മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. Crime news




ചാലക്കുടി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി. പരിയാരം കുറ്റിക്കാട് കോടക്കാടൻ ബെന്നിയെയാണ് (55) ചാലക്കുടി എസ് എച്ച് ഒ സന്ദീപ് അറസ്റ്റ് ചെയ്തത്. മോതിര ക്കണ്ണിയിലെ ടെൻസ്റ്റാർ എന്ന സ്ഥാപനത്തിൽ നിന്ന് 24 ഗ്രാം മുക്ക് പണ്ടം പണയം വെച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പ്രതിക്ക് ചാലക്കുടി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലായി കൊലപാതം ഉൾപ്പെടെ 11 ഓളം കേസുകൾ നിലവിൽ ഉണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി ഈ തട്ടിപ്പിനിറങ്ങിയത്. എസ്ഐമാരായ അഫ്സൽ, ജോൺസൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023