അമ്പലം ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹെലിടൂറിസം പദ്ധതി.

Image
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹെലിടൂറിസം പദ്ധതി. പുരവഞ്ചികൾക്കും കാരവൻ ടൂറിസത്തിനും ശേഷം മലയാളികൾക്ക് ലഭിക്കുന്ന പുതു അനുഭവമാകും ഹെലി ടൂറിസം. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഹെലി ടൂറിസം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിൽ നഷ്ടമാകുന്ന സമയം പരമാവധി കുറച്ച് കൂടുതൽ സ്‌ഥലങ്ങളും, കാഴ്ചകളും അനുഭവവേദ്യമാക്കാൻ ഹെലിടൂറിസം പദ്ധതി സഹായകരമാകും. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്തുള്ള നിലവിലുള്ള ഹെലിപാടുകൾ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടിയാണ് ഹെലിടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ഹെലി ടൂറിസം വെബ്സൈറ്റ് ലിങ്ക്  https://www.keralatourism.org/heli-tourism • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിരോധിത കുപ്പിവെള്ളം പിടികൂടി; കുപ്പിവെള്ളം കടത്തിയ വാഹനത്തിന് 25000 രൂപ പിഴ ചുമത്തി.നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം.

Image
കാസർക്കോട് : പള്ളിക്കര ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന നിരോധിത 275 മില്ലി കുപ്പിവെള്ളം ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 30 ബോട്ടിലുകള്‍ വീതമുള്ള 650 കേയ്‌സ് കുപ്പിവെള്ളമാണ് പിടികൂടിയത്. കുപ്പിവെള്ളം കടത്തിയ വാഹനത്തിന് 25000 രൂപ പിഴ ചുമത്തി.നടപടി സ്വീകരിക്കാന്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എച്ച്.അനീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എസ്.അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അധ്യാപക ഒഴിവ്. Teacher Vacancy

Image
ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുവത്തൂരില്‍ ഒഴിവുള്ള എച്ച്.എസ്.ടി അറബിക് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ളവര്‍ 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. അധ്യാപക ഒഴിവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിയണ്ണി വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ വിഷയത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. യോഗ്യത ബി.വി.എസ്.സി അല്ലെങ്കില്‍ എം.എസ്.സി സുവോളജി. കൂടിക്കാഴ്ച്ച 2024 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാന തല ബീച്ച് ജൂഡോ മത്സരം.

Image
കണ്ണൂർ : എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. മയ്യിൽ താമസിക്കുന്ന മുഹമ്മദലി - സുമയ്യ ദമ്പതികളുടെ മകനാണ്. മയ്യിൽ ഐ.ടി.എം കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് സുഫിയാൻ. ഗുസ്തിയിലും കരേട്ടയിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. അടുത്ത മാസം ഹരിയാനയിൽ വെച്ച് നടക്കുന്ന നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രധിനിതീകരിച്ചു മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശ്ശൂർ പൂരം: നിലവിലുള്ള ധാരണ പ്രകാരം പൂരം നടത്തണം : മുഖ്യമന്ത്രി; രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി.

Image
തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്ത

ശിവഗിരി തീർത്ഥാടനം : അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി.

Image
തിരുവനന്തപുരം : 91മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെ ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ്.ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി നൽകിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; തലശ്ശേരി സ്വദേശിയിൽ നിന്നും ചെരുപ്പിൽ നിന്ന് 874 ഗ്രാം സ്വർണം പിടിച്ചെടുത്തത്.

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ഐ. എക്സ് 742 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ- തലശ്ശേരി ചമ്പാട് സ്വദേശി മുനവർ വി.പിയിൽ നിന്നാണ് ചെരുപ്പിൽ നിന്ന് ഏകദേശം 54 ലക്ഷം രൂപ വിലവരുന്ന 874 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഡിആർഐ ഉദ്യോഗസ്ഥരുടെയും അസിസ്റ്റന്റ് കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ആശിഷ് കുമാർ മീണ, എസ്.പ്രണയ്, ഇൻസ്പെക്ടർമാരായ രവിരഞ്ജൻ, രവീന്ദ്ര മാരുതി പാൽക്കർ, ഹെഡ് ഹവിൽദാർ പീതാംബരൻ, ഓഫീസ് അസിസ്റ്റന്റുമാരായ പവിത്രൻ, ലയ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്. - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വിദ്യഭ്യാസ മേഖലയിൽ നൂറ്റി പന്ത്രണ്ടു വർഷത്തെ പഴക്കമുള്ള നീർച്ചാൽ ഗവൺമെന്റ് യു. പി. സ്കൂളിലെ പൂർവ വിദ്യാർത്ഥി അധ്യപക സംഗമം നടത്തി.

Image
കണ്ണൂർ സിറ്റി : വിദ്യഭ്യാസ മേഖലയിൽ നൂറ്റി പന്ത്രണ്ടു വർഷത്തെ പഴക്കമുള്ള നീർച്ചാൽ ഗവൺമെന്റ് യു. പി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യപകരും ഒരുമിച്ചിരുന്നു പഴയ കാല സ്കൂൾ ജീവിതത്തിന്റെ മധുര സ്മരണകൾ പങ്ക് വെച്ചു. ഉദ്ഘാടനസമ്മേളനം കോര്പറേഷൻ മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി. സമീർ അധ്യക്ഷനായി. അധ്യപകർക്കുള്ള ഉപഹാരങ്ങൾ കോർപറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ വിതരണം ചെയ്തു. പദ്മശ്രീ ജേതാവ് എം. അലി മണിക്ക് ഫാൻ, മുസ്‌ലിഹ് മഠത്തിൽ, വി. പി. രാജൻ മാസ്റ്റർ, സി. എം. സുമി ടീച്ചർ, എം. ഷിഹാബുദീൻ മാസ്റ്റർ, യു. പി. മഹമൂദ്, സി. നിസാമിയ, കെ. കെ. പി. ഷമീമ, സഹീർ അറക്കകത്ത്, പി. പി. കൃഷ്ണൻ മാസ്റ്റർ, കെ. ഷഹ്റാസ്, ടി. ശറഫുദ്ധീൻ, അഷ്‌റഫ്‌ ബംഗാളി മുഹല്ല. എം. എസ്. ഉമ്മർ, എം. സിറാജ്, എ. ഷഫീക്, നൗഷാദ് ചാമ്പാൻ, കെ. നസീഫ്, എസ്. എം. നാസിം, നിഷാന, എസ്. മുഹമ്മദ്‌ യൂനുസ്, നസീർ അറക്കകത്ത്, ഇ. ടി. ബഷീർ, പി. ഫാറൂഖ് പ്രസംഗിച്ചു. മുൻകാലങ്ങളിൽ ഈ വിദ്യാലയത്തിൽ പഠിപ്പിച്ച 40 ഓളം അദ്ധ്യാപകരെയും, മുൻ പി. ടി. എ. പ്രസിഡന്റ്‌മാരെയും ആദരിച്ചു. പൂർവ വിദ്യാർത്ഥികളായ പദ്മശ്രീ ജേതാവ്

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദാബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദ് (29) എന്ന യാത്രക്കാരനിൽ നിന്നും 97.72 ലക്ഷം വില വരുന്ന 1571 ഗ്രാം സ്വർണം കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് അബുദാബിയിൽ നിന്നും ഐഎക്സ് -718 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ 1765 ഗ്രാം സ്വർണ്ണ മിശ്രിതം ആറ് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. ഈ സ്വർണ്ണ മിശ്രിതത്തിൽ നിന്നുമാണ് 1571 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സി. മനോജ് കുമാർ, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത്, ബെന്നി തോമസ് എന്നിവരാണ് പരിശോധന സമയം കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... h

കണ്ണൂർ പള്ളിക്കുന്ന് പന്ന്യൻപാറയിൽ വീട് പൂട്ടി കല്യാണത്തിന് പോയ സമയം വീട്ടിൽ കയറി സ്വർണ്ണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആഷിഫ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ; റെയിൽ വഴി നടന്നു പോയി പകൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി,

Image
കണ്ണൂർ : പള്ളിക്കുന്ന് പന്ന്യൻപാറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആഷിഫ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. ഈ മാസം 25ന് ഞായറാഴ്ച രാവിലെ10.30 മണിക്ക് പന്ന്യൻപാറയിൽ വീട് പൂട്ടി പാപ്പിനിശ്ശേരിയിൽ കല്യാണത്തിന് പോയ സമയത്താണ് വീടിന്റെ പിൻ ഭാഗത്തെ ഗ്രിൽസ്സും വാതിലും കുത്തിതുറന്നു 19 പവൻ സ്വർണം മോഷ്ടിച്ചത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി വീട് കവർച്ച കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ ആഷിഫ് അബ്ദുള്ള (23) നെയാണ് കണ്ണൂർ ടൗൺ പോലീസ് നീലേശ്വരം വച്ചു അതിസാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടു ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രി റെയിൽ പാളത്തിലൂടെ പിന്തുടർന്ന് പിറകെ ഓടിയാണ് ഹോസ്ദുർഗ് പോലീസിന്റെ സഹായത്തോടെ ടൗൺ പോലീസ് പിടികൂടിയത്. പൂട്ടിയിട്ട് വീടുകളിൽ റെയിൽ വഴി നടന്നു പോയി പകൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഈ മാസം 23ന് വളപട്ടണം വീട് കുത്തി തുറന്നു മോഷണം നടത്തിയതും ആഷിഫ് ആണെന്ന് തെളിഞ്ഞു. ചന്തേര, ചീമേനി, നീലേശ്വരം , ഹോസ്ദുർഗ്, കാസർക്കോട്, പഴയങ്ങാടി, പയ്യന്നുർ, വളപ്പട്ടണം , കണ്ണൂർ ടൗൺ ഉൾപ്

സംവിധായകൻ മേജർ രവിയും കണ്ണൂരിലെ കോൺഗ്രസ്സ് നേതാവായ സി. രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു.

Image
സംവിധായകൻ മേജർ രവിയും കണ്ണൂരിലെ  കോൺഗ്രസ്സ് നേതാവായ സി. രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. അംഗത്വം സ്വീകരിക്കുന്ന വേളയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും അം​ഗത്വം സ്വീകരിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാനഡയിൽ ജോലി വാഗ്ദാനം: കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് 18 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ പൗരനെ പിടികൂടി.

Image
കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരനെ ബാംഗ്ലൂരിൽ നിന്ന് വയനാട് പോലീസ് പിടികൂടി. ഇക്വന മോസസ് (30) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ല സൈബർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കാനഡയിലെ മെയോ ഹോസ്പിറ്റലിൽ മെഡിക്കൽ കോഡർ ആയി ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്ന് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.   കഴിഞ്ഞ സെപ്തംബർ മാസം വിവിധ ഓൺലൈൻ ജോബ്സൈറ്റുകളിൽ വിദേശത്ത് ജോലിക്കായി അപേക്ഷ സമർപ്പിച്ച യുവതിയെ കാനഡയിൽ നിന്നുമാണ് എന്ന വ്യാജേന ഇ-മെയിൽ വഴിയും വാട്സാപ്പ് വഴിയുമാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. തുടർന്ന്, വിവിധ ഫീസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞ് ക്രഡിറ്റ് കാർഡ് വഴി 18 ലക്ഷത്തോളം രൂപ തട്ടിപ്പുകാർ വാങ്ങിയെടുത്തു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി കാനഡയുടെ എമിഗ്രേഷൻ വെബ്സൈറ്റിൽ യുവതിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും, യുവതിക്ക് ഡൽഹിയിൽ നിന്നും കാനഡയിലേക്കുള്ള എയർടിക്കറ്റ് എടുക്കുകയും ചെയ്തു. തുടർന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കി വയന

സി.എച്ച്.എം എളയാവൂരിൽ പത്താമുദയം - വജ്രം പദ്ധതി ആരംഭിച്ചു.

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷന്റെ പത്താമുദയം പദ്ധതിയിൽ ഉൾപെടുത്തി സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരിശീലന കോഴ്സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നിർവ്വഹിച്ചു. എളയാവൂർ സി.എച്ച്.എം സ്കൂൾ നടപ്പിലാക്കുന്ന വജ്രം പദ്ധതി പ്രകാരം തുല്യത പരീക്ഷ പഠിതാക്കൾക്ക് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ കാരണങ്ങളാൽ ചെറു പ്പത്തിൽ പഠനം തടസ്സപ്പെട്ട രക്ഷിതാക്കൾക്ക് കൂടി ഉപരിപഠന സാധ്യതകൾ ഒരുക്കിക്കൊടുക്കുന്ന പദ്ധതി യാണ് വജ്രം പദ്ധതി. പഠന പ്രവർത്തനങ്ങൾ ക്ക് ഉപരിയായി വ്യക്തിത്വ വികസനം, നൈപുണി പരിശീലനം, തൊഴിൽ സംരഭകത്വ ബോധവൽക്കരണവും പരിശീലനവും കരിയർ ഗൈഡൻസ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ മേഖലകളിൽ പഠിതാക്കൾക്ക് ക്ലാസുകൾ നൽകും. സ്റ്റാഫ് സിക്രട്ടറി പി.സി. മഹമൂദ് പദ്ധതി വിശദീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ഷാജു ജോൺ, അബ്ദുൽ നാസർ വി, സുരേഷ് കുമാർ കെ, ഷജിമ കെ.എം അസ്ലം വലിയന്നൂർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ പി.പി സുബൈർ അധ്യക്ഷത വഹിച്ചു. വസന്ത സി സ

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആശംസ.

Image
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആശംസ   പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു. ന്യൂസ്‌ ഓഫ്കേരളം വാർത്തയുടെ മാന്യ വായനക്കാർക്ക് ക്രിസ്മസ്ആശംസകൾ.

ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ പ്രധാന പങ്കാളി, ഗണേഷിനെ മന്ത്രിയാക്കരുത് : വി.ഡി സതീശന്‍, മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും.

Image
കൊച്ചി : മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്. ഈ തീരുമാനത്തിൽ നിന്നും മുഖ്യമന്ത്രിയും ഇടതുമുന്നണിയും പിന്മാറണം. മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ് എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് തലസ്ഥാനത്തെത്തിയപ്പോൾ മുഖ്യമന്ത്രി പരിഹാസ്യനായി നിൽക്കുകയാണ്. നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി.ഏതെങ്കിലും ഒരു സാധാരണക്കാരൻ്റെ ദുരിതം മാറ്റാൻ സർക്കാരിനെ കഴിഞ്ഞുവോയെന്നും സതീശൻ ചോദിച്ചു. നവകേരള സദസിൽ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്.. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുകയാണ്. യുഡിഎഫ് ഇന്നലെ ഹർത്താൽ നടത്താൻ ആലോചിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് ഈ വിവരം എങ്ങനെ കിട്ടി എന്ന് അറിയില്ല. കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്. തുടർ സമരങ്ങൾ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കും. കോൺഗ്രസ് നേതാക്കന്മാരെ പോലും കൊല്ലാൻ നോക്കിയ സർക്കാരാണിത്. പോലീസ് -ഡിവൈഎഫ്ഐ മർദ്ദനത്തിനെതിരെ സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്യും. ഗ

സാധ്യതകളും ആനുകൂല്യങ്ങളും പട്ടികവര്‍ഗ്ഗ വിഭാഗം വിനിയോഗിക്കണം: വനിതാ കമ്മിഷന്‍; കുട്ടികള്‍ കൃത്യമായി എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം.

Image
കാസർക്കോട് : സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ഭക്ഷണവും പഠന സൗകര്യങ്ങളും ഉള്‍പ്പെടെ മികച്ച വിദ്യാഭ്യാസ സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കൃത്യമായി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതിന് വിദ്യാഭ്യാസം സഹായകമാകും.  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ഹരായവരുടെ കൈകളിലേക്ക് ഈ ആനുകൂല്യങ്ങള്‍ പൂര്‍ണമായി എത്തുന്നില്ല. എവിടെയൊക്കെയോ തടസപ്പെടുകയും ചൂഷണത്തിന് വിധ

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം പൂർണമായി നൽകിയ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

Image
തിരുവനന്തപുരം:  കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം പൂർണമായി നൽകിയ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എൽ.ഡി.എഫ്. ധാരണ പ്രകാരമുള്ള കാലാവധി പൂർത്തീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പിന്തുണയും മാർഗ്ഗ നിർദ്ദശവും നൽകിയ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സഹ പ്രവർത്തകർക്കും, മാധ്യമങ്ങൾക്കും, പൊതുജനങ്ങൾക്കും നന്ദി പറയുന്നു എന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. 

കൊച്ചിയിൽ നൈറ്റ് ഡ്രോപ്പർ സംഘത്തിലെ പ്രധാനികൾ എക്സൈസിന്റെ പിടിയിൽ; പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഘമാണ് നൈറ്റ് ഡ്രോപ്പർ.crime news

കൊച്ചിയിൽ നൈറ്റ് ഡ്രോപ്പർ സംഘത്തിലെ പ്രധാനികൾ എക്സൈസിന്റെ പിടിയിൽ. പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഘമാണ് നൈറ്റ് ഡ്രോപ്പർ. നേരിട്ടുള്ള ഇടപാടുകൾ ഒഴിവാക്കി, രാത്രിയിൽ മാത്രം പുറത്ത് ഇറങ്ങി, ചില പ്രത്യേക സ്ഥലങ്ങളിൽ മയക്കുമരുന്ന് 'ഡ്രോപ്പ് ' ചെയ്ത ശേഷം ഇടപാടുകാർക്ക് വിവരം നൽകുന്ന രീതിയായിരുന്നു ഇവരുടേത്. അർദ്ധരാത്രിയോടുകൂടി മാത്രം പുറത്തിറങ്ങുന്ന ഇവരുടെ വാഹനം അതീവരഹസ്യമായി ഇന്നലെ എക്സൈസ് പിന്തുടർന്നു. തുടർന്ന്, വൈറ്റില പൊന്നുരുന്നി സർവ്വീസ് റോഡിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്ക് മരുന്ന് ഡ്രോപ്പ് ചെയ്യാൻ തുടങ്ങവേ ഇവരെ പെട്ടെന്നുള്ള നീക്കത്തിൽ എക്സൈസ് വളഞ്ഞു. പ്രതികൾ വാഹനം സ്റ്റാർട്ട് ചെയ്ത് കടന്ന് കളയാൻ ശ്രമിച്ചു വെങ്കിലും എക്സൈസ് സംഘം ഡിപ്പാർട്ട്മെന്റ് വാഹനം കുറുകെയിട്ട് സർവ്വീസ് റോഡ് ബ്ലോക്ക് ചെയ്തു. എന്നിട്ടും അക്രമാസക്തരായ പ്രതികളെ, ഏറെ നേരത്തെ മൽപ്പിടുത്തത്തിന് ശേഷമാണ് കസ്റ്റഡിയിലെടുക്കുവാനായത്.  കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശികളായ ആഷിക് അൻവർ (24 ), ഷാഹിദ് (27 ), അജ്മൽ (23) എന്നിവരാണ് എക്സൈസ് പ്രത്യേക വിഭാഗത്

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

Image
കണ്ണൂർ : സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ തല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എ എസ് പി പി കെ രാജു അധ്യക്ഷത വഹിച്ചു. ഭിന്നശേഷി അവകാശനിയമം-2016 എന്ന വിഷയത്തില്‍ വയനാട് എല്‍ എല്‍ സി നാഷണല്‍ ട്രസ്റ്റ് മുന്‍ കണ്‍വീനര്‍ എം സുകുമാരന്‍ ക്ലാസ്സെടുത്തു. ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളും സേവനങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍ വിശദീകരിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം, പരിരക്ഷ തുടങ്ങിയ പദ്ധതികളാണ് വിശദീകരിച്ചത്. ഭിന്നശേഷിക്കാരായവര്‍ക്ക് സമൂഹത്തില്‍ തുല്യത ഉറപ്പാക്കാനും യാതൊരു വിവേചനവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും കൊണ്ടുവന്ന സുപ്രധാന നിയമമാണ് 2016ലെ ഭിന്നശേഷി അവകാശനിയമം. സമൂഹത്തില്‍ അക്രമങ്ങളോ വിവേചനങ്ങളോ നേരിടുന്ന പക്ഷം ഐ പി സി സെക്ഷന്‍ കൂടാതെ ഭിന്നശേഷി അവകാശ നിയമം കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്

ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വരുതിയിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി എകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല; പാര്‍ലമെന്റിനകത്ത് മൂന്ന് പേര്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്ത്യര മന്ത്രിയുടെയും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ പുറത്താക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതെന്നും രമേശ്‌ ചെന്നിത്തല.

Image
കണ്ണൂര്‍: ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വരുതിയിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി എകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു . കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാക്കളെ പാര്‍ലമെന്റില്‍ നിന്നും സസ്പെന്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിനകത്ത് മൂന്ന് പേര്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്ത്യര മന്ത്രിയുടെയും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ പുറത്താക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ്. പാര്‍ലമെന്റിനെ അവഹേളിക്കുന്ന നരേന്ദ്രമോദി ജനാധിപത്യത്തെയും അവഹേളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുകയാണ്. ഏകാധിപത്യത്തിലേക്ക് പോകാന

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. 23 December 2023

Image
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊല്ലങ്കണ്ടി, വേങ്ങാട് ഓഫീസ്, ദേവിക ആര്‍ക്കേഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 ശനി രാവിലെ 8.30 മുതല്‍ 11.30 വരെയും വേങ്ങാട് തെരു ട്രാന്‍സ്ഫോര്‍മറിന്റെ അങ്ങാടി ഭാഗത്ത് രാവിലെ 11.30 മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ റാഫ റിഫ, കോമത്തുപാറ, നേതാജി റോഡ്, ഫിഷ് യാര്‍ഡ്, എരഞ്ഞോളി പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിൽ : രമേശ് ചെന്നിത്തല എംഎൽഎ.

Image
കണ്ണൂർ : കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണെന്ന് മുന്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (കെഎംസിഎസ്എ) കണ്ണൂര്‍ - കാസര്‍ഗോഡ് സംയുക്ത ജില്ലാ വാര്‍ഷിക സമ്മേളനം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎ കുടിശ്ശിക, ലീവ് സറണ്ടര്‍ ആനുകൂല്യം വര്‍ഷങ്ങളായി നല്‍കുന്നില്ലായെന്ന് മാത്രമല്ല പങ്കാളിത്ത പെൻഷൻ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ വിവരാവകാശ നിയമപ്രകാരം പകര്‍പ്പ് ലഭിക്കാത്തതിനാല്‍ സുപ്രീംകോടതി വരെ പോകേണ്ട സാഹചര്യം ആണുള്ളത്. 6 ഗഡു ഡി എ കുടിശിക ഉണ്ടായിട്ടും എന്‍ജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും യാതൊന്നും പ്രതികരിക്കുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ ഏകീകരിച്ചതിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് യഥാസമയം സേവനം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ തരത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നതില്‍ പ്രതിഷേധിച്ച് അടുത്ത മാസം പ്രതിപക്ഷ സര്‍ക്കാര്‍ സംഘട

കൊല്ലത്ത് അനധികൃതമായി നിർമ്മിച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മുന്നൂറ് ലിറ്ററോളം വൈൻ എക്സൈസ് പിടിച്ചെടുത്തു.

Image
കൊല്ലം : കൊല്ലത്ത് അനധികൃതമായി നിർമ്മിച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മുന്നൂറ് ലിറ്ററോളം വൈൻ എക്സൈസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ വഴി ആവശ്യക്കാരെ കണ്ടെത്തിയിരുന്ന സംഘത്തെ സൈബർ പട്രോളിംഗ് വഴിയാണ് കണ്ടെത്തിയത്.  സൈബർ സെൽ ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസും പാർട്ടിയും ശക്തികുളങ്ങര ഭാഗത്തു നിന്നും 100 ലിറ്റർ വൈനും, കന്നിമേൽച്ചേരിയിൽ നിന്ന് 97.5 ലിറ്റർ വൈനും കസ്റ്റഡിയിലെടുത്തു. കൊല്ലം റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും സംഘവും നടത്തിയ പട്രോളിംഗിൽ മുണ്ടക്കൽ ഭാഗത്ത് നിന്ന് 102 ലിറ്റർ വൈൻ കസ്റ്റഡിയിലെടുത്തു. ശക്തികുളങ്ങര സ്വദേശികളായ ഫെലിക്സ് സേവിയർ, മാനുവൽ മാത്യു, മുണ്ടക്കൽ സ്വദേശി പ്രിൻസ് തോമസ് എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും കേസുകളിൽ പ്രതികളായി ചേർത്തിട്ടുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു, പ്രിവെന്റീവ് ഓഫീസർ മാരായ പ്രസാദ് നിർമലൻ തമ്പി ശ്രീകുമാർ(ഐ ബി) സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത് അനീഷ് ഗോപൻ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഗംഗ ജാസ്മിൻ എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘത്തിൽ ഉണ്ടായിരുന്നു. എ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; കസ്റ്റംസ് പിടികൂടിയത് 1045 ഗ്രാം സ്വർണ്ണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ദോഹയിൽ നിന്നും എത്തിയ മേപ്പയൂർ സ്വദേശി കരുവം തറമൽ ഷൗക്കത്തലി (45) യിൽ നിന്നും 64 ലക്ഷം വില വരുന്ന 1045 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ദോഹയിൽ നിന്നെത്തിയ 6ഇ1326 ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരൻ സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.കെ ഹരിദാസൻ, എൻ.സി പ്രശാന്ത്, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി സജിത്ത് എന്നിവരാണ് പരിശോധനയിൽ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മെഡിക്കൽ കോളേജുകളിൽ വൻ മാറ്റം: പുതിയ 270 തസ്തികകൾ:ഇത്രയുമധികം മെഡിക്കൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് ഇതാദ്യം, കേരള സർക്കാർ മന്ത്രിസഭായോഗ തീരുമാനങ്ങള്‍. 20.12.2023.

Image
മെഡിക്കൽ കോളേജുകളിൽ വൻ മാറ്റം: പുതിയ 270 തസ്തികകൾ:ഇത്രയുമധികം മെഡിക്കൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് ഇതാദ്യം, കേരള സർക്കാർ മന്ത്രിസഭായോഗ തീരുമാനങ്ങള്‍. 20.12.2023. ……………………………………. *മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍* സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.  262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1, അറ്റെല്‍ക് 3 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെല്‍ക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.  തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മഞ്ചേരി, ക

2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്; മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അസാധ്യമെന്ന്കരുതി മാറ്റിവെച്ച ദേശീയപാതവികസന പ്രവര്‍ത്തനങ്ങള്‍ സധൈര്യം ഏറ്റെടുത്ത സര്‍ക്കാരാണിതെന്നും മന്ത്രി.

Image
ഫയൽ ഫോട്ടോ  2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ക്വയിലോണ്‍ സഹകരണ സ്പിന്നിങ്ങില്‍ മൈതാനിയില്‍ സംഘടിപ്പിച്ച ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അസാധ്യമെന്ന്കരുതി മാറ്റിവെച്ച ദേശീയപാതവികസന പ്രവര്‍ത്തനങ്ങള്‍ സധൈര്യം ഏറ്റെടുത്ത സര്‍ക്കാരാണിത്. ഭൂമിഏറ്റെടുക്കലിന് മതിയായ തുകനല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോയും ദൃഢനിശ്ചയത്തോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുകയും സ്വയം സ്വരൂപിച്ച ഏക സംസ്ഥാനമാണ് കേരളം. മലയോര, തീരദേശ ഹൈവേയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തീരദേശ ഹൈവേയ്ക്ക് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് സര്‍ക്കാര്‍ നല്‍കുക. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് നഷ്ടപരിഹാരവും നല്‍കും. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലും സമാനതകള്‍ ഇല്ലാത്ത വികസനം ഒരുക്കി. പൊഴിക്കര ബീച്ച്

കൗമാരം കരുത്തോടെ കരുതലോടെയും സ്നേഹാദരവും: മോട്ടിവേഷൻ ക്ലാസും സ്നേഹാദര സദസും സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റി: ഹെവൻസ് പ്രി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കൗമാരം കരുത്തോടെ കരുതലോടെ എന്ന ശീർഷകത്തോടെ മോട്ടിവേഷൻ ക്ലാസും സ്നേഹാദര സദസും സംഘടിപ്പിച്ചു. ഹെവൻസ് അങ്കണത്തിൽ നടന്ന അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത സൈക്കോളജിസ്റ്റും ട്രൈനറുമായി ഹാരിസ് മഹമൂദ് കൗമാരക്കാർക്കുള്ള ക്ലാസ് എടുത്തു. ഹെവൻസ് പ്രി സ്കൂൾ മാനേജർ ബി ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ഹെവൻസ് ഫെസ്റ്റ് 2023 ലെ മികച്ച സേവനത്തിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എം സി അബ്ദുൽ ഖല്ലാക്ക്, പി എം റയീസ് (തണൽ), നജ നവാസ്, നജ നിസ്വ, ആയിശ സിയ, ഫാത്തിമ ഹന്ന, ഷിഫ അംന, സജ ഷാഹിദ്, മികച്ച ഐടി സേവനത്തിന് റിഷാന ടീച്ചർ എന്നിവർക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു. പ്രിൻസിപ്പാൾ ഫെമിന ടീച്ചർ, അബു അൽമാസ്, കെ വി മുഹമ്മദ് അശ്രഫ്, എം റഫീഖ് തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. Crime news

Image
ചാലക്കുടി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി. പരിയാരം കുറ്റിക്കാട് കോടക്കാടൻ ബെന്നിയെയാണ് (55) ചാലക്കുടി എസ് എച്ച് ഒ സന്ദീപ് അറസ്റ്റ് ചെയ്തത്. മോതിര ക്കണ്ണിയിലെ ടെൻസ്റ്റാർ എന്ന സ്ഥാപനത്തിൽ നിന്ന് 24 ഗ്രാം മുക്ക് പണ്ടം പണയം വെച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പ്രതിക്ക് ചാലക്കുടി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലായി കൊലപാതം ഉൾപ്പെടെ 11 ഓളം കേസുകൾ നിലവിൽ ഉണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി ഈ തട്ടിപ്പിനിറങ്ങിയത്. എസ്ഐമാരായ അഫ്സൽ, ജോൺസൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും മയക്കു മരുന്ന് മൊത്തവിതരണം ചെയ്യുന്ന പ്രതി പിടിയിൽ; കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്.

Image
കാസർക്കോട് : കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും മയക്കു മരുന്ന് മൊത്തവിതരണം ചെയ്യുന്ന പ്രതിയെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഞാണിക്കടവ് അഫ്സൽ മൻസിൽ അർഷാദ് അബ്ദുള്ള (33) യെയാണ് കാസർക്കോട് ജില്ലാ പോലീസ് മേധാവി പി. ബിജോയ്‌ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി ഷൈൻ, എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എയുമായി അതിഞ്ഞാലിൽ വെച്ച് കെ.എൽ 14 വൈ 4131 എന്ന കാറിൽ നിന്നാണ് എം.ഡി.എം.എ സഹിതം ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ ഹോസ്ദുർഗ്, പയ്യന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രേംസദൻ, എസ്.ഐ വിശാഖ്, പോലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോർ, ഷൈജു പ്രണവ്, ഷിജിത് എന്നിവർ ഉണ്ടായിരുന്നു. - ന്യൂസ്‌ ഓഫ് കേരളം, കാസർക്കോട് ബ്യൂറോ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പ

ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

Image
തൃശൂർ : ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി മുനക്കകടവ് ഹാര്‍ബറില്‍ എത്തിച്ചു. മുനക്കകടവ് നിന്നും നാല് ദിവസം മുന്‍പ് മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി എന്ന ഒഴുക്ക് വള്ളമാണ് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ആഴക്കടലില്‍ കുടുങ്ങിയത്. തമിഴ്‌നാട് സ്വദ്ദേശി ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുളള വള്ളം ചേറ്റുവ നിന്നും 35 നോട്ടിക്കല്‍ മൈല്‍ (60 കിലോമീറ്റര്‍) അകലെ ബ്ലാങ്ങാട് വടക്ക് പടിഞ്ഞാറ് കടലിലാണ് കുടുങ്ങിയത്. കടലില്‍ നല്ല ഇരുട്ടും, ശക്തിയായ കാറ്റും ഉണ്ടായതിനാലും വഞ്ചിയിലെ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതും കരയില്‍ നിന്നും വളരെ ദൂരക്കൂടുതല്‍ ഉള്ളത് കൊണ്ടും രാത്രി സമയമായതിനാലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് വഞ്ചി കടലില്‍ എഞ്ചിന്‍ നിലച്ച് കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന് സന്ദേശം ലഭിച്ചത്. ഉടനെ തന്നെ മുനക്കകടവ്ഭാഗത്തുള്ള സീ റെസ്‌ക്യൂ ബോട്ട് അങ്ങോട്ട് തിരിച്ചു. അപകടത്തില്‍പ്പെട്ട വള്ളത്തിലെ 5 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിനായി പുറപ്പെട

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്; നവ കേരളയാത്രയുടെ പേര് പറഞ്ഞു ഖജനാവ് കൊള്ളയടിച്ച് സിപിഎമ്മിൻറെ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണെന്നും ഡിസിസി പ്രസിഡന്റ്.

Image
കണ്ണൂര്‍ : ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പോലീസിനെയും ഡിവൈഎഫ്‌ഐ ഗുണ്ടകളേയും ഉപയോഗിച്ച് മൃഗീയമായി ആക്രമിച്ചാല്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാകുമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി രാജ്യത്തെ സ്വതന്ത്രമാക്കിയ നേതാക്കളുടെ പിന്‍ തലമുറക്കാരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അഭിനവ ഹിറ്റ്‌ലറായ പിണറായി വിജയന്‍ മനസിലാക്കണം. പിണറായിയുടെ കാക്കിയിട്ടതും ഇടാത്തതുമായ ഗുണ്ടാപ്പടയെ ഭയപ്പെട്ടോടുന്നവരല്ല കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകര്‍. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകും. അത് പിണറായി വിജയന് ഇതിനകം മനസിലായിക്കാണുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.കെപിസിസി ആഹ്വാനപ്രകാരം ചിറക്കല്‍-അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന വളപട്ടണം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരളയാത്രയുടെ പേര് പറഞ്ഞു ഖജനാവ് കൊള്ളയടിച്ച് സിപിഎമ്മിൻറെ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തുന്ന മു

ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ ദിനം തന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നു: കെ. സുധാകരൻ; തനിക്ക് സംഘപരിവാര്‍പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതമെന്നും കെ. സുധാകരൻ. News

Image
ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ ദിനം തന്നെ തന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. നരേന്ദ്ര മോദിക്കെതിരെ നാവുചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ലെന്നും കെ. സുധാകരൻ.  കെ. സുധാകരന്റെ വാക്കുകൾ പൂർണമായും :  ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ ദിനം തന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നു. നരേന്ദ്ര മോദിക്കെതിരെ നാവുചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വ

വാരം കടവ് പടിക്കൽ കദീജ നിര്യാതയായി.

Image
വാരം (കണ്ണൂർ) : വാരം കടവ് പടിക്കൽ കദീജ (82) നിര്യാതയായി. ഭർത്താവ് : പരേതനായ എറമുള്ളാൻ ചുള്ളേരിയിൽ. മക്കൾ ഉമ്മർ, അബ്ദുൽ സത്താർ, അഷറഫ്, പരേതയായ മൈമൂനത്ത്. സഹോദരങ്ങൾ: സൈനബ, പരേതരായ കുഞ്ഞത് കുട്ടി മാസ്റ്റർ, നഫീസ, ബീഫാത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം ദാറുൽ ഹംദിൽ അബ്ദുൽ റഷീദ് നിര്യാതനായി.

Image
കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം ദാറുൽ ഹംദിൽ പരേതരായ പുതിയ കുട്ടിമാപ്പിളകത്ത് മുസ്തഫയുടെയും പിലാക്കീൽ റുഖിയയുടെയും മകൻ അബ്ദുൽ റഷീദ് (71) നിര്യാതനായി. ഭാര്യ: എം.ഇ.സാഹിദ. മക്കൾ: റയീസ് (ബഹ്‌റൈൻ), റഹനാസ്, റനീസ്, റംഷിദ്, റിഷാദ് (മൂവരും ദുബായ്). മരുമക്കൾ: ജംഷിദ് (അബുദാബി), ഫർസാന, റസീന, റസ്മ. സഹോദരങ്ങൾ: ഷുക്കൂർ, സാദിഖ്, നസീർ, പരേതരായ സമദ്, ഹമീദ്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്; കോവിഡ് കണ്ടെത്തുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം.

Image
സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  മന്ത്രിയുടെ നേതൃത്വത്തിൽ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും. ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ